മതമില്ലാത്ത ജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ പ്രസിദ്ധീകരിച്ച സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ ഏറെ വിവാദമായ ഒരു പാഠം ആയിരുന്നു മതമില്ലാത്ത ജീവൻ[1].കുട്ടികളിൽ യുക്തിവാദവും മതനിരാസവും പ്രചരിപ്പിക്കാനാണ് പ്രസ്തുത പാഠം ഉൾപ്പെടുത്തിയത് എന്നതായിരുന്നു വിവാദം.[2]ഏറെ രാഷ്ട്രീയ കോലാഹലങ്ങളുണ്ടാക്കിയ വിഷയവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ ഒരു അധ്യാപകൻ കൊല്ലപ്പെട്ടു.2008ലാണ് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്.എം.എ ബേബിയായിരുന്നു അന്ന് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി.വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്.സി.ഇ.ആർ.ടി ആണ് പാഠപുസ്തകം പ്രസിദ്ധീകരിച്ചത്.പാഠഭാഗത്തിന് ഏറെ വിമർശനം ഉയർന്നതോടെ സർക്കാർ പിന്നീട് ഈ ഭാഗം പിൻവലിച്ചു.സ്കൂളിൽ ചേർക്കാൻ കുട്ടിയെ കൊണ്ടുവന്ന രക്ഷിതാക്കളോട് അപേക്ഷ ഫോറം പൂരിപ്പിക്കവെ മതം എന്ന കോളത്തിൽ എന്ത് എഴുതണമെന്ന് ചോദിക്കുമ്പോൾ മതമില്ല എന്ന് എഴുതി ചേർക്കാൻ രക്ഷിതാവ് പറയുന്നതാണ് വിവാദമായത്.[3] ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലായിരുന്നു വിവാദ പാഠഭാഗം.

അവലംബംങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മതമില്ലാത്ത_ജീവൻ&oldid=3110064" എന്ന താളിൽനിന്ന് ശേഖരിച്ചത്