മണിബേൻ പട്ടേൽ
സ്വതന്ത്രസമരസേനാനിയും ഇന്ത്യൻ പാർലമെന്റിലെ മുൻഅംഗവും സർദ്ദാർ വല്ലഭായ് പട്ടേലിന്റെ മകളുമാണ് മണിബേൻ പട്ടേൽ. 1903 ഏപ്രിൽ 3 നു ഗുജറാത്തിലെ ആനന്ദ ജില്ലയിലെ കരംസാദിൽ ജനിച്ചു.[1] നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്രാനന്തരം ഗുജറാത്തിലെ മെഹ്സാന ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ചിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ Joginder Kumar Chopra (1993). Women in the Indian parliament: a critical study of their role. Mittal Publications. പുറം. 174. ISBN 978-81-7099-513-5.

Maniben Patel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.