മതേതര സദാചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മത വിശ്വാസങ്ങളിൽ അധിഷ്ഠിതമല്ലാത്ത സദാചാരമൂല്യങ്ങളെയാണ് മതേതര സദാചാരം അഥവാ സെക്കുലർ മൊറാലിറ്റി എന്ന് വിശേഷിപ്പിക്കുക. മതേതര സദാചാരം മനുഷ്യന്റെ യുക്തി, അറിവ്, സഹജാവമായ ധർമ്മബോധം, നീതിബോധം, ശാസ്ത്രബോധം, ലിംഗനീതി, സമത്വം, സമാധാനം[അവലംബം ആവശ്യമാണ്], പ്രയോജനം എന്നിവയിൽ അധിഷ്ഠിതമായിരിക്കും. അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും ഈ സദാചാരബോധത്തിന്റെ ഒരു ഘടകമാകാം. [1]

ചരിത്രം[തിരുത്തുക]

ചരിത്രത്തിൽ ആദ്യമായി മതേതര സദാചാരത്തെക്കുറിച്ചു പ്രതിപാദിച്ചത് സോക്രട്ടീസ് ആണെന്നാണ് കരുതപ്പെടുന്നത്. പ്ലേറ്റോ രേഖപ്പെടുത്തിയ സോക്രറ്റീസിന്റെ സംഭാഷണങ്ങളിൽ ഒന്നായ യുത്തിഫ്രോയിൽ സോക്രറ്റീസ് അക്കാലത്തെ ഒരു പ്രവാചകനായ യൂത്തിഫ്രൊ പ്രോസ്പാൾടിയോസിനോട് (Εὑθύφρων Προσπάλτιος) ചോദിക്കുന്നു "ദൈവം ആജ്ഞാപിച്ച കാര്യങ്ങൾ ആയത് കൊണ്ടാണോ അവ സദാചാരമായത് അതൊ അത് സദാചാരമായത് കൊണ്ടാണോ അക്കാര്യങ്ങൾ ദൈവം മനുഷ്യനോട് ആജ്ഞാപിച്ചത്";

സുപ്രസിദ്ധ ഓസ്ട്രേലിയൻ സദാചാര തത്ത്വശാസ്ത്രജ്ഞനായ പീറ്റർ സിങ്ങർ ഈ വിഷയത്തിലുള്ള സോക്രറ്റീസിന്റെയും പ്ലേറ്റോയുടെയും നിലപാടുകളെ ഇപ്രകാരം വിശദീകരിച്ചു

പ്രയോജനവാദവും മതേതരസദാചാരവും[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു സുപ്രസിദ്ധ സെക്കുലർ ചിന്തകനായ ചാൾസ് വാട്ട്സ് മനുഷ്യന്റെ പെരുമാറ്റചട്ടങ്ങളുടെ പ്രാഥമിക അവലംബം പ്രയോജനവാദമായിരിക്കണം എന്ന് വാദിച്ചു.[3]

അവലംബങ്ങൾ[തിരുത്തുക]

  1. Epstein, Greg M. (2010). Good Without God: What a Billion Nonreligious People Do Believe. New York: HarperCollins. ISBN 978-0-06-167011-4.
  2. Singer, Peter (2010). Practical Ethics (Second ed.). New York: Cambridge University Press. ISBN 978-0-521-43971-8
  3. മതേതര സദാചാരം ഒരു അവലോകനവും പ്രതിരോധവും - ചാൾസ് വാട്ട്സ് (1880)
"https://ml.wikipedia.org/w/index.php?title=മതേതര_സദാചാരം&oldid=3227407" എന്ന താളിൽനിന്ന് ശേഖരിച്ചത്