മതേതര വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A crucifix in a classroom at the Pontifical Catholic University of Chile. Crucifixes in classrooms of public schools have become a matter of controversy in some countries.

മതേതര വിദ്യാഭ്യാസം മതേതരസർക്കാർ നിലവിലുള്ള രാഷ്ട്രങ്ങളിലെ പൊതുവിദ്യാഭ്യാസസമ്പ്രദായമാണ്. മതത്തെ രാഷ്ട്രഭരണത്തിൽനിന്നും ഒഴിച്ചുനിർത്തുന്ന രാഷ്ട്രമാണ് മതേതരരാഷ്ട്രം.

മതേതര വിദ്യാഭ്യാസ സമ്പ്രദായത്തിനുദാഹരണം ഫ്രഞ്ച് പൊതുവിദ്യാഭ്യാസ സമ്പ്രദായമാണ്. ഫ്രാൻസിലെ സ്കൂളുകളിൽ മതപരമായ ചിഹ്നങ്ങൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ ചില മതഗ്രൂപ്പുകൾ മതേതരത്വത്തിനെതിരാണ്. അത്തരം മതചിഹ്നങ്ങൾ പൊതുവിദ്യാലയങ്ങളിൽ നിരോധിക്കുന്നത് നിരീശ്വരത്വം കൊണ്ടുവരാനുള്ള നീക്കമായി അവർ വ്യാഖ്യാനിക്കുന്നു,[1] മറ്റുള്ളവർ കരുതുന്നത് ഇത്തരം മതചിഹ്നങ്ങൾ പൊതുവിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കുന്നത് മതത്തെ രാഷ്ട്രത്തിൽനിന്നും വേർതിരിക്കുന്ന രീതിയായ മതെതരത്വത്തെ ലംഘിക്കാനുള്ള പ്രവണതയായാണ്. ഇത് നിരീശ്വരർക്കും ആജ്ഞേയവാദികൾക്കും മതമില്ലാത്തവർക്കും എതിരായ വിവേചനമായി അവർ വിലയിരുത്തുന്നു.

പ്രവർത്തനങ്ങളും വിവാദങ്ങളും[തിരുത്തുക]

  • ടർക്കിയിൽ അവിടത്തെ സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഇമാം ഹതിബ് ഇസ്ലാമിക സ്കൂളുകളെ പ്രോത്സാഹിപ്പിക്കാനുള്ള [2] 2012ലെ വിദ്യാഭ്യാസ പരിഷ്കരണ ബില്ല് ചില ടർക്കിഷ് പൗരന്മാരിൽ ആശങ്കപരത്തി.[3]മതേതര ഭരണഘടന നിലനിന്നിരുന്ന ടർക്കിയിൽ യാതൊരുവിധ പൊതുചർച്ചകളോ ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അംഗങ്ങൾപോലുമോ അറിയാതെ തിരക്കുപിടിച്ചാണീ ബിൽ കൊണ്ടുവന്നത് എന്ന ആക്ഷേപം നിലനിൽക്കുന്നു.സർക്കാരിന്റെ 2011ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽപ്പോലും ഇത്തരം ഒരു പരിഷ്കരണത്തെപ്പറ്റി പരാമർശിച്ചിരുന്നില്ല എന്നും വിമർശകർ ആക്ഷ്വേപിക്കുന്നു. അവിടത്തെ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇത്തരമൊരു നീക്കം ടർക്കിയുടെ മതേതരത്വത്തെ വിലയില്ലാതാക്കുമെന്നും അവിടത്തെ വിദ്യാഭ്യാസ നിലവാരം ഇടിക്കുമെന്നും സാമൂഹ്യ സമത്വം ഇല്ലാതാക്കുമെന്നും ആശങ്കപ്പെടുന്നു. ടർക്കിയുടെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ സബാൻസി സർവ്വകലാശാല, ബോസ്ഫോറസ് സർവ്വകലാശാല, മിഡിൽ ഐസ്റ്റ് സാങ്കേതിക സർവ്വകലാശാല, കോക്ക് സർവ്വകലാശാല എന്നിവ ഇതിന്റെ ദൂരവ്യാപക ഫലങ്ൻബ്ഗലെപ്പറ്റി പ്രെസ് പ്രസ്താവന ഇറക്കിക്കഴിഞ്ഞു. ഇന്നത്തെ ചിന്താഗതി പിറകോട്ടു പോകുന്നയിനം പരിഷ്കരണമാണിതെന്നാണവരുടെ അഭിപ്രായം.[4]
  • Iഇറ്റലിയിൽ ലൗത്സി വി. ഇറ്റലി കേസിൽ സർക്കാർ പൊതുവിദ്യാലയങ്ങളിലെ ക്ലാസുമുറികളിൽ മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതി യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശങ്ങൾക്കായുള്ള കോടതിമുമ്പാകെ എത്തുകയുണ്ടായി.[5][6][7]
  • റൊമാനിയായിലും സമാനമായ പരാതി വരികയുണ്ടായി (CNCD Decision 323/2006). മതേതരത്വത്തിനെതിരാണ് ഇത്തരം നീക്കം എന്നാണാക്ഷേപം. എമിൽ മോയിസ് എന്ന അദ്ധ്യാപകനും രക്ഷാകർത്താവുമായ വ്യക്തിയാണ് ഈ പരാതി നൽകിയത്. ഇത് തുടർന്ന് ആക്റ്റിവിസ്റ്റുകൾ ഏറ്റെറ്റുക്കുകയുണ്ടായി.[8]
  • 2009ൽ ആസ്ട്രേലിയായിൽ മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനായി ആസ്ട്രേലിയൻ സെക്കുലർ ലോബി രൂപീകരിച്ചു.തെക്കൻ തായ്‌ലന്റിൽ മതേതരവിദ്യാഭ്യാസം നിരുത്സാഹപ്പെറ്റുത്താനായി അത്തരം സ്കൂളുകൾ തിവ്രവാദികൾ നശിപ്പിക്കുകയും അദ്ധ്യാപകരെ ആക്രമിക്കുകയും ചെയ്തുവരുന്നു.[9]

ഇതും കാണൂ[തിരുത്തുക]

  • French law on secularity and conspicuous religious symbols in schools
  • Humanum Genus

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മതേതര_വിദ്യാഭ്യാസം&oldid=3640078" എന്ന താളിൽനിന്ന് ശേഖരിച്ചത്