മഡോണ ഓഫ് ലോറെറ്റോ (പെറുഗിനോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna of Loreto
കലാകാരൻPerugino
വർഷംc.1507
Mediumoil on panel
അളവുകൾ185,5 cm × 125,5 cm (730 in × 494 in)
സ്ഥാനംNational Gallery, London

1507-ൽ പിയട്രോ പെറുഗിനോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് മഡോണ ഓഫ് ലോറെറ്റോ (പെറുഗിനോ). 1879-ൽ ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറി വാങ്ങിയിരുന്നു. ജെറോം (ഇടത്ത്), അസീസിയിലെ ഫ്രാൻസിസ് (വലത്ത്) എന്നിവരോടൊപ്പം മഡോണയെയും കുട്ടിയെയും ചിത്രീകരിച്ചിരിക്കുന്നു. രണ്ട് മാലാഖമാർ ഒരു കിരീടം പിടിച്ച് മറിയയുടെ തലയ്ക്കു മുകളിൽ ചുറ്റി സഞ്ചരിക്കുന്നു. മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് റോസ് ആന്റ് സെന്റ് കാതറിൻ എന്ന ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന താഴ്ന്ന പാരപ്പറ്റ് ഈ ചിത്രത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഒരുപക്ഷേ മാസ്റ്ററുടെ ചിത്രശാലയിലെ ശിഷ്യന്മാരും ഈ ചിത്രീകരണത്തിൽ ഉൾപ്പെട്ടിരിക്കാം.

പെറുജിയയിലെ സാന്താ മരിയ ഡീ സെർവി പള്ളിയിലെ ചാപ്പലിനായി ജിയോവന്നി ഡി മാറ്റിയോ ഷിയാവോൺ (1507 ജൂൺ 7 ന് അന്തരിച്ചു) ഈ ചിത്രം ചിത്രീകരണത്തിനായി ഏർപ്പാടു ചെയ്തു. 1507 സെപ്റ്റംബറിലാണ് ഈ ചിത്രം പൂർത്തിയാക്കി നൽകിയത്. ഇതിന് ആദ്യം പ്രിഡെല്ലയുടെ മൂന്ന് ചെറിയ പാനലുകൾ (അനൻസിയേഷൻ, അഡോറേഷൻ ഓഫ് ദ ഷേപേർഡ്, ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ്) ഉണ്ടായിരിക്കാം. ഇപ്പോൾ ഗാലേരിയ നാസിയോണേൽ ഡെൽ ഉമ്‌ബ്രിയയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

പ്രിഡെല്ല[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

  • https://www.nationalgallery.org.uk/research/technical-bulletin/the-madonna-di-loreto-an-altarpiece-by-perugino-for-santa-maria-dei-servi-perugia
  • https://www.nationalgallery.org.uk/paintings/pietro-perugino-the-virgin-and-child-with-saints-jerome-and-francis
  • (in Italian) Vittoria Garibaldi, Perugino, in Pittori del Rinascimento, Scala, Florence, 2004 ISBN 88-8117-099-X
  • (in Italian) Pierluigi De Vecchi, Elda Cerchiari, I tempi dell'arte, volume 2, Bompiani, Milan, 1999 ISBN 88-451-7212-0
  • (in Italian) Stefano Zuffi, Il Quattrocento, Electa, Milan, 2004 ISBN 88-370-2315-4