മഞ്ഞള്ളൂർ
ദൃശ്യരൂപം
മഞ്ഞള്ളൂർ | |
|---|---|
ഗ്രാമം | |
| Coordinates: 9°56′31″N 76°38′22″E / 9.9419674°N 76.6395092°E | |
| Country | |
| State | കേരള |
| District | എറണാകുളം |
| ജനസംഖ്യ (2001) | |
• ആകെ | 16,044 |
| Languages | |
| • Official | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് മഞ്ഞള്ളൂർ.[1] വാഴക്കുളത്ത് നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമീണ ഗ്രാമമായ മഞ്ഞള്ളൂർ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിനു കീഴിലുള്ള ഗ്രാമമാണ്. SH-8 ഹൈവേ ഗ്രാമത്തിന് സമീപത്തുകൂടി കടന്നുപോകുന്നു. SH-8 ൽ നിന്ന് വേങ്ങച്ചുവട് വഴി ഈ ഗ്രാമത്തിലേയ്ക്ക് അനായാസമായി എത്തിച്ചേരാം. ഗ്രാമത്തിന്റ ഹൃദയഭാഗത്ത് മഞ്ഞള്ളൂർ ഭഗവതി ശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു. 2001 ലെ കനേഷുമാരി പ്രകാരം മഞ്ഞള്ളൂർ ഗ്രാമത്തിൽ 7995 പുരുഷന്മാരും 8049 സ്ത്രീകളും ഉൾപ്പെടെ 16044 ജനസംഖ്യയുണ്ടായിരുന്നു.[2]
മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലും ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലുമാണ് ഈ ഗ്രാമം ഉൾപ്പെട്ടിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.[പ്രവർത്തിക്കാത്ത കണ്ണി]