മഡോണ ആന്റ് ചൈൽഡ് (ബെല്ലിനി, ഡിട്രോയിറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna and Child
Giovanni Bellini - Madonna and Child - 28.115 - Detroit Institute of Arts.jpg
ArtistGiovanni Bellini
Year1509
Mediumoil on panel
Dimensions80 cm × 106 cm (31 ഇഞ്ച് × 42 ഇഞ്ച്)
LocationDetroit Institute of Arts, Detroit
WebsiteCatalogue entry

1509-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായിരുന്ന ജിയോവന്നി ബെല്ലിനി ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ്. മൊസെനിഗോ കുടുംബം ചിത്രീകരണത്തിനായി നിയോഗിക്കുകയും 1815 വരെ ഈ ചിത്രം അവരോടൊപ്പം തുടരുകയും ചെയ്തു. ഈ ചിത്രം ഇപ്പോൾ ഡിട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സിലാണ് സംരക്ഷിച്ചിരിക്കുന്നത്.

ഈ ചിത്രം അദ്ദേഹത്തിന്റെ 1505-ലെ മഡോണ ഡെൽ പ്രാട്ടോ (ലണ്ടൻ), 1510-ലെ മഡോണ ആൻഡ് ചൈൽഡ് (മിലാൻ) എന്നിവയുമായി സാമ്യത കാണിക്കുന്നു. മൂന്നുചിത്രങ്ങൾക്കും വെനീഷ്യൻ സ്കൂളിലെ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ജോർജിയോണിന്റെ ചിത്രങ്ങളെ സ്വാധീനിച്ച ഭൂപ്രദേശ പശ്ചാത്തലമുണ്ട് (ഇവിടെ ഒരു ഇടയനോ ഗ്രാമീണനോ). പ്രതിഛായകളെയും വിദൂര പശ്ചാത്തലത്തിലുള്ള മങ്ങിയ നീല പർവ്വതങ്ങളെയും പച്ച തിരശ്ശീല കൊണ്ടും വേർതിരിച്ചിരിക്കുന്നു. പശ്ചാത്തലത്തിലുള്ള ഭൂപ്രദേശത്തിൽ അല്ലെങ്കിൽ പുൽമേടിൽ മറിയയുടെ കന്യകാത്വത്തിന്റെ മധ്യകാല ചിഹ്നമായ ഹോർട്ടസ് കൺക്ലസസിനെ പ്രതീകപ്പെടുത്തുന്നു. പഴയനിയമ പ്രവചനങ്ങളുടെ പൂർത്തീകരണത്തിന്റെ പ്രതീകമായ മറിയയുടെ ഇടതു കൈയിൽ ഒരു പുസ്തകവും കാണാം. മുഖചിത്രത്തിൽ തീയതിയും കലാകാരന്റെ ഒപ്പും രേഖപ്പെടുത്തിയിരിക്കുന്നു.[1]

1844 നും 1854 നും ഇടയിൽ മാരി-കരോലിൻ ഡി ബർബൻ-സിസിലി, ഡച്ചസ് ഡി ബെറിയുടെ പാലാസ്സോ വെൻഡ്രമിൻ കലർജിയിൽ (അവരുടെ വെനീഷ്യൻ ഭവനം) ഈ ചിത്രം തൂക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1865 ഏപ്രിൽ 19 ന് പാരീസിൽ ഡച്ചസ് ഡു ബെറി അല്ലെങ്കിൽ അവരുടെ മകൻ ഹെൻ‌റി, കൗണ്ട് ഓഫ് ചേമ്പോർഡ് എന്നിവർ ഈ ചിത്രം ലേലം ചെയ്യാനുള്ള ശ്രമം നടത്തി. എന്നിരുന്നാലും, വിൽക്കാത്തതിനാൽ ഈ ചിത്രം 1868-ൽ ഓസ്ട്രിയയിലേക്ക് മാറ്റി ഡച്ചസ്സിനൊപ്പം തുടർന്നു. 1870-ൽ അവരുടെ മരണത്തിനോടടുത്ത് ഈ ചിത്രം കൗണ്ടിലേക്കും പിന്നീട് 1883-ൽ അദ്ദേഹത്തിന്റെ വിധവയായ മരിയ തെരേസയിലേക്കും ഒടുവിൽ മരിയ തെരേസയുടെ മരണത്തെ തുടർന്ന് കൗണ്ടിന്റെ മരുമകളിലേക്കും കൈമാറി. മരുമകൾ 1893-ൽ മരിച്ചതിനെ തുടർന്ന് ഈ ചിത്രം ബർബൻ കുടുംബത്തിലെ മറ്റൊരു അംഗമായ ജെയിം, മാഡ്രിഡിലെ ഡ്യൂക്കിന് കൈമാറി. അതിന്റെ അവസാന സ്വകാര്യ ഉടമ വികോംടെ ഡി കാൻസൺ ആയിരുന്നു. 1928-ൽ ഈ ചിത്രം ഇപ്പോഴത്തെ ഉടമയ്ക്ക് വില്ക്കുകയാണുണ്ടായത്.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Bust of Giovanni Bellini in Venice.jpg

വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിപരീതം ആണെങ്കിലും), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.[2].

അവലംബം[തിരുത്തുക]

  1. (in Italian) Mariolina Olivari, Giovanni Bellini, in AA.VV., Pittori del Rinascimento, Scala, Firenze 2007. ISBN 888117099X
  2. (in Italian) AA.VV., Brera, guida alla pinacoteca, Electa, Milano 2004. ISBN 978-88-370-2835-0