മണൽശിൽപങ്ങൾ
മണൽ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലാരൂപങ്ങളാണ് മണൽശിൽപങ്ങൾ. മണൽ പെയിന്റിംഗ് , മണൽ കൊട്ടാരം എന്നിവ ഇതിൽപ്പെടുന്നു.
കടൽത്തീരങ്ങൾ കേന്ദ്രീകരിച്ചാണ് പൊതുവേ മണൽശിൽപ നിർമ്മാണം നടക്കുക. ശിൽപ നിർമ്മാണത്തിനാവശ്യമായ മണലും ജലവും ലഭ്യമാവുന്നു എന്നതും വിശാലമായ ഇടം ലഭിക്കുന്നു എന്നതും ഇതിന് കാരണങ്ങളാണ്. കടൽത്തീരങ്ങളെക്കൂടാത്ത മണൽപ്പെട്ടികളിലും ശിൽപ നിർമ്മാണം നടത്താറുണ്ട്.
നിർമ്മാണം
[തിരുത്തുക]നനഞ്ഞ മണലാണ് മണൽശിൽപ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. നനയുമ്പോൾ മണൽത്തരികൾ തമ്മിൽ ഒട്ടിപ്പിടിക്കാനുള്ള പ്രവണത കൂടുന്നു. ജലം മണൽത്തരികൾക്കിടയിൽ പ്രതലബലം വർദ്ധിപ്പിക്കുന്നതാണ് ഇങ്ങനെ മണൽത്തരികൾ ഒട്ടിനിൽക്കുന്നതിന് കാരണം[1],[2].
നിർമ്മാണ ഉപകരണങ്ങൾ
[തിരുത്തുക]പലരും സ്വന്തം കൈകൾ മാത്രം ഉപയോഗിച്ചാണ് മണൽശിൽപങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ, കൈക്കോട്ട് (Shovel) ചെറിയ കത്തി, ബക്കറ്റ് എന്നിവയും ഉപയോഗിക്കാറുണ്ട്.
മണൽക്കൂമ്പാരം ഉണ്ടാക്കുന്നതിനാണ് കൈക്കോട്ട് (കോരി ) ഉപയോഗിക്കുന്നത്. നനഞ്ഞ മണൽ ബക്കറ്റിൽ കത്തി നിറച്ച ശേഷം കമഴ്ത്തിയും മണൽക്കൂമ്പാരം സൃഷ്ടിക്കാം. ഇങ്ങനെ നിർമ്മിക്കപ്പെട്ട മണൽക്കൂമ്പാരത്തിൽ നിന്നും കത്തിയോ കൈവിരലുകളോ ഉപയോഗിച്ച് മണൽ നീക്കം ചെയ്താണ് രൂപം സൃഷ്ടിക്കുന്നത്[3].
ഉദ്ദേശ്യം
[തിരുത്തുക]ഒരു വിനോദമായിട്ടാണ് മണൽ ശിൽപങ്ങൾ പൊതുവേ നിർമ്മിക്കപെടുന്നത്. എന്നാൽ, ബോധവൽക്കരണപ്രവർത്തനത്തിന്റെ ഭാഗമായും പ്രതിഷേധപ്രകടനമായും ഇത്തരം ശിൽപനിർമ്മാണം നടത്താറുണ്ട്.
നിർമ്മിക്കപ്പെടുന്ന രൂപങ്ങൾ
[തിരുത്തുക]വൈവിധ്യമുള്ള ശിൽപങ്ങൾ മണൽ ഉപയോഗിച്ച് നിർമ്മിക്കാറുണ്ട്.
മണൽക്കൊട്ടാരം
[തിരുത്തുക]ശിൽപ്പികൾ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണ് മണൽക്കൊട്ടാര നിർമ്മാണം. പല പ്രശസ്ത നിർമ്മിതികളുടെയും മാതൃകയിൽ മണൽ ശിൽപങ്ങൾ നിർമ്മിക്കപ്പെടാറുണ്ട്
മനുഷ്യരൂപങ്ങൾ
[തിരുത്തുക]മനുഷ്യമുഖമാണ് ശിൽപങ്ങൾക്ക് ആധാരമാക്കുന്ന മറ്റൊരു മേഖല. പല ലോകനേതാക്കളുടേയും കഥാപാത്രങ്ങളുടേയും മണൽശിൽപങ്ങൾ മത്സരയിടങ്ങളിൽ കാണാറുണ്ട്.
ജന്തുക്കൾ
[തിരുത്തുക]ആന, മുയൽ, ഒട്ടകം തുടങ്ങി പല മൃഗങ്ങളും കഥാപാത്രങ്ങളായി വരാറുണ്ട്. പക്ഷികൾ പൊതുവേ അപൂർവ്വമായി മാത്രമാണ് കഥാപാത്രങ്ങളാവുന്നത്.
ശിൽപ നിർമ്മാണ മത്സരം
[തിരുത്തുക]മണൽശിൽപ നിർമ്മാണ മത്സരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കാറുണ്ട്[4]. 1989 മുതൽ 2009 വരെ മണൽശിൽപ നിർമ്മാണത്തിൽ കാനഡയിലെ ഹാരിസൺ ഹോട്ട് സ്പ്രിങ്ങ്സിൽ നടന്നിരുന്നു. ഹാരിസാന്റ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.
ചിത്രശാല
[തിരുത്തുക]
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Barry, Patrick (6 January 2001). "The Science of Sandcastles". FirstScience.com. FirstScience.com. Archived from the original on 2009-05-03. Retrieved 2 August 2009.
- ↑ Dr. Dietmar Meier. "Dr. Dietmar Meier - Kleines Sand- und Kies-Lexikon - interessand". Sand-abc.de. Retrieved 2014-03-01.
- ↑ [1] Archived 2017-12-08 at the Wayback Machine|sandstormevents.com
- ↑ http://www.sandworld.co.uk/