മഡോണ ഓഫ് ഡിവൈൻ ലൗവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna of Divine Love
Raffaello, madonna del divino amore 2.jpg
ArtistRaphael
Year1516–c.1518
Mediumoil on wood
Dimensions140 cm × 109 cm (55 ഇഞ്ച് × 43 ഇഞ്ച്)
LocationNational Museum of Capodimonte, Naples

1515-1518 നും ഇടയിൽ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ഓഫ് ഡിവൈൻ ലൗവ്. ഈ ചിത്രം ഇപ്പോൾ നേപ്പിൾസിലെ നാഷണൽ മ്യൂസിയം ഓഫ് കപ്പോഡിമോണ്ടെയിൽ സൂക്ഷിച്ചിരിക്കുന്നു. വിശുദ്ധ മറിയയെയും എലിസബത്തിനെയും ശിശു യേശുവിനോടും ഞാങ്ങണയുടെ കുരിശ് പിടിച്ചുകൊണ്ട് മുട്ടുകുത്തി നമസ്‌കരിക്കുന്ന വിശുദ്ധ ജോണിനെയും ഈ ചിത്രത്തിൽ ചിത്രീകരിച്ചിക്കുന്നു. പശ്ചാത്തലത്തിൽ വിശുദ്ധ ജോസഫ് നിൽക്കുന്നു. മെൽഡോള പ്രഭുവും ഭാവിയിലെ കർദിനാളും ആയ ലിയോനെല്ലോ പിയോ ഡ കാർപിക്ക് വേണ്ടി റാഫേൽ നിർമ്മിച്ച ഈ ചിത്രത്തെക്കുറിച്ച് വസാരി പരാമർശിക്കുന്നു. ഇത് മഡോണ ഓഫ് ഡിവൈൻ ലൗവ് ആയി അംഗീകരിക്കപ്പെടുന്നു. പിന്നീട് ഇത് 1564-ൽ അലസ്സാൻഡ്രോ ഫാർനീസ് ഏറ്റെടുത്തു. 1624-ൽ ഇത് പാർമയിലും പിന്നീട് നേപ്പിൾസിലും മൊത്തത്തിലുള്ള ഫാർനീസ് ശേഖരത്തിൽ എത്തി. ഹ്രസ്വകാലത്തിനുള്ളിൽ ഇത് ബർബൺസ് സ്വന്തമാക്കി മാഡ്രിഡിലേക്ക് കൊണ്ടുപോയി.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Raffaello Sanzio.jpg

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[1] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

ഉറവിടങ്ങൾ[തിരുത്തുക]

  • Article includes some text based on the equivalent article on Italian Wikipedia.
  1. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=മഡോണ_ഓഫ്_ഡിവൈൻ_ലൗവ്&oldid=3806803" എന്ന താളിൽനിന്ന് ശേഖരിച്ചത്