മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് (ലോട്ടോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1505-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ്. "എൽ. ലോട്ടസ് എഫ്. [ecit]" [1] എന്ന് ഒപ്പിട്ട ഈ ചിത്രം 1727-ൽ ആദ്യമായി ഫ്രാൻസിൽ ഓർലിയൻസ് ശേഖരത്തിൽ ആയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രം ഇപ്പോൾ എഡിൻബർഗിലെ സ്കോട്ടിഷ് ദേശീയ ഗാലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.[2]വിശുദ്ധ സംഭാഷണ ശൈലിയിലുള്ള ഈ ചിത്രത്തിൽ ഇടതുവശത്ത് ഒരു വിശുദ്ധനും (ഒരു പ്രവാചകൻ അല്ലെങ്കിൽ സെന്റ് ജെറോം, ഒരു ചുരുൾ കൈവശമുണ്ട്), വിശുദ്ധ പത്രോസും, ഇടതുവശത്ത് ഒരു വിശുദ്ധയും (ഒരുപക്ഷേ അസ്സീസിയിലെ ക്ലാര) അസ്സീസിയിലെ ഫ്രാൻസിസും എന്നിവരെയും ചിത്രീകരിച്ചിരിക്കുന്നു.[3].

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരനും, ഡ്രാഫ്റ്റ്‌സ്മാനും, ഇല്ലസ്ട്രേറ്ററും ആയിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ചായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻ‌ടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചിരുന്നു.[4]

അവലംബം[തിരുത്തുക]

  1. Roberta D'Adda, Lotto, Skira, Milano 2004.
  2. Carlo Pirovano, Lotto, Electa, Milano 2002. ISBN 88-435-7550-3
  3. "The Virgin and Child with Saints Jerome, Peter, Francis and an Unidentified Female Saint".
  4. "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.