മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് ആനി (ഡീ പാലഫ്രീനിയേരി)
Madonna and Child with St Anne | |
---|---|
Italian: Madonna dei Palafrenieri | |
കലാകാരൻ | Caravaggio |
വർഷം | 1605–1606 |
Medium | Oil on canvas |
അളവുകൾ | 292 cm × 211 cm (115 in × 83 in) |
സ്ഥാനം | Galleria Borghese, Rome |
1605–1606 നും ഇടയിൽ ഇറ്റാലിയൻ ബറോക്ക് മാസ്റ്റർ മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോ (1571-1610) വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ[1] പാപ്പൽ വരന്മാർ(ഇറ്റാലിയൻ: Arciconfraternita di Sant'Anna de Parafrenieri)[2] അതിരൂപതയുടെ അൾത്താരയ്ക്കുവേണ്ടി ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് സെന്റ് ആനി. സാമ്പ്രദായിക കീഴ് വഴക്കങ്ങളിൽ നിന്ന് തികച്ചു വ്യത്യസ്തമായ രീതിയിൽ കന്യാമറിയത്തെ ചിത്രീകരിച്ചിരിക്കുന്ന ഈ രചന വത്തിക്കാൻ ഇടവക ദേവാലയത്തിൽ നിന്ന് നീക്കംചെയ്യുന്നതിന് മുമ്പ് സെന്റ് അന്ന ഡേ പാലഫ്രീനിയേരിയിൽ ഹ്രസ്വ കാലത്തേക്ക് പ്രദർശിപ്പിച്ചിരുന്നു.[3] പിന്നീട് ഈ ചിത്രം കർദിനാൾ സിപിയോൺ ബോർഗീസ് വിലക്കു വാങ്ങി. ഇപ്പോൾ അദ്ദേഹത്തിന്റെ പാലസോയിൽ (Galleria Borghese) മറ്റ് അഞ്ച് കാരവാജിയോ ചിത്രങ്ങളോടൊപ്പം സ്ഥലം പങ്കിടുന്നു. (Boy with a Basket of Fruit, David with the head of Goliath (attributed to 1606), Young Sick Bacchus, Saint Jerome Writing, and St John the Baptist in the Desert.)
അദ്ദേഹത്തിന്റെ ഏറ്റവും വിജയകരമായ ചിത്രമല്ലെങ്കിലും, ഈ രചന ജനശ്രദ്ധ നേടിയിരിക്കാം. ആ കാലഘട്ടത്തിൽ നിലവിലിരുന്ന കാഴ്ചപ്പാടിൽ നിന്ന് തികച്ചും വ്യത്യസ്തവും അസാധാരണവുമായ വിധത്തിൽ കന്യാമറിയത്തെ ചിത്രീകരിച്ചത് സമകാലിക കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കണം. അന്യാപദേശരീതിയിലുള്ള ഈ ചിത്രത്തിന്റെ ആന്തരാർത്ഥം ലളിതമാണ്. മകൻറെ കൈപിടിച്ച്, അവൻറെ സഹായത്തോടെ, കന്യാമറിയം തിന്മയുടെ അഥവാ ആദിപാപത്തിൻറെ പ്രതീകമായ സർപ്പത്തെ ചവിട്ടിമെതിക്കുന്നു. ഈ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത് ജരാനരകൾ ബാധിച്ച മുത്തശ്ശിയായ സെന്റ് ആനിയും. ലോലമായ ദീപ്തിവലയങ്ങൾ സത്യനിഷ്ഠരുടെ ശിരസ്സിനെ അലങ്കരിക്കുമ്പോൾ, സർപ്പം ഇരുട്ടിലേക്കു ചൂളുന്നതായി കാണപ്പെടുന്നു. മറിയയും യേശുവും നഗ്നപാദരാണ്. പൂർണ്ണ നഗ്നനായ അഗ്രചർമ്മിയായ കുട്ടിയാണ് യേശു. പശ്ചാത്തലം പ്രധാനമായും ഇരുളും നിഴലുമാണ്. അതുകൊണ്ടുതന്നെ പ്രതിഛായകൾ വെളിച്ചത്തിൽ സുവ്യക്തമായി കാണപ്പെടുന്നു.
ഈ ചിത്രം സെൻറ് ആനിനോടുള്ള ഭക്ത്യാദരങ്ങൾ പ്രകടിപ്പിക്കാനായിരുന്നു വരക്കപ്പെട്ടത് എന്നാണ് അനുമാനം. അങ്ങനെയാണെങ്കിൽ അവരുടെ ജരാനരകൾ എന്തിന്റെ പ്രതീകമാണ് എന്നത് വ്യക്തമല്ല. ബെല്ലോറി പറഞ്ഞതുപോലെ, മതിയായ മേൽവസ്ത്രമില്ലാതെ സ്‌തനങ്ങൾ വെളിപ്പെടുന്നവിധത്തിൽ കന്യാമറിയത്തെ ചിത്രീകരിച്ചിരിക്കുന്നത് കൂടുതൽ ഞെട്ടൽ ഉളവാക്കുന്നു. യേശുവിന്റെ ലിംഗത്തിന്റെയും കാലിന്റെയും സമാന്തരമായ ചെരിവ്. അവ രണ്ടും പാമ്പിനോട് അഥവാ പാമ്പ് എന്തിൻറെ പ്രതീകമോ അതിനോട്, യുദ്ധം ചെയ്യുന്ന പ്രതീതി ഉളവാക്കുന്നുവെന്ന് ഊഹിക്കാം.
