മഞ്ജുഷ വിദ്യാധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിദ്യാധരൻ

ആദ്യകാല മലയാള പ്രസാധകരിലൊരാളാണ് മഞ്ജുഷ വിദ്യാധരൻ. വൈക്കം മുഹമ്മദ് ബഷീറിന്റെ 'നേരും നുണയും' അടക്കം തകഴി, കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കൊല്ലം കസ്‍ബ ജയിലിലെ ലോക്കപ്പിൽ കഴിയുമ്പോൾ കത്തുകൾ പോസ്റ്റ് ചെയ്യാൻ മഞ്ജുഷ വിദ്യാധരനെയാണ് ബഷീർ ചുമതലപ്പെടുത്തിയിരുന്നത്. ഈ കത്തുകൾ നേരും നുണയും എന്ന പേരിൽ സഖാവ് എന്നറിയപ്പെട്ടിരുന്ന വിദ്യാധരൻ പ്രസിദ്ധപ്പെടുത്തി.[1] കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ കാല പ്രവർത്തകരിലൊരാളായിരുന്നു. മഞ്ജുഷ എന്ന പേരിൽ മാസികയും ബുക്ക്സ്റ്റാളുകളും നടത്തി. കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബിന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു.[2] കൊല്ലം പുവർഹോമിൽ വച്ച് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. മണലിൽ, പോൾ (2010). [ബഷീർ എഴുതിയ കത്തുകൾ]. കോട്ടയം: ഡിസി ബുക്ക്സ്. ISBN 978-81-264-3814-3. {{cite book}}: External link in |title= (help)
  2. http://www.hindu.com/2005/09/26/stories/2005092608470300.htm[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മഞ്ജുഷ_വിദ്യാധരൻ&oldid=3755028" എന്ന താളിൽനിന്ന് ശേഖരിച്ചത്