മണ്ണൂർ രാജകുമാരനുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർണ്ണാടക സംഗീതജ്ഞനും ചലച്ചിത്രപിന്നണിഗായകനുമാണ് മണ്ണൂർ എം. പി. രാജകുമാരനുണ്ണി .വൈണികയും സംഗീതജ്ഞയുമായ മാതാവ് ചിന്നമ്മു നേത്യാരിൽ നിന്നാണ് സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങൾ അഭ്യസിച്ചത്.വെള്ളിനേഴി സുബ്രഹ്മണ്യഭാഗവതരിൽ നിന്നു തുടർന്നു ശാസ്ത്രീയ സംഗീതം അഭ്യസിച്ച അദ്ദേഹം വീണവാദനത്തിലും പരിശീലനം നേടി. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യരിലൊരാളായിരുന്നു മണ്ണൂർ.[1]

പിന്നണിഗാനരംഗത്ത്[തിരുത്തുക]

1976 ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിനുവേണ്ടിയാണ് രാജകുമാരനുണ്ണി ആദ്യമായി ഗാനം ആലപിച്ചത്.രാധികാ ..കൃഷ്ണാ ..രാധികാ എന്നു തുടങ്ങുന്ന അഷ്ടപദിഗാനം ഏറെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. ജി. ദേവരാജൻ മാസ്റ്ററായിരുന്നു സംഗീതം.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • മികച്ച അദ്ധ്യാപകനുള്ള ദേശീയപുരസ്ക്കാരം
  • കാഞ്ചികാമകോടി പീഠം ആസ്ഥാനവിദ്വാൻ പട്ടം
  • കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള ടാഗോർ പുരസ്ക്കാരം (2012)

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മലയാളം വാരിക 2016 ഓഗസ്റ്റ് 22 പേജ് 73
"https://ml.wikipedia.org/w/index.php?title=മണ്ണൂർ_രാജകുമാരനുണ്ണി&oldid=3218561" എന്ന താളിൽനിന്ന് ശേഖരിച്ചത്