മഡോണ ആന്റ് ചൈൽഡ് വിത് റ്റു സെയിന്റ്സ് ആന്റ് എ ഡോണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna and Child with Two Saints and a Donor (c. 1395-1400) by Gentile da Fabriano

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1390-1395നും ഇടയിൽ വരച്ച ടെമ്പറ ഗോൾഡ് ലീഫ് പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ് വിത് റ്റു സെയിന്റ്സ് ആന്റ് എ ഡോണർ. ഈ ചിത്രം ഫാബ്രിയാനോയിലെ കാസ്‌റ്റ്വെൽചിയോയിലെ സാന്താ കാറ്റെറിന പള്ളിക്കായി (ചിത്രകാരന്റെ പിതാവ് 1385 മുതൽ വിഭാര്യനായ ശേഷം ആ പള്ളിക്കടുത്തായിരുന്നു താമസിച്ചിരുന്നത്) വരച്ചതാകാം. ഈ ചിത്രം ഇപ്പോൾ ബെർലിനിലെ ജെമൽഡെഗലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.[1]

ചിത്രത്തിന്റെ വലതുവശത്ത് അലക്സാണ്ട്രിയയിലെ കാതറിൻ ഒരുപക്ഷേ ഈ ചിത്രം സ്ഥാപിക്കാൻ നിർമ്മിച്ച പള്ളിയുടെ പേരിനെ പരാമർശിക്കുന്നു. ഇടതുവശത്ത് ബാരിയിലെ നിക്കോളാസ് ചിത്രത്തിന്റെ ദാതാവിനെ പരിചയപ്പെടുത്തുന്നു. രണ്ടാമത്തേത് ഒരു കച്ചവടക്കാരനായി വസ്ത്രം ധരിച്ച അംബ്രോജിയോ ഡി ബോണവെൻ‌ചുറയായിരിക്കാം (1395-1408 കാലഘട്ടത്തിൽ മരിച്ചു). അദ്ദേഹത്തിന്റെ കാൽക്കൽ സ്വർണ്ണ അടയാളം (ഒരു കുരിശിന് മുകളിലൂടെയുള്ള കിരണങ്ങളുള്ള ഒരു വൃത്തം) കാണാം.[2]

അവലംബം[തിരുത്തുക]

  1. (in Italian) Mauro Minardi, Gentile da Fabriano, Skira, Milano 2005.
  2. "Catalogue entry".