മണ്ണഞ്ചേരി കിഴക്കേ ജുമഅ മസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണ്ണഞ്ചേരിയുടെ ഹൃദയ ഭാഗം എന്ന് പറയുന്നത് മണ്ണഞ്ചേരി കിഴക്കേ മഹല്ലാണ്. ഏകദേശം 250 വർഷം മുൻപ് അന്നുള്ളവർ ജുമുഅ നിസ്കരിക്കുന്നതിനും ഖബർ അടക്കുന്നതിനും ആശ്രയിച്ചിരുന്നത് ചേർത്തല മഖാം പള്ളി, കോട്ടയം താഴത്തങ്ങാടി പള്ളി, വടക്കനാര്യാട് പള്ളി എന്നിവടങ്ങളിലാണ്‌. വടക്കേവീട് നെല്ലിക്കൽ കുഞ്ഞിക്കമ്മദ് വിലക്ക് വാങ്ങിയ അൻപത് സെന്റ് സ്ഥലത്താണ് രണ്ട് മുറിയും മുകളിൽ ഒരു ഹാളുമുള്ള രൂപത്തിൽ ആദ്യം പള്ളി സ്ഥാപിക്കുന്നത്.കൂട്ടുങ്കൽ ഹൈദ്രോസ് മുസ്ലിയാരുടെ ഉപ്പ്പാപ്പയായിരിന്നു  ആദ്യ ഖത്തീബ്.

1966 ൽമണ്ണഞ്ചേരി കിഴക്കേ ജമാഅത്  തബ്‌ലീഗുൽ ഇസ്ലാം സംഘം പള്ളി ഏറ്റെടുത്തു. പിന്നീട്  റഊഫ് ഉസ്താദ് ചെയർമാനായ ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിക്കുകയും നിർമ്മാണ പ്രവർത്തികൾ തുടങ്ങിയെങ്കിലും  പൂർത്തിയാക്കാൻ സാധിച്ചില്ല. ശേഷം മർഹൂം സയ്യിദ് ഫസൽ തങ്ങൾ ചേലാട്ട് ചെയര്മാനായി നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച്‌  പൂർത്തിയാക്കുകയും കൈപ്പ മംഗലം കരീം ഹാജി ഉത്ഘാടനം ചെയ്യുകയും ചെയ്തു.

മർഹൂം കുഞ്ഞു ബാവ മുസ്‌ലിയാർ  നാല്പത് വർഷത്തോളം ദർസ് നടത്തിയിട്ടുണ്ട്. കുഞ്ഞു ബാവ ഉസ്താദ് മുഖേനയാണ് മണ്ണഞ്ചേരി മറ്റു സ്ഥലങ്ങളിൽ പ്രശസ്തമായത്, ഉസ്താദിന്റെ പ്രധാനപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു എൻ. കെ അഹമ്മദ് മൗലവി നാല് തറ.

കുട്ടി ഹസ്സൻ മുസ്‌ലിയാർ, ഇബ്രാഹീം ഉസ്താദ്,, റഊഫ് ഉസ്താദ്, ചെമ്പര ഉസ്താദ്, നൂർ ഉസ്താദ് തുടങ്ങിയവരെല്ലാം വിവിധ കാലങ്ങളിൽ ഖത്തീബായും, മുദർരിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, നിലവിൽ  മീരാൻ ബാഖവിയാണ് ഖത്തീബും മുദരിസുമായി ജോലി ചെയ്യുന്നത്, മർഹൂം ആറ്റകോയ തങ്ങൾ, ഇമ്പച്ചി കോയ തങ്ങൾ, ചെറു കുഞ്ഞിക്കോയ തങ്ങൾ എന്നിവർ മഹല്ലിന്റെ ഖാളി സ്ഥാനം വഹിച്ചിട്ടുണ്ട്.

മർഹൂം സയ്യിദ് ഫസൽ തങ്ങൾ ചേലാട്ട്ടായിരിന്നു ദീര്ഘകാലം പ്രസിഡന്റായിരുന്നത്. അബൂബക്കർ ആശാൻ പ്രസിഡന്റും മൈതീൻ കുഞ്ഞു മേത്തർ സെക്രട്ടറിയുമായ മഹല്ല്  കമ്മിറ്റിയാണ് നിലവിലുള്ളത്.