മടത്തുംപുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മടത്തുംപുറം
Kerala locator map.svg
Red pog.svg
മടത്തുംപുറം
10°44′06″N 76°03′57″E / 10.734987°N 76.065878°E / 10.734987; 76.065878
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679 591
+91 494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ആലംകോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌‌ മടത്തുംപുറം. തൃശൂർ - കോഴിക്കോട് ഹൈവേയിൽ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡിൽ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയാണ്‌ ഈ പ്രദേശം. മദ്രസയും അംഗന വാടിയും മാനം കണ്ടത്ത് എന്ന് പേരുള്ള കല്യാണ മണ്ഡപവും കുറച്ചു കച്ചവട സ്ഥാപനങ്ങളും ഏല്ലാ പാർട്ടികളുടെയും ഓഫീസുകളുമാണ് ഈ കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നത്. അര കിലോമീറ്റർ മുന്നോട്ടു പോയാൽ മസ്ജിദുൽ ദാറുൽ ഹുദാ കണ്ടങ്കുളവും അവിടെ നിന്ന് ഒന്നര കിലോമീറ്റർ മുന്നോട്ടു പോയാൽ ചാലിശ്ശേരി ഹൈസ്കൂളും മടത്തുംപുറത്തു നിന്ന് അഞ്ചു കിലോമീറ്റെർ മുന്നോട്ടു പോയാൽ ചാലിശ്ശേരി മുലായം പറമ്പ് ക്ഷേത്രവുമുണ്ട്. മടത്തുംപുറത്തു നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ, കൊക്കുർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, എന്നിവ നിലകൊള്ളുന്നത്. എല്ലാ വർഷവും മലയാള മാസം കുംഭം എട്ട് ഇംഗ്ലീഷ്‌ മാസം ഫെബ്രുവരി ഇരുപതിന് കൊക്കുർ മഹാ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കാറുണ്ട്. കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ മടത്തുംപുറം സ്ഥിതി ചെയ്യുന്നത് കോലിക്കര, പാവിട്ടപ്പുറം, വളയംകുളം, കോക്കൂർ, ചാലിശ്ശേരി , എന്നിവ സമീപ പ്രദേശങ്ങളാണ്. കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്‌.\

മലപ്പുറം, പാലക്കാട്, തൃശൂർ, എന്നീ ജില്ലകളുടെ ആരംഭം വയലുകളും തോടുകളും കുളങ്ങളും നിറഞ്ഞു നിൽക്കുന്ന സുന്ദരമായ പ്രക്രതി രമണീയമായ ഞങ്ങളുടെ ഗ്രാമത്തിൻറെ അതിർത്തിയിലാണ്. മടത്തും പുറം

"https://ml.wikipedia.org/w/index.php?title=മടത്തുംപുറം&oldid=3314699" എന്ന താളിൽനിന്ന് ശേഖരിച്ചത്