മഡോണ ആന്റ് ചൈൽഡ് (ബെല്ലിനി, മിലാൻ, 1510)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna and Child
കലാകാരൻGiovanni Bellini
വർഷം1510
MediumOil on panel
അളവുകൾ85 cm × 118 cm (33 in × 46 in)
സ്ഥാനംPinacoteca di Brera, Milan

1510-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ ജിയോവന്നി ബെല്ലിനി ചിത്രീകരിച്ച ഒരു എണ്ണ പാനൽചിത്രമാണ് മഡോണ വിത്ത് ദി ക്രൈസ്റ്റ് ചൈൽഡ് ബ്ലെസ്സിംഗ് എന്നുമറിയപ്പെടുന്ന മഡോണ ആന്റ് ചൈൽഡ്. ഈ ചിത്രം ചിത്രീകരിക്കുമ്പോൾ ചിത്രകാരന്റെ പ്രായം എൺപത് ആയിരുന്നിട്ടും ചിത്രകലയിലെ പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കുന്നു. ഈ ചിത്രം മഡോണ ഡെൽ പ്രാട്ടോ (നാഷണൽ ഗാലറി, ലണ്ടൻ) (1505 ), മഡോണ ആൻഡ് ചൈൽഡ് (ഡിട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്) (1509) എന്നിവയുമായി സമാനത പുലർത്തുന്നു. ഈ ചിത്രം ഇപ്പോൾ മിലാനിലെ പിനാകോട്ടെക ഡി ബ്രെറയിലാണ് സംരക്ഷിച്ചിരിക്കുന്നത്.[1].

1986-1987 ലെ പുനഃരാവിഷ്കരണം കാണിക്കുന്നത് പശ്ചാത്തലത്തിൽ പ്രകൃതിദൃശ്യത്തിനു കീഴിൽ ഒരു തയ്യാറെടുപ്പ് ചിത്രീകരണം ഇല്ലെന്നും വിരൽത്തുമ്പുകൊണ്ട് അദ്ദേഹം പലപ്പോഴും ചിത്രം തയ്യാറാക്കിയിട്ടുണ്ടെന്നും മനസ്സിലാക്കാൻ സാധിച്ചു. പ്രകൃതിദൃശ്യത്തിലെ ജിയോർജിയോണിന്റെ മാറ്റങ്ങൾ, പർവ്വതങ്ങൾക്ക് മുകളിലുള്ള നീലനിറത്തിലുള്ള ആകാശദൃശ്യം ബെല്ലിനി തന്റെ പിതാവ് ജാക്കോപോയുടെ കീഴിൽ പഠിച്ച ജീവിതത്തിൽ നിന്നുള്ള വിശദമായ ഗോതിക് പഠനം എന്നിവ പശ്ചാത്തലത്തിലുള്ള പ്രകൃതിദൃശ്യത്തിൽ വരയ്ക്കുന്നു - ഒരു ഉദാഹരണം ഇടതുവശത്ത് ചീറ്റയോടുകൂടി അദ്ദേഹത്തിന്റെ ലാറ്റിൻ ഒപ്പും ലാറ്റിൻ അക്കങ്ങളിൽ തീയതിയും ഒരു കല്ലിൽ എഴുതിയിരിക്കുന്നു. (IOANNES BELLINUS MDX)[2].

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിപരീതം ആണെങ്കിലും), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.[3].

അവലംബം[തിരുത്തുക]

  1. (in Italian) AA.VV., Brera, guida alla pinacoteca, Electa, Milano 2004. ISBN 978-88-370-2835-0
  2. (in Italian) Mariolina Olivari, Giovanni Bellini, in AA.VV., Pittori del Rinascimento, Scala, Firenze 2007. ISBN 88-8117-099-X
  3. (in Italian) AA.VV., Brera, guida alla pinacoteca, Electa, Milano 2004. ISBN 978-88-370-2835-0