മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് സെബാസ്റ്റ്യൻ ആന്റ് സെന്റ് വിൻസെന്റ് ഫെറെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1506-ൽ ആൻഡ്രിയ പ്രെവിറ്റാലി വരച്ച പാനൽചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് സെബാസ്റ്റ്യൻ ആന്റ് സെന്റ് വിൻസെന്റ് ഫെറെർ അല്ലെങ്കിൽ മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് സെബാസ്റ്റ്യൻ ആന്റ് സെന്റ് തോമസ് അക്വിനാസ്. അദ്ദേഹം ജിയോവന്നി ബെല്ലിനിയുടെ സ്റ്റുഡിയോയിൽ ആയിരുന്നപ്പോൾ വെനീസിൽ നിർമ്മിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ തന്നെ ചിത്രമായ മഡോണ ആന്റ് ചൈൽഡ് (മ്യൂസിയം ഓഫ് ഫൈൻ ആർട്സ് (ബുഡാപെസ്റ്റ്)) ന്റെ ഒരു സമകാലികചിത്രമായിരുന്നു.[1] ഇപ്പോൾ ബെർഗാമോയിലെ അക്കാദമിയ കറാരയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ചിത്രം 1866-ൽ ഗുഗ്ലിയൽമോ ലോച്ചിസിന്റെ ശേഖരത്തിൽ നിന്ന് ലഭിച്ചതാണ്.[2][3]

വലതുവശത്തുള്ള വിശുദ്ധനെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല. സെന്റ് തോമസ് അക്വിനാസ് അല്ലെങ്കിൽ സെന്റ് വിൻസെന്റ് ഫെറർ ആണോ എന്നതിന് പരമ്പരാഗതമായ ലക്ഷണങ്ങളും കുറവാണ്. ആൻഡ്രിയാസ്, നെർഗോമെൻസിസ്. ഡിസിപുലസ് IOVA.BELINI.P.XIT, തീയതി MCCCCCVI എന്ന് ചിത്രത്തിൽ മഡോണയുടെ മാർബിൾ സിംഹാസനത്തിന്റെ അടിയിൽ ഒപ്പിട്ടിരിക്കുന്നു. ഒപ്പിന് തൊട്ടുചേർന്ന് ഒരു ഈന്തപ്പന ശാഖയും ഒലിവ് ശാഖയും റിബൺ കൊണ്ട് ബന്ധിച്ചിരിക്കുന്നു. കലാകാരന്റെ തന്നെ ചിത്രമായ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് വിത് ഫോർ സെയിന്റ്സ് (ചർച്ച് ഓഫ് സാന്റോ സ്പിരിറ്റോ, ബെർഗാമോ)ൽ ഈ ചിഹ്നം ദൃശ്യമാണ്.[4]സിംഹാസനത്തിന്റെ അടിത്തട്ടിൽ ഒരു ചിഹ്നമുണ്ട്, ഒരുപക്ഷേ YHS (സിയീനയിലെ ബെർണാർഡിനോയുടെ ട്രൈഗ്രാം) അല്ലെങ്കിൽ VHS.(Virgini Hominum Servatrici or To the Virgin, Servant of Mankind).[4]

അവലംബം[തിരുത്തുക]

  1. "Madonna con Bambino in trono tra San Sebastiano e San Vincenzo Ferrer" (ഭാഷ: ഇറ്റാലിയൻ). Lombardia Beni Culturali. മൂലതാളിൽ നിന്നും 2022-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-27.
  2. G. Brambilla Ranise (2005). Una vita, una collezione, un tradimento. Guglielmo Lochis (1789-1859) e la sua raccolta (ഭാഷ: ഇറ്റാലിയൻ). വാള്യം. 1–2. Bergomun. പുറങ്ങൾ. 225–288.
  3. "Madonna col Bambino in trono tra i santi Sebastiano e Vincenzo Ferrer (o Tommaso d'Aquino ?)" (ഭാഷ: ഇറ്റാലിയൻ). Accademia Carrara.
  4. 4.0 4.1 Mauro Zanchi, Andrea Previtali il colore prospettico di maniera belliniana, Ferrari Editrice, 2001, pages 22-23

ഗ്രന്ഥസൂചിക[തിരുത്തുക]