മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ് (ഫിലിപ്പോ ലിപ്പി)
Madonna with Child Enthroned | |
---|---|
കലാകാരൻ | Filippo Lippi |
വർഷം | 1437 |
Medium | Tempera on panel |
അളവുകൾ | 114 cm × 65 cm (45 ഇഞ്ച് × 26 ഇഞ്ച്) |
സ്ഥാനം | Galleria Nazionale d'Arte Antica, Rome |
ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ ഫിലിപ്പോ ലിപ്പി വരച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ്.(മഡോണ വിത് ചൈൽഡ് എൻത്രോൺഡ് എന്നും മഡോണ ഓഫ് ടാർക്വിനിയ എന്നും അറിയപ്പെടുന്നു) റോമിലെ പാലാസോ ബാർബെറിനിയിലെ ഗാലേരിയ നസിയോണേൽ ഡി ആർട്ടെ ആന്റിക്കയിലാണ് ഈ ചിത്രം ഇപ്പോൾ സംരക്ഷിച്ചിരിക്കുന്നത്. കാർട്ടൂച്ചി ശൈലിയിൽ ഉള്ള ചിത്രത്തിൽ "A.D. M. MCCCCXXXVII" ( എ.ഡി. മാർകസ് 1437) എന്ന് തീയതി ചേർത്തിരിക്കുന്നു. ഈ ചിത്രം പാപ്പൽ മിലിട്ടറി കമാൻഡറും ഫ്ലോറൻസിലെ ആർച്ച്ബിഷപ്പുമായ ജിയോവന്നി വിറ്റെല്ലെസ്ച്ചിയുടെ ആവശ്യപ്രകാരം വരയ്ക്കപ്പെട്ടതാണെന്നാണ് അഭ്യൂഹം. അദ്ദേഹത്തിന്റെ ജന്മനഗരമായ കോർനെറ്റോയിലെ (ഇപ്പോൾ ടാർക്വിനിയ) കൊട്ടാരത്തിനുവേണ്ടിയാവണം എന്നും അഭിപ്രായമുണ്ട് . കുഞ്ഞിനെയും പിടിച്ച് വിലയേറിയ സിംഹാസനത്തിൽ ഇരിക്കുന്ന മഡോണയുടെ മുഖമാണ് ചിത്രത്തിന്റെ കേന്ദ്രം. ചിത്രത്തിൻറെ ത്രിമാനത( three dimensional effect/ volume) മസാക്കിയോയുടേയും പശ്ചാത്തല ചിത്രീകരണവും പ്രകാശവീചികളും ഫ്ലെമിഷ് ഗുരുക്കന്മാരുടേയും സ്വാധീനം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഇടതുവശത്തെ ജന്നലിലൂടെയുള്ള അല്പം ചെരിഞ്ഞ കാഴ്ച ( പാന്റോസ്കോപ്പിക് വ്യൂ), വിലയേറിയ വസ്തുക്കളുടെ സാന്നിധ്യം എന്നിവ ഫ്ലെമിഷ് ശൈലിയുടെ പ്രത്യേകതകളാണ്. .[1]
അവലംബം
[തിരുത്തുക]- ↑ LLC, Revolvy. ""Madonna and Child Enthroned (Filippo Lippi)" on Revolvy.com". www.revolvy.com (in ഇംഗ്ലീഷ്). Retrieved 2019-08-24.