ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ജു ഭാർഗവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ജു ഭാർഗവി
ജനനം
മഞ്ജുള

1955 (1955)
ഉയരം1.77 m (5 ft 10 in)

തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ശങ്കരാഭരണം (1979), നായകു വിനായകുടു (1980) എന്നിവയിലെ അഭിനയത്തിലൂടെ പ്രശസ്തയായ ഒരു നടിയും നർത്തകിയുമാണ് മഞ്ജു ഭാർഗവി (ജനനം 1955).

ആദ്യകാലജീവിതം

[തിരുത്തുക]

മഞ്ജു ഭാർഗവിയുടെ മാതാപിതാക്കളുടെ സ്വദേശം ആന്ധ്രാപ്രദേശ് ആയിരുന്നുവെങ്കിലും, സ്ഥിരതാമസമാക്കിയത് മദ്രാസിലായിരുന്നു. ജനിച്ചപ്പോൾ 'മഞ്ജുള' എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. പിന്നീട് ആ പേര് മഞ്ജു ഭാർഗവി എന്നാക്കി മാറ്റി.

ക്ലാസിക്കൽ നർത്തകിയായി പരിശീലനം നേടിയ അവർ നിരവധി നൃത്തങ്ങൾ ഷോകളിൽ അവതരിപ്പിച്ചു. ഈ ഷോകളിലൊന്ന് ചലച്ചിത്ര നിർമ്മാതാവ് പ്രകാശ് റാവു കാണാനിടവരുകയും അവർക്ക് തെലുങ്ക് ചിത്രമായ ഗാലിപതാലുവിലെ (1974) നൃത്തഭാഗത്തിൽ അഭിനയിക്കാൻ അവസരം നൽകുകയും ചെയ്തു. ഇത് ഹിറ്റ് ചിത്രങ്ങളായ കൃഷ്ണവേണി (1974), സോഗ്ഗാട് (1975), യമഗോല (1977) എന്നിവയിലെ നൃത്തരംഗങ്ങളിലേക്ക് നയിച്ചു. നായകു വിനായകുഡിലും ANR, ജയലളിത എന്നിവരോടൊപ്പം ഒരു വാമ്പായിട്ടാണ് അവർ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് പ്രസിഡന്റ് പെരമ്മ എന്ന സിനിമയിൽ ഒരു നൃത്തരംഗം അവതരിപ്പിച്ചു. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ കെ. വിശ്വനാഥ് അവരോട് മേക്കപ്പ് ധരിക്കാത്ത ചില ഫോട്ടോകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ബോക്സോഫീസ് റെക്കോർഡുകൾ തകർക്കുകയും തെലുങ്ക് സിനിമയിലെ ഒരു നാഴികക്കല്ലായി മാറുകയും ചെയ്ത തന്റെ അടുത്ത ചിത്രമായ ശങ്കരാഭരണം (1979) എന്ന സിനിമയിൽ ഗ്ലാമറില്ലാത്ത ഒരു നർത്തകിയായി അഭിനയിച്ചു. ശങ്കരാഭരണത്തിന്റെ ഡബ്ബ് ചെയ്ത പതിപ്പിനുപുറമെ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. [1] 1980-ൽ "ബില്ല" എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനത്തിലും, 1983-ൽ സാഗര സംഗമം എന്ന സിനിമയിൽ കമൽ ഹാസനൊപ്പം പ്രശസ്തമായ ക്ലാസിക്കൽ നൃത്തരംഗത്തിലെ ഒരു അതിഥി വേഷവും ചെയ്തു. സിനിമ തനിക്ക് പ്രശസ്തിയും ആദരവും സമ്മാനിച്ചെങ്കിലും, പ്രതീക്ഷിച്ചത്ര സിനിമാ അവസരങ്ങൾ മഞ്ജുവിന് ലഭിച്ചില്ല. അതിന്റെ പ്രധാന കാരണം അവരുടെ ഉയരമാണെന്ന് കരുതപ്പെട്ടു. എന്നാൽ ആ സാഹചര്യം അവരെ നിരുത്സാഹപ്പെടുത്തിയില്ല. പകരം, തന്റെ യഥാർഥ അഭിനിവേശമായ നൃത്തത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുകയായിരുന്നു. പിന്നീട് നൃത്തപരിപാടികളിൽ സജീവമാവുകയും സ്വന്തം ഡാൻസ് സ്കൂൾ വിജയകരമായി നടത്തുകയും ചെയ്തു മഞ്ജു ഭാർഗവി.

