ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ചേരി ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ചേരി ചന്ദ്രൻ
ജനനം
എം കെ രാമചന്ദ്രൻ

പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം1970 – 2004
ജീവിതപങ്കാളിസത്യഭാമ
കുട്ടികൾറാണി ശരൺ

മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ നടനും നിർമ്മാതാവുമായിരുന്നു മഞ്ചേരി ചന്ദ്രൻ (എം കെ രാമചന്ദ്രൻ എന്നാണ് യഥാർത്ഥ പേര്)[1]. 1970-കളിലും 1980-കളുടെ തുടക്കത്തിലും സജീവമായിരുന്ന ഒരു അഭിനേതാവായ ചന്ദ്രൻ നൂറ്റമ്പത്തോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും സഹനടനായി അഭിനയിച്ച അദ്ദേഹം, പ്രതിനായക വേഷങ്ങളിലും ശ്രദ്ധേയനായിരുന്നു [2].

വ്യക്തിജീവിതം

[തിരുത്തുക]

മലപ്പുറം ജില്ലയിലെ വേങ്ങര ഊരകത്താണ് ചന്ദ്രന്റെ ജനനം. മലബാർ മേഖലയിൽ നിന്നും അധികമാരും ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാതിരുന്ന കാലത്താണ് ചന്ദ്രന്റെ രംഗപ്രവേശനം. പിന്നീട് തെന്നിന്ത്യൻ സിനിമയുടെ കേന്ദ്രമായിരുന്ന മദിരാശിയിലേക്കും പിന്നീട് 1980-കളിൽ മലപ്പുറം മഞ്ചേരിയിലേക്കും ചന്ദ്രൻ കൂടുമാറി. ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന കാലത്ത് തന്നെയായിരുന്നു ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു സത്യഭാമയുമായുള്ള വിവാഹം. ഇവരുടെ മകൾ റാണി ശരൺ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമാണ് [3] [4]. സിനിമാ സീരിയൽ രംഗത്തെ അഭിനേതാവ് ശരൺ പുതുമന മകളുടെ ഭർത്താവാണ്[5] [6]


ചലച്ചിത്രജീവിതം

[തിരുത്തുക]

മലയാള സിനിമയുടെ ഗംഭീരമായ ഒരു കാലഘട്ടത്തിലാണ് ചന്ദ്രൻ അഭിനയത്തിലേക്ക് കടന്നുവന്നത്. പ്രതിനായക വേഷങ്ങളും സ്വഭാവ വേഷങ്ങളുമാണ് കൂടുതൽ അദ്ദേഹം അഭിനയിച്ചത്. തുടക്കത്തിൽ ചെറുവേഷങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും പിന്നീട് അഭിനയ മികവിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചന്ദ്രനെ തേടിയെത്തി[7]. 1970-ൽ പുറത്തിറങ്ങിയ 'ആ ചിത്രശലഭം പറന്നോട്ടെ' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ചുവടുവെപ്പ്[8]. പുരാണ ചിത്രങ്ങളിലും സാമൂഹിപ്രസക്തമായ ചിത്രങ്ങളിലും അഭിനയിച്ചതോടെ ചലച്ചിത്ര രംഗത്ത് ചന്ദ്രൻ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിർമ്മാണ രംഗത്തേക്ക് കൂടി തിരിഞ്ഞ ചന്ദ്രൻ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാള ചലച്ചിത്ര ശാഖയ്ക്ക് സമ്മാനിച്ചത്.[9]

അഭിനയിച്ച സിനിമകൾ

[തിരുത്തുക]

വിവിധ ഭാഷകളിലായി നൂറ്റമ്പതോളം ചിത്രങ്ങളിലാണ് ചന്ദ്രൻ അഭിനയിച്ചിട്ടുള്ളത്.[10]

തിരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ
ക്രമ നമ്പർ സിനിമ വേഷം സംവിധാനം വർഷം
1ആ ചിത്രശലഭം പറന്നോട്ടെ1970
2സി.ഐ.ഡി. നസീർഉദ്യോഗസ്ഥൻപി വേണു1971
3ഗംഗാസംഗമംജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട്1971
4വിവാഹസമ്മാനംജെ ഡി തോട്ടാൻ1971
5അനന്തശയനംകെ സുകുമാരൻ1972
6അഴിമുഖംപി വിജയൻ1972
7ടാക്സി കാർപി വേണു1972
8സംഭവാമി യുഗേ യുഗേകെ.ജി. ജോർജ്ജ്1972
9ഫുട്ബോൾ ചാമ്പ്യൻഎ ബി രാജ്1973
10പോലീസ് അറിയരുത്എം എസ് ശെന്തിൽകുമാർ1973
11ഭദ്രദീപംഎം കൃഷ്ണൻ നായർ1973
12ലേഡീസ് ഹോസ്റ്റൽഹരിഹരൻ1973
13അജ്ഞാതവാസംമാനേജർഎ ബി രാജ്1973
14നഖങ്ങൾഎ വിൻസെന്റ്1973
15ഭൂമി ദേവി പുഷ്പിണിയായിടി ഹരിഹരൻ1974
16അയലത്തെ സുന്ദരിഹരിഹരൻ1974
17ഹണിമൂൺഹരിഹരൻ1974
18മത്സരംകെ നാരായണൻ1975
19ചീഫ് ഗസ്റ്റ്ചന്ദ്രൻഎ ബി രാജ്1975
20പാലാഴി മഥനംശശികുമാർ1975
21അപ്പൂപ്പൻവേണുഗോപാൽപി ഭാസ്ക്കരൻ1976
22രാത്രിയിലെ യാത്രക്കാർപി വേണു1976
23ലൈറ്റ് ഹൗസ്എ ബി രാജ്1976
24മോഹിനിയാട്ടംശ്രീകുമാരൻ തമ്പി1976
25പഞ്ചമിഹരിഹരൻ1976
26ഹർഷബാഷ്പംശ്രീധരൻപി ഗോപികുമാർ1977
27ജഗദ്ഗുരു ആദിശങ്കരൻപരമശിവൻപി ഭാസ്ക്കരൻ1977
28മധുരസ്വപ്നംഎം കൃഷ്ണൻ നായർ1977
29പഞ്ചാമൃതംജെ ശശികുമാർ1977
30സഖാക്കളേ മുന്നോട്ട്ജെ ശശികുമാർ1977
31തോൽക്കാൻ എനിക്ക് മനസ്സില്ലഹരിഹരൻ1977
32സമുദ്രംകെ.ജി. ജോർജ്ജ്1977
33അഷ്ടമംഗല്യംപി. ഗോപികുമാർ1977
34മുദ്ര മോതിരംജെ. ശശികുമാർ1977
35സത്യവാൻ സാവിത്രിപി. ഭാസ്ക്കരൻ1977
36അസ്തമയംചന്ദ്രൻപി ചന്ദ്രകുമാർ1978
37ജയിക്കാനായ് ജനിച്ചവൻജെ ശശികുമാർ1978
38അവൾക്ക് മരണമില്ലമേലാറ്റൂർ രവി വർമ്മ1978
39ഇതാ ഒരു മനുഷ്യൻഐ വി ശശി1978
40ആളമാറാട്ടംപി വേണു1978
41പ്രാർത്ഥനഎ ബി രാജ്1978
42ആറു മണിക്കൂർദേവരാജ്, മോഹൻ1978
43സ്നേഹത്തിന്റെ മുഖങ്ങൾദേവദാസിന്റെ സുഹൃത്ത്ടി ഹരിഹരൻ1978
44ബ്ലാക്ക് ബെൽറ്റ്ക്രോസ്ബെൽറ്റ് മണി1978
45പിച്ചാത്തി കുട്ടപ്പൻപി വേണു1979
46അവളുടെ പ്രതികാരംപി വേണു1979
47അഗ്നിപർവ്വതംപി ചന്ദ്രകുമാർ1979
48വാർഡ് നമ്പർ ഏഴ്പി വേണു1979
49കള്ളിയങ്കാട്ടു നീലിഎം കൃഷ്ണൻ നായർ1979
50പെണ്ണൊരുമ്പെട്ടാൽപി കെ ജോസഫ്1979
51അന്തപുരംകെ.ജെ. രാജശേഖരൻ1980
52വേലിയേറ്റംഇൻസ്പെക്ടർപി ടി രാജൻ‍1981
53ഗുഹദാസിനെ ആക്രമിക്കുന്നയാൾഎം ആർ ജോസ്1981
54അഗ്നിശരംഇൻസ്പെക്ടർഎ ബി രാജ്1981
55ശാന്തം ഭീകരംഎം. ഹരിഹരൻ1981
56താരാട്ട്ബാലചന്ദ്രമേനോൻ1981
57ബെൽറ്റ് മത്തായിവേലായുധൻടി എസ് മോഹൻ1983
58വാശി [11]എം ആർ ജോസഫ്‌1983
59കരിമ്പ്കെ. വിജയൻ, രാമു കാര്യാട്ട്, മാനുവൽ റൊമേറോ1984
60അന്തിച്ചുവപ്പ്കുര്യൻ വർണ്ണശാല1984
61അക്കരെ നിന്ന്ടി. ഹരിഹരൻ1984
62ഒന്നും ഒന്നും പതിനൊന്ന്രവി ഗുപ്തൻ1988
63കണ്ണമ്മ (തമിഴ്)ശിവചന്ദ്രൻ1988
64പൂനിലാവ്തേജസ് പെരുമണ്ണ1997
65മജീഷ്യൻ മഹേന്ദ്രലാൽ ഫ്രം ഡൽഹികെ രാധാകൃഷ്ണൻ1998
66ആയിരം മേനി(അതിഥി വേഷം)ഐ.വി. ശശി1999
67ഈ സ്നേഹതീരത്ത് (സാമം)ശിവപ്രസാദ്2004
68നയനംസുനിൽ മാധവ്2009
69ഫാസ്റ്റ് പാസഞ്ചർ(പുറത്തിറങ്ങിയിട്ടില്ല)
70സസ്പെൻസ്(പുറത്തിറങ്ങിയിട്ടില്ല)
71സ്വരാക്ഷരങ്ങൾ(പുറത്തിറങ്ങിയിട്ടില്ല)

അവസാനകാലം

[തിരുത്തുക]

2009 ഏപ്രിൽ 14-ന് അന്തരിച്ചു.[12]

അവലംബം

[തിരുത്തുക]
  1. ↑ https://www.malayalachalachithram.com/profiles.php?i=3485
  2. ↑ https://m3db.com/manjeri-chandran
  3. ↑ https://www.manoramaonline.com/movies/interview/2025/05/17/rani-saran-thudarum-interview.html
  4. ↑ https://www.mathrubhumi.com/movies-music/news/rani-sarran-mohanlal-thudarum-experience-1.10587555
  5. ↑ https://www.manoramaonline.com/movies/interview/2025/05/17/rani-saran-thudarum-interview.html
  6. ↑ https://gnn24x7.com/columnist/journalist-and-producer-rani-sharan-writes-about-director-p-gopikumar
  7. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-15. Retrieved 2025-06-24.
  8. ↑ https://www.malayalachalachithram.com/profiles.php?i=3485
  9. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-15. Retrieved 2025-06-24.
  10. ↑ "മഞ്ചേരി ചന്ദ്രൻ അഭിനയിച്ച സിനിമകൾ – M3DB.COM". M3DB.COM. Retrieved June 24, 2025.
  11. ↑ https://www.malayalachalachithram.com/movie.php?i=1495 |title=വാശി (1983) | Malayalachalachithram.com |access-date=June 24, 2025}}
  12. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-13. Retrieved 2025-06-24.
"https://ml.wikipedia.org/w/index.php?title=മഞ്ചേരി_ചന്ദ്രൻ&oldid=4572751" എന്ന താളിൽനിന്ന് ശേഖരിച്ചത്