ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ജുഷ് ഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ് മഞ്ജുഷ് ഗോപാൽ. ടെലിവിഷൻ റിപ്പോർട്ടർ, അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2007-ലെ മികച്ച അന്വേഷണാത്മക ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം നേടി.[1]

ജീവിതരേഖ

[തിരുത്തുക]

2001-ൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ട്രെയിനിയായി മാധ്യമ ജീവിതം തുടങ്ങി. കോഴിക്കോട് ബ്യൂറോയിൽ തുടക്കം. നിരവധി ദൃശ്യകഥകൾ ഏഷ്യാനെറ്റിന് വേണ്ടി റിപ്പോർട്ട് ചെയ്തു. 2002-ലെ മാറാട് കലാപം റിപ്പോർട്ട് ചെയ്ത് ശ്രദ്ധേയനായി[അവലംബം ആവശ്യമാണ്]. 2003-ൽ മുത്തങ്ങ ആദിവാസി സമരം റിപ്പോർട്ട് ചെയ്തു. വയനാട്ടിൽ നിന്ന് ജീവിത ഗന്ധികളായ നൂറോളം വാർത്തകൾ[അവലംബം ആവശ്യമാണ്] റിപ്പോർട്ട് ചെയ്തു. 2004 മുതൽ 2009 വരെ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിൽ. സ്വാശ്രയ കോളേജുകളിലെ തലവരിപ്പണത്തെക്കുറിച്ച് ഒളിക്യാമറ ഉപയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കി.വേഗമാനകം ഉപയോഗിക്കാതെ വാഹനങ്ങൾ ഓടുന്നതിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ട് ശ്രദ്ധേയമായി.ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താധിഷ്ഠിത പരിപാടിയായ കണ്ണാടിക്ക് വേണ്ടി കോഴിക്കോട്,വയനാട്,എറണാകുളം ഇടുക്കി ജില്ലകളിൽ നിന്ന് നിരവധി വാർത്തകൾ ചെയ്തു .

2007 ൽ മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടി.മികച്ച സ്പോർട്ട്സ് റിപ്പോർട്ടർ. 2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി റിപ്പോർട്ട് ചെയ്തു . കൊച്ചിയിൽ നടന്ന ക്രിക്കറ്റ് മത്സരങ്ങൾ, പൂനെയിൽ നടന്ന യൂത്ത് കോമൺവെൽത്ത് ഗെയിംസ് , സംസ്ഥാന സ്കൂൾ ഗെയിംസ്, ദേശീയ യൂണിവേഴ്സിറ്റി മീറ്റ് മുതലായവയും ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി റിപ്പോർട്ട് ചെയ്തു . 2009 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്താ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.ഏഷ്യാനെറ്റ് ന്യൂസിന്റെ ഡീബേറ്റ് പരിപാടിയായ ന്യൂസ് അവർ അവതാരകനായിരുന്നു.

നിരവധി തെരഞ്ഞെടുപ്പുകൾ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി റിപ്പോർട്ട് ചെയ്തു . 2004,2009 ലോക്സഭാ തെരഞ്ഞെടുപ്പ്, 2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകൾ, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇവ ഉൾപ്പെടുന്നു.

2012 ൽ മാതൃഭൂമി ന്യൂസ് വാർത്താ ചാനൽ തുടങ്ങാൻ തീരുമാനിച്ചപ്പോൾ അതിന്റെ ഭാഗമായി. മാതൃഭൂമി ന്യൂസ് സ്റ്റുഡിയോയിൽ സീനിയർ ന്യൂസ് എഡിറ്ററായി . മാതൃഭൂമി ന്യൂസിന്റെ ഡിബേറ്റ് പരിപാടിയായ സൂപ്പർ പ്രൈം ടൈം അവതാരകനായി

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-16. Retrieved 2012-10-05.
"https://ml.wikipedia.org/w/index.php?title=മഞ്ജുഷ്_ഗോപാൽ&oldid=4616704" എന്ന താളിൽനിന്ന് ശേഖരിച്ചത്