മത്തായി സുനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മത്തായി സുനിൽ
Mathai sunil2.jpg
മത്തായി സുനിൽ, ചലച്ചിത്ര പിന്നണിഗായകൻ
ജീവിതരേഖ
സംഗീതശൈലിപിന്നണി ഗായകൻ, നാടൻപാട്ട് കലാകാരൻ
തൊഴിലു(കൾ)ഗായകൻ
ഉപകരണംVocalist
സജീവമായ കാലയളവ്2012 - ഇന്നുവരെ

കേരളത്തിലെ നാടൻപാട്ടു കലാകാരനും ചലച്ചിത്ര-നാടക ഗായകനുമാണ് മത്തായി സുനിൽ. നാടൻപാട്ടിനു നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള ഫോക്‌ലോർ അക്കാദമി 2015-ൽ യുവപ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു[1].

ജീവിതരേഖ[തിരുത്തുക]

അമ്മണൻ, പൊന്നമ്മ ദമ്പതികളുടെ ആറുമക്കളിൽ നാലാമനായി 1979 മെയ് 30-ന് കൊല്ലം ജില്ലയിലെ ഇടയ്ക്കാട് എന്ന പ്രദേശത്ത് ജനിച്ചു. ഇടയ്ക്കാട് യു. പി. എസ്, ജയജ്യോതി എച്ച്. എസ്., വി. എച്ച് എസ് , ശാസ്താംകോട്ട ഡി​ബി കോ​ളെ‌​ജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ഡി ബി കോളജിലെ നാടോടി എന്ന കലാസംഘത്തിൽച്ചേർന്നു നാടൻപാട്ടുകൾ പാടിയിരുന്നു. അക്കാലത്ത് നാടൻപാട്ടുകലാകാരനായിരുന്ന സി. ജെ. കുട്ടപ്പനെ പരിചയപ്പെടുകയും 15 വർഷത്തോളം അദ്ദേഹത്തിന്റെ സംഘത്തിൽ അംഗമാകുകയും ചെയ്തു. ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലെ "ബാച്ചിലർ ലൈഫാണ് അഭയമെന്റയ്യപ്പാ..." എന്ന ഗാനത്തിന്റെ ട്രാക്കുപാടുകയും ഈ പാട്ട് സംവിധായകന് ഇഷ്ടപ്പെട്ടതിനാൽ സിനിമയിൽ ഉപയോഗിക്കുകയും ചെയ്തു. ഈ പാട്ടാണ് മത്തായി സുനിൽ ആദ്യമായി സിനിമയ്ക്കുവേണ്ടി പാടിയ പാട്ട്. അതിനുശേഷം കമ്മട്ടിപ്പാടം എന്ന സിനിമയിലെ ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്.[2]

പ്രവർത്തനങ്ങൾ[തിരുത്തുക]

നാടൻ പാട്ടുകൾ പാടുന്നു. കെ.പി.എ.സി., കണ്ണൂർ സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങിയ സമിതികളുടെ നാല്പതോളം നാടകങ്ങളിലും നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇപ്പോൾ പാട്ടുപുര എന്ന നാടൻപാട്ടുസംഘത്തിൽ പാടിവരുന്നു. [3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം (2015)[4][5]

പാടിയ പാട്ടുകളും ചലച്ചിത്രങ്ങളും[തിരുത്തുക]

മത്തായി സുനിൽ, ബാച്ച്‌ലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം), സെലിബ്രേഷൻ, മുല്ലമൊട്ടും മുന്തിരിച്ചാറും, കമ്മട്ടിപ്പാടം, ഒരു മുറൈ വന്തു പാർത്തായാ, , ബോൺസായ്, അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ എന്നീ ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. [6][7]

പാട്ട് ചലച്ചിത്രം സംഗീതസംവിധാനം ഗാനം എഴുതിയത് വർഷം
ബാച്ചലർ പാർട്ടി ബാച്ചലർ പാർട്ടി റഫീക്ക് അഹമ്മദ് രാഹുൽ രാജ് 2012
കപ്പ കപ്പ... ബാച്ചലർ പാർട്ടി റഫീക്ക് അഹമ്മദ് രാഹുൽ രാജ് 2012
ആമല ഈ മല... ഒരു മുറൈ വന്തു പാർത്തായാ വിനു തോമസ് അഭിലാഷ് ശ്രീധരൻ 2016
പറ പറ... കമ്മട്ടിപ്പാടം വിനായകൻ അൻവർ അലി 2016
പുഴു പുലികൾ... കമ്മട്ടിപ്പാടം വിനായകൻ അൻവർ അലി 2016

അവലംബം[തിരുത്തുക]

  1. "മനസ് പൊള്ളിച്ച ഗായകൻ". മെട്രോവാർത്ത. മൂലതാളിൽ നിന്നും 2 ഏപ്രിൽ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഏപ്രിൽ 2017.
  2. http://metrovaartha.com/blog/2016/09/17/featured-about-singer-mathai-sunil/
  3. http://metrovaartha.com/blog/2016/09/17/featured-about-singer-mathai-sunil/
  4. "പ്രകാശ് കലാകേന്ദ്രത്തിൽ ഓണാഘോഷങ്ങൾ തുടങ്ങി". ദീപിക ഗ്ലോബൽ. മൂലതാളിൽ നിന്നും 1 ഏപ്രിൽ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഏപ്രിൽ 2017.
  5. "കെ.പി.എം.എസ്. ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്തു". മാതൃഭൂമി. മൂലതാളിൽ നിന്നും 1 ഏപ്രിൽ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഏപ്രിൽ 2017.
  6. http://www.madhyamam.com/music/music-live/2016/may/22/198004
  7. http://www.malayalachalachithram.com/listsongs.php?g=9925
"https://ml.wikipedia.org/w/index.php?title=മത്തായി_സുനിൽ&oldid=3208618" എന്ന താളിൽനിന്ന് ശേഖരിച്ചത്