മഞ്ഞപ്പുന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മഞ്ഞപ്പുന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
C. apetalum
Binomial name
Calophyllum apetalum
Willd.
Synonyms
  • Calophyllum calaboides G.Don
  • Calophyllum decipiens Wight
  • Calophyllum wightianum Wall. ex Planch. & Triana

ചെറുപുന്ന, ആറ്റുപുന്ന, കട്ടപ്പുന്ന എന്നെല്ലാം പേരുകളുള്ള മഞ്ഞപ്പുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Calophyllum apetalum). 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ പുറംതൊലിയ്ക്ക് മഞ്ഞനിറമുണ്ട്.[1] അരുവികളുടെയും നദികളുടെയും തീരത്ത് കാണുന്നു. തടിക്ക് നല്ല ഉറപ്പുണ്ട്. കായ തിന്നാൻ കൊള്ളാം, കുരുവിൽ നിന്നും കിട്ടുന്ന എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ഇതിന്റെ പിണ്ണാക്ക് വളമായി ഉപയോഗിക്കാം. കുരുവിനും തടിക്കും ഔഷധഗുണമുണ്ട്. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-07.
  2. http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=595

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പുന്ന&oldid=3929755" എന്ന താളിൽനിന്ന് ശേഖരിച്ചത്