മണപ്പാട് കുഞ്ഞഹമ്മദ് ഹാജി
കൊച്ചി നിയസഭയിലെ സാമാജികനും മുസ്‌ലിം പരിഷ്കരണവാദിയുമായിരുന്ന നേതാവായിരുന്നു മണപ്പാട് കുഞ്ഞഹമ്മദ് ഹാജി[1]. മണാപ്പാടൻ എന്നും അറിയപ്പെടാറുണ്ട്. കൊച്ചി നിയമസഭയിലേക്ക് 1924-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുസ്‌ലിം സംവരണ മണ്ഡലത്തിലാണ് മണപ്പാട് വിജയിച്ചത്. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സംഘാടകരിലൊരാളായിരുന്നു മണപ്പാടൻ ഹാജി.
ജീവിതരേഖ
[തിരുത്തുക]കൊടുങ്ങല്ലൂരിലെ പടിയത്ത് മണപ്പാട് തറവാട്ടിൽ 31 മാർച്ച് 1890-നാണ് ഹൈദ്രോസ് ഹാജി-കുഞ്ഞാമിനുമ്മ ദമ്പതികളുടെ മകനായി കുഞ്ഞുമുഹമ്മദ് ജനിക്കുന്നത്. മാതാവിന്റെ കുടുംബത്തിലാണ് പ്രസിദ്ധനായ മുഹമ്മദ് അബ്‌ദുറഹ്‌മാൻ ജനിക്കുന്നത്. കൊടുങ്ങല്ലൂരിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പൊന്നാനിയിലെ ഉപരിപഠനത്തിലൂടെ അറബി-ഉർദു-മലയാളം ഭാഷകളിൽ നിപുണനായി മാറി. പ്രദേശത്തെ സമ്പന്ന കുടുംബങ്ങൾക്കിടയിലെ തർക്കങ്ങൾ അവസാനിപ്പിക്കാനായി 1922-ൽ നിഷ്പക്ഷ സംഘം രൂപീകരിച്ചപ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു ഹാജി. മാസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യം പൂർത്തീകരിച്ച സംഘം അതേ വർഷം ഏപ്രിലിൽ സമുദായ പരിഷ്കരണം ലക്ഷ്യവെക്കുന്ന കേരള മുസ്‌ലിം ഐക്യസംഘമായി പരിണമിച്ചപ്പോഴും ഹാജി നേതൃത്വത്തിൽ തുടർന്നു.
അവലംബം
[തിരുത്തുക]- ↑ "മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകൻ". Retrieved 2021-06-16.