മണി ചെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാങ്കുകളുടെ പണം സൂക്ഷിപ്പു കേന്ദ്രങ്ങളെയാണ് മണിചെസ്റ്റ് എന്നു വിളിയ്ക്കുന്നത്. രാജ്യത്തെ വിവിധബാങ്കുകളിൽസ്ഥാപിച്ചിട്ടുള്ള കറൻസി ചെസ്റ്റുകളിലൂടെയാണ് റിസർവ് ബാങ്ക് പണവിതരണം വ്യാപകമായി നടത്തുന്നത്.മണി ചെസ്റ്റുകളിലാണ് പുതിയ നോട്ടുകൾ വിതരണത്തിനെത്തുന്നതും. കീറിയതും,പഴകിയതുമായ നോട്ടുകളും,വീണ്ടും പുറത്തേയ്ക്കു വിടാവുന്ന കറൻസികളുകളുടെ സഞ്ചയവും ഇവിടെത്തന്നെയാണ്. മണി ചെസ്റ്റ് റിസർവ് ബാങ്കിന്റെ ഒരു ഭാഗം (Extended Arm)തന്നെയായി പ്രവർത്തിയ്ക്കുന്നു.ബാങ്കുകൾ പണം ആവശ്യമുള്ളപ്പോൾ പണം ഇവിടെ നിന്നു എടുക്കുകയും, മിച്ചമുള്ള പണം മണി ചെസ്റ്റിൽ അടയ്ക്കുകയും ചെയ്യുന്നു.കീറിയ നോട്ടുകൾക്കു പകരം പുതിയ നോട്ടുകൾ നൽകാനുള്ള ബാദ്ധ്യത മണി ചെസ്റ്റിനു തന്നെയാണ്.ഇടപാടുകളെല്ലാം തന്നെ റിസർവ് ബാങ്കു രേഖപ്പെടുത്തുകയും ചെയ്യും.[1]

അവലംബം[തിരുത്തുക]

  1. മലയാള മനോരമ കോമ്പറ്റീഷൻ വിന്നർ- 2013 ആഗസ്റ്റ് 10.പേജ് 27
"https://ml.wikipedia.org/w/index.php?title=മണി_ചെസ്റ്റ്&oldid=1818785" എന്ന താളിൽനിന്ന് ശേഖരിച്ചത്