മറ്റ് ചിത്രങ്ങൾ
[തിരുത്തുക]മഡോണ ഡി ലോറെറ്റോ കന്യാമറിയത്തെ പ്രമേയമാക്കിയുള്ള കാരവാജിയോയുടെ മറ്റൊരു ചിത്രമാണ്. കരവാജിയോയുടെ ചിത്രത്തിലെ പിരിമുറുക്കത്തിനു നേരെ വിപരീതമായി ശാന്തസുന്ദരമായ കുടുംബാന്തരീക്ഷമാണ് ലിയോനാർഡോ ഡാവിഞ്ചി തന്റെ വിർജിൻ ആന്റ് ചൈൽഡ് വിത്ത് സെന്റ് ആനി എന്ന ചിത്രത്തിൽ വരച്ചുകാട്ടുന്നത്.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]1590 കളുടെ ആരംഭം മുതൽ 1610 വരെ റോം, നേപ്പിൾസ്, മാൾട്ട, സിസിലി എന്നിവിടങ്ങളിൽ സജീവമായ ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്നു കാരവാജിയോ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൗതികമായവും വൈകാരികവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഒരു യാഥാർത്ഥ്യ നിരീക്ഷണത്തെ സമന്വയിപ്പിച്ച് ലഘുവായ നാടകീയമായ ഉപയോഗത്തിലൂടെ ബറോക്ക് പെയിന്റിംഗിനെ സ്വാധീനിച്ചു.[4][5][6]കാരവാജിയോ ചിയറോസ്ക്യൂറോയുടെ നാടകീയമായ ഉപയോഗത്തിലൂടെ ഭൗതികമായ നിരീക്ഷണം നടത്തി. അത് ടെനെബ്രിസം എന്നറിയപ്പെട്ടു. അദ്ദേഹം ഈ വിദ്യയെ ഒരു പ്രധാന സ്റ്റൈലിസ്റ്റിക് ഘടകമാക്കി, ഇരുണ്ട നിഴലുകൾ, പ്രകാശത്തിന്റെ തിളക്കമുള്ള ഷാഫ്റ്റുകളിൽ വിഷയങ്ങൾ എന്നിവയെ രൂപാന്തരപ്പെടുത്തി. കാരവാജിയോ നിർണായക നിമിഷങ്ങളും രംഗങ്ങളും ചിത്രീകരിച്ചു. അതിൽ പലപ്പോഴും അക്രമ പോരാട്ടങ്ങൾ, പീഡനങ്ങൾ, മരണം എന്നിവയും ഉൾപ്പെടുന്നു. തത്സമയ മാതൃകകളുമായി അദ്ദേഹം അതിവേഗം ചിത്രീകരിച്ചു. ഡ്രോയിംഗുകൾ ഉപേക്ഷിക്കാനും ക്യാൻവാസിലേക്ക് നേരിട്ട് ചിത്രീകരിക്കാനും അദ്ദേഹം താൽപ്പര്യപ്പെട്ടിരുന്നു. മാനെറിസത്തിൽ നിന്ന് ഉയർന്നുവന്ന പുതിയ ബറോക്ക് ശൈലിയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം അഗാധമായിരുന്നു. പീറ്റർ പോൾ റൂബൻസ്, ജുസെപ് ഡി റിബെറ, ജിയാൻ ലോറെൻസോ ബെർനിനി, റെംബ്രാന്റ് എന്നിവരുടെ ചിത്രങ്ങളിൽ ഇത് നേരിട്ടോ അല്ലാതെയോ കാണാൻ കഴിയും. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ തുടർന്നുള്ള തലമുറയിലെ കലാകാരന്മാരെ "കാരവാഗിസ്റ്റി" അല്ലെങ്കിൽ "കാരവഗെസ്ക്യൂസ്" എന്നും ടെനെബ്രിസ്റ്റുകൾ അല്ലെങ്കിൽ ടെനെബ്രോസി ("ഷാഡോയിസ്റ്റുകൾ") എന്നും വിളിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Venerabile Arciconfraternita di Sant'Anna de Parafrenieri". Archived from the original on 2018-11-13. Retrieved 2019-07-17.
- ↑ Bologna, Ferdinando (2005). "Caravaggio, the final years (1606-1610)". In Nicola Spinosa (ed.). Caravaggio: The Final Years. Naples: Electa Napoli. pp. 16–47. ISBN 8851002649.
- ↑ Caravaggio: the original sinner
- ↑ Vincenzio Fanti (1767). Descrizzione Completa di Tutto Ciò che Ritrovasi nella Galleria di Sua Altezza Giuseppe Wenceslao del S.R.I. Principe Regnante della Casa di Lichtenstein (in Italian). Trattner. p. 21.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Italian Painter Michelangelo Amerighi da Caravaggio". Gettyimages.it. Retrieved 2013-07-20.
- ↑ "Caravaggio, Michelangelo Merisi da (Italian painter, 1571–1610)". Getty.edu. Retrieved 2012-11-18.
പുറം കണ്ണികൾ
[തിരുത്തുക]- Madonna dei Palafrenieri 1606 Oil on canvas, 292 x 211 cm Galleria Borghese, Rome—online catalog, Web Gallery of Art, Hungary friendly format for printing and bookmarking (link with frames, http://www.wga.hu/frames-e.html?/html/c/caravagg/08/48palaf.html)