ജൂതപ്പള്ളി, മട്ടാഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മട്ടാഞ്ചേരി ജൂതപ്പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Paradesi Synagogue
Jewish synagouge kochi india.jpg
Interior of the synagogue facing the ark
അടിസ്ഥാന വിവരങ്ങൾ
സ്ഥലംKochi, Kerala
നിർദ്ദേശാങ്കം9°57′26″N 76°15′34″E / 9.95722°N 76.25944°E / 9.95722; 76.25944
മതഅംഗത്വംOrthodox Judaism
രാജ്യംഇന്ത്യ
StatusActive
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംSynagogue
പൂർത്തിയാക്കിയ വർഷം1568
ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ മട്ടാഞ്ചേരി ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ[1] ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ( ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി പണികഴിപ്പിച്ചത് A.D നാലാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ ( ക്രാങ്കനൂർ) ആയിരുന്നു. ആ കാലഘട്ടത്തിൽ ജൂതന്മാർ തെക്കെ ഇന്ത്യൻ മേഖലയിലെ കേരളത്തിലെ മലബാർ തീരത്ത് ഉടനീളം വാണിജ്യ രംഗത്ത് നല്ലൊരു സ്ഥാനം വഹിച്ചിരുന്നു. A.D പതിനാലാം നൂറ്റാണ്ടിൽ അവർ കൊച്ചിയിലേക്ക് മാറി താമസിക്കുകയും അവിടെ ഒരു പുതിയ സിനഗോഗ് പണിയുകയും ചെയ്തത് ) ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 എ. ശ്രീധരമേനോൻ, കേരള സംസ്കാരം, ഡി.സി ബുക്സ് , 2010 നവംബർ, പേജ് 70

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]