കുടുംബം

[തിരുത്തുക]

വിരമിച്ച ചീഫ് സെക്രട്ടറി വെങ്കോപാൽ നായിഡുവിന്റെ മകനാണ് അവരുടെ ഭർത്താവ്. അദ്ദേഹത്തിന്റെ കുടുംബവും യഥാർത്ഥത്തിൽ ആന്ധ്രയിൽ നിന്നുള്ളവരാണെങ്കിലും, പിന്നീട് ബാംഗ്ലൂരിൽ താമസമാക്കിയവരാണ്. രണ്ട് ആൺമക്കളുണ്ടായിരുന്ന ഒരു മകൻ 2007-ൽ കാൻസർ ബാധിച്ച് മരിച്ചു. അവർ ബാംഗ്ലൂരിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നു; അതും അവരുടെ ഡാൻസ് ഷോകളും കാരണം സിനിമകളിൽ അഭിനയിക്കാൻ അവർക്ക് കൂടുതൽ സമയമില്ല, തിരക്കേറിയ സമയക്രമത്തിൽ ഇണങ്ങുമ്പോൾ മാത്രം ഇടയ്ക്കിടെ മാത്രം വേഷങ്ങൾ സ്വീകരിക്കുന്നു.[2] 2008 ൽ ശിവരാജ് കുമാറിന്റെ അമ്മയായി ഹാട്രിക് ഹോഡി മാഗയിലൂടെ കന്നഡ ചലച്ചിത്ര രംഗത്തെത്തി.[3]

സൺ ടിവിയിലെ പ്രശസ്തമായ ടിവി സീരിയലായ തങ്കത്തിൽ സുബ്ബുലക്ഷ്മിയായി അഭിനയിച്ചിരുന്നു.

ഫിലിമോഗ്രാഫി

[തിരുത്തുക]
  • ത്രിപുര സുന്ദരി (1978)
  • ശങ്കരാഭരണം (1979) - ഡബ്ബ് ചെയ്തു
  • ഗന്ധർവ കണ്ണി (1979)
  • ദേവി ധരിസനം (1980)
  • ബില്ല (1980)
  • ബാല നാഗമ്മ (1981)
  • മാമിയാര മരുമഗല (1982)
  • മഗെയ്ൻ മഗാനെ (1982)
  • സലങ്കൈ ഒലി (1983)
  • ശൃംഗാരം (2007)

മലയാളം

[തിരുത്തുക]

തെലുങ്ക്

[തിരുത്തുക]
  • സോഗ്ഗാട് (1976)
  • യമഗോല (1979)
  • അതുലേനി വിന്ത കഥ (1979)
  • കൃഷ്ണവേണി (1974)
  • കോത്തല റായുഡു (1979)
  • ശങ്കരാഭരണം (1980)
  • കോഡല്ലു വാസ്തുന്നരു ജാഗ്രത (1980)
  • ബാല നാഗമ്മ (1981)
  • പ്രേമ സിംഹാസനം (1981)
  • സാഗര സംഗമം (1983)
  • യമലീല (1994)
  • '' മമ്മി മി അയനോചാഡു '' (1995)
  • ജബിലമ്മ പെല്ലി (1996)
  • നിന്നെ പെല്ലഡാറ്റ (1996)
  • പൂർണമി (2006)
  • ശക്തി (2011)
  • ആക്രമണം (2016)

പരാമർശങ്ങൾ

[തിരുത്തുക]
  1. ↑ "Profile of Malayalam Actor Manju Bhargavi". en.msidb.org. Archived from the original on 2019-03-31. Retrieved 2019-12-16.
  2. ↑ "Star interviews: Interview with Manju Bhargavi". Telugu Cinema. Archived from the original on 2008-12-19. Retrieved 2008-12-19.
  3. ↑ "Best of Bollywood, South Cinema, Celebrity Photos & Videos - MSN India". www.msn.com.
"https://ml.wikipedia.org/w/index.php?title=മഞ്ജു_ഭാർഗവി&oldid=4653187" എന്ന താളിൽനിന്ന് ശേഖരിച്ചത്