മഡോണ ആന്റ് ചൈൽഡ് വിത് ചെരൂബ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1512 നും 1517 നും ഇടയിൽ റോസോ ഫിയോറെന്റിനോ വരച്ച എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് ചെരൂബ്സ്. ഈ ചിത്രം ആദ്യം വരയ്ക്കപ്പെട്ടത് പാനലിലായിരുന്നെങ്കിലും പിന്നീട് ഇത് ക്യാൻവാസിലേക്ക് മാറ്റി. സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിനായി 1810-ൽ പാരീസിൽ ഡൊമിനിക് വിവന്റ് ഡെനോണിന്റെ സഹായത്തോടെ ഈ ചിത്രം ഏറ്റെടുത്തു. അത് ഇപ്പോൾ അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[1]

ഫ്ര ബാർട്ടലോമിയോയുടെ മോഡലുകളിൽ ഈ രചന വരച്ചിരിയ്ക്കുന്നു. പിരമിഡിക്കൽ ഗ്രൂപ്പ് മൈക്കലാഞ്ചലോയോട് വളരെ കടപ്പെട്ടിരിക്കുന്നു. 1512-1513 ൽ ആദ്യം വരച്ചതും 1517-ൽ റീടച്ച് ചെയ്തതോ വീണ്ടും പെയിന്റ് ചെയ്തതോ ആയ ഫിയോറെന്റിനോയുടെ സ്വന്തം അസംപ്ഷൻ ഓഫ് ദി വിർജിൻ എന്ന ചിത്രത്തെ ഈ ചിത്രം അനുസ്മരിപ്പിക്കുന്നു.[2].

അവലംബം[തിരുത്തുക]

  1. "Catalogue entry".
  2. (in Italian) Elisabetta Marchetti Letta, Pontormo, Rosso Fiorentino, Scala, Firenze 1994. ISBN 88-8117-028-0