മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് മേരി മഗ്ദലീന ആന്റ് സെന്റ് ഉർസുല
Madonna and Child with Saint Mary Magdalene and Saint Ursula | |
---|---|
കലാകാരൻ | Giovanni Bellini |
വർഷം | 1490 |
Medium | oil on panel |
അളവുകൾ | 77 cm × 104 cm (30 in × 41 in) |
സ്ഥാനം | Museo del Prado, Madrid |
1490-ൽ ജിയോവന്നി ബെല്ലിനി വരച്ച ഒരു പാനൽ എണ്ണച്ചായാചിത്രം ആണ് മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് മേരി മഗ്ദലീന ആന്റ് സെന്റ് ഉർസുല. ഈ ചിത്രം സാക്ര കോൺവേർസസിയോൺ വിഭാഗത്തിൽപ്പെടുന്നതാണ്.[1] ഈ ചിത്രത്തിനെ സേക്രെഡ് കോൺവേർസേഷൻ എന്നും വിളിക്കുന്നു.[1] മുമ്പ് ചിത്രകാരനായ കാർലോ മറാട്ടയുടെ ശേഖരത്തിലായിരുന്ന ഈ ചിത്രം ഇപ്പോൾ മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിലാണ്.[2]
ഗാലറി ഡെൽ അക്കാദമിയയിലെ അതേ കലാകാരന്റെ മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് കാതറിൻ ആന്റ് സെന്റ് മേരി മഗ്ദലീൻ എന്ന ചിത്രവുമായി ഈ ചിത്രം വളരെ സാമ്യമുള്ളതാണ്. അവ രണ്ടും ഒരു കൂട്ടം ചിത്രങ്ങളുടെ ഭാഗമായി രൂപപ്പെട്ടു. അവ പല തനിപ്പകർപ്പുകളോടെ ഈ വിഭാഗത്തിന്റെ ജനപ്രീതി കാണിക്കുന്നു. കൂടുതൽ തനിപ്പകർപ്പുകളും ഉർബിനോ, ന്യൂയോർക്കിലെ പിയറിപോണ്ട് മോർഗൻ ലൈബ്രറി എന്നിവയിലുൾപ്പെടെയുള്ളവ ബെല്ലിനിയുടെ സ്റ്റുഡിയോയിൽ നിന്നോ അല്ലെങ്കിൽ ഭാഗികമായി അദ്ദേഹം തന്നെ സൃഷ്ടിച്ചവയോ ആണ്. മാഡ്രിഡ് ഉദാഹരണത്തിൽ വിശുദ്ധ മേരി മഗ്ദലീനയെയും വിശുദ്ധ ഉർസുലയെയും കാണിക്കുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണച്ചായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Sacred Conversation by BELLINI, Giovanni". Web Gallery of Art, searchable fine arts image database. Retrieved 15 April 2019.
- ↑ (in Italian) Mariolina Olivari, Giovanni Bellini, in AA.VV., Pittori del Rinascimento, Scala, Firenze 2007. ISBN 888117099X