മഞ്ചേരി ശ്രീധരൻനായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ചേരി ശ്രീധരൻനായർ
ജനനം1943
ദേശീയതIndian
തൊഴിൽനിയമജ്ഞൻ
സജീവ കാലം1969
അറിയപ്പെടുന്നത്നിയമജ്ഞൻ

കേരളത്തിലെ ഒരു പ്രമുഖ ക്രിമിനൽ അഭിഭാഷകനും നിലവിൽ സംസ്ഥാന സർക്കാരിന്റെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമാണ് മഞ്ചേരി ശ്രീധരൻനായർ (ശ്രീധരൻനായർ). [1]

കേരള ബാർ ഫെഡറേഷൻ പ്രസിഡന്റാണ് അദ്ദേഹം. സംസ്ഥാന ബാർ കൗൺസിൽ ചെയർമാനായും ലോ അക്കാദമിയുടെ കീഴിലുള്ള എം കെ നമ്പ്യാർ അഡ്വക്കറ്റ്സ് അക്കാദമിയുടെ ട്രഷററായും പ്രവർത്തിച്ചു. അഭിഭാഷകവൃത്തിയിൽ അര നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ശ്രീധരൻനായർ സർവീസ്, ക്രിമിനൽനിയമത്തിൽ കഴിവുതെളിയിച്ചു. ആയിരക്കണക്കിനു ക്രിമിനൽ കേസുകൾ നടത്തി. മഞ്ചേരി പാണ്ടിക്കാട് ചേന്ദ്രവായിൽ സ്വദേശിയാണ്. 

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ മഞ്ചേരി പാണ്ടിക്കാട് ചേന്ദ്രവായിൽ കുഞ്ചുനായരുടെയും ചുങ്കത്ത് ലക്ഷ്മിയമ്മയുടെയും ഇളയമകനായി 1943 മാർച്ച് നാലിനാണ് ജനനം. പാണ്ടിക്കാട് ജിഎച്ച്എസ്എസിലായിരുന്നു ഹൈസ്കൂൾ പഠനം. ഫാറൂഖ് കോളേജിൽനിന്ന് ബിരുദമെടുത്തശേഷം തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമബിരുദം പൂർത്തിയാക്കി.

1969ലാണ് ശ്രീധരൻ നായർ അഭിഭാഷകനായി സേവനം ആരംഭിക്കുന്നത്. മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ പി അബ്ദുൾ മജീദിന്റെ കീഴിലായിരുന്നു അഭിഭാഷകവൃത്തിയുടെ തുടക്കം. പിന്നീട് കെ കുഞ്ഞിരാമ മേനോന്റെ കീഴിലും പ്രാക്ടീസ് നടത്തി. തൊട്ടടുത്ത വർഷം തന്നെ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. [2] നിരവധി വർഷങ്ങളായി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്നു. ചലച്ചിത്രതാരം മമ്മൂട്ടി, മുൻ പി എസ് സി ചെയർമാൻ കെ വി സലാഹുദീൻ, മുൻ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സി അബൂബക്കർ, സുപ്രീം കോടതി അഭിഭാഷകൻ ദീപക് പ്രകാശ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ഏതാണ്ട് മുന്നൂറോളം ജൂനിയർ അഭിഭാഷകർ ശ്രീധരൻനായരുടെ കീഴിൽ അഭിഭാഷക പരിശീലനം തുടങ്ങിയത്. 1978 മുതൽ 81 വരെ ശ്രീധരൻ നായരുടെ ജൂനിയറായി മമ്മൂട്ടി മഞ്ചേരി ബാറിലുണ്ടായിരുന്നു. [3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. [4] സംസ്ഥാന ബാർ കൌണ്സിൽ ചെയർമാനായും ലോ അക്കാദമിയുടെ കീഴിലുള്ള എം കെ നമ്പ്യാർ അഡ്വക്കറ്റ്സ് അക്കാദമിയുടെ ട്രഷററായും പ്രവർത്തിച്ചു. അഭിഭാഷക ജീവിതത്തിൽ അഞ്ച് ദശാബ്ദം പൂർത്തിയാക്കിയ ശ്രീധരൻ നായർ പന്തല്ലൂരിലെ കണ്ണൻകുഴി കൊലക്കേസിൽ പ്രതികൾക്കു വേണ്ടിയായിരുന്നു ആദ്യമായി കോടതിയിൽ വാദിച്ചത്. പിന്നീട് ടി പി ചന്ദ്രശേഖരൻ വധക്കേസ്, ജനതാദൾ സംസ്ഥാന ട്രഷറർ മഠത്തിൽ മുഹമ്മദ് ഹാജി പ്രതിയായ കേസ് ഉൾപ്പെടെ ആയിരക്കണക്കിനു ക്രിമിനൽ കേസുകളിൽ വാദം നടത്തി. എസ് എൻ സി ലാവ് ലിൻ കേസിൻ ഹാജരായതും, ചലച്ചിത്ര താരം ദിലീപിനെതിരെ സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായതും അദ്ദേഹമാണ്. [5]

2016 ൽ മഞ്ചേരി ശ്രീധരൻ നായരെ സംസ്ഥാന സർക്കാരിന്റെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറല്ലായി നിയമിച്ചു. [6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ചേരി_ശ്രീധരൻനായർ&oldid=3197602" എന്ന താളിൽനിന്ന് ശേഖരിച്ചത്