Jump to content

മണി ഷൊർണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണി ഷൊർണൂർ
ജനനം
സുബ്രഹ്മണ്യൻ

1945
മരണം3 ഫെബ്രുവരി 2016(2016-02-03) (പ്രായം 71)
അന്ത്യ വിശ്രമംഷൊർണൂർ,
ദേശീയതഭാരതീയൻ
തൊഴിൽതിരക്കഥ, കഥ
സജീവ കാലം1991–2015
അറിയപ്പെടുന്നത്തിരക്കഥാകൃത്ത്

മലയാള സിനിമാ തിരക്കഥാകൃത്ത്, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് മണി ഷൊർണൂർ.[1]

ജീവിതരേഖ

[തിരുത്തുക]

1945-ൽ ശിവരാമൻ കൃഷ്ണയ്യരുടെയും മുത്തുലക്ഷ്മിയുടെയും മകനായി ഷൊർണൂർ ഗണേഷ്ഗിരിയിൽ ജനിച്ചു[2]. ബി എസ് എൻ എൽ ജീവനക്കാരനായി ജീവിതം ആരംഭിച്ചു. 1989-ൽ ജാതകം എന്ന സിനിമയുടെ കഥ എഴുതിയാണ് അദ്ദേഹം സിനിമാരംഗത്ത് എത്തുന്നത്[3]. വലിയ വിജയമായ ജാതകത്തിനു ശേഷം 1991-ൽ റിലീസായ ആമിനാ ടൈലേഴ്സ് കുന്നത്തങ്ങാടി എന്ന ചിത്രത്തിനു കഥ,തിരക്കഥ നിർവഹിച്ചു. ഈ സിനിമയും വിജയമായതോടെ മണി ഷൊർണ്ണൂർ തിരക്കുള്ള എഴുത്തുകാരനായിമാറി. ദേവരാഗം,രാജധാനി, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം, കഥാനായകൻ തുടങ്ങി പതിഞ്ചോളം ചിത്രങ്ങൾക്ക് കഥ,തിരക്കഥ, സംഭാഷണം രചിച്ചു. ലൈഫ് ഫുൾ ഓഫ് ലൈഫ് ആയിരുന്നു അദ്ദേഹം അവസാനം എഴുതിയ ചിത്രം. ഹൃദയ സംബന്ധമായ അസുഖം മൂലം 2016 ഫെബ്രുവരി 3-ന് അന്തരിച്ചു [4].

പരാമർശങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മണി_ഷൊർണ്ണൂർ&oldid=3699368" എന്ന താളിൽനിന്ന് ശേഖരിച്ചത്