മഞ്ചിത് ബാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Manjit Bawa
ജനനം1941
മരണം2008
ദേശീയതIndian
അറിയപ്പെടുന്നത്painting

പഞ്ചാബിലെ ധൂരിയിൽ ജനിച്ച ഇന്ത്യ ചിത്രകാരനാണ്‌ മഞ്ചിത് ബാവ[1] .

ജീവചരിത്രം[തിരുത്തുക]

കുട്ടിക്കാലം മുതല്ക്കെ ചിത്ര രചനയിൽ താല്പര്യം ