മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ് ജെറോം ആന്റ് സെയിന്റ് ഡൊറോത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1516-ൽ വരച്ച ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ് ജെറോം ആന്റ് സെയിന്റ് ഡൊറോത്തി. ഇപ്പോൾ ഈ ചിത്രം ഗ്ലാസ്ഗോയിലെ കെൽ‌വിംഗ്റോവ് ആർട്ട് ഗ്യാലറി ആന്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 1856-ൽ മ്യൂസിയം ഈ ചിത്രം മക് ലെല്ലൻ ശേഖരത്തിൽ നിന്ന് വാങ്ങിയിരുന്നു.[1]മഡോണയുടെ ഇരിപ്പുരീതി റാഫേലിന്റെ എസ്റ്റെർഹസി മഡോണയെ അനുസ്മരിപ്പിക്കുന്നു.

ചിത്രത്തിന്റെ ആട്രിബ്യൂഷൻ ചർച്ചചെയ്യപ്പെടുന്നു. ഇതിന് മുമ്പ് ടിഷ്യൻ സ്കൂളിന്റേതാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ സഹോദരൻ ഫ്രാൻസെസ്കോ വെസെല്ലിയോ അല്ലെങ്കിൽ പോളിഡോറോ ലാൻസാനിയുടെ ഓട്ടോഗ്രാഫ് ചിത്രമായിരിക്കാം.[2]1680-ൽ ലെ ഫെബ്രെ അച്ചടിച്ചു പ്രചരിപ്പിച്ചതിലൂടെ ടിഷ്യന്റെ തന്നെ ഓട്ടോഗ്രാഫ് സൃഷ്ടിയെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഈ ചിത്രം ടിഷ്യന്റേതാണെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ വെസെല്ലിയോയുടേതാണെന്ന് കരുതുന്നു.[3]

അവലംബം[തിരുത്തുക]

  1. "Catalogue entry". Archived from the original on 2021-01-30. Retrieved 2021-01-25.
  2. Francesco Valcanover, L'opera completa di Tiziano, Rizzoli, Milano 1969.
  3. "ArtUK entry".