മണ്ണെണ്ണക്കുഴമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കീടങ്ങൾക്കെതിരേ തളിയ്ക്കാൻ പറ്റിയ ഒരു സ്പർശന കീടനാശിനിയാണ് മണ്ണെണ്ണക്കുഴമ്പ്.

ചേരുവകൾ[തിരുത്തുക]

മണ്ണെണ്ണക്കുഴമ്പിൽ ബാർസോപ്പും(അലക്കു സോപ്പ്) മണ്ണെണ്ണയുമാണ് പ്രധാന ചേരുവകൾ. [1]

തയ്യാറാക്കുന്നവിധം[തിരുത്തുക]

250 ഗ്രാം ബാർസോപ്പ് ചെറുതായി അരിഞ്ഞ് രണ്ടു ലിറ്റർ ചെറുചൂടുവെള്ളത്തിൽ തരികൾ ഇല്ലാത്തവിധം നന്നായി ലയിപ്പിയ്ക്കുക. ലായനി തണുത്തുകഴിയുമ്പോൾ നാലരലിറ്റർ മണ്ണെണ്ണ ഇതിലേയ്ക്ക് കലർത്തി യോജിപ്പിയ്ക്കണം.[2]

ഉപയോഗം[തിരുത്തുക]

ഈ കീടനാശിനി ചെടികളുടെ നീരൂറ്റികുടിയ്ക്കുന്ന കീടങ്ങൾക്കെതിരേ ഫലപ്രദമാണ്. 10 പ്രാവശ്യമെങ്കിലും നേർപ്പിച്ച് ഇത് ഉപയോഗിയ്ക്കാം. കീടനാശിനി ഇലകളിൽ വീഴാതെ സൂക്ഷിക്കണം. [3]

അവലംബം[തിരുത്തുക]

  1. കിസാൻ കേരള
  2. ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ് 92
  3. നാലാമിടം
"https://ml.wikipedia.org/w/index.php?title=മണ്ണെണ്ണക്കുഴമ്പ്&oldid=2073309" എന്ന താളിൽനിന്ന് ശേഖരിച്ചത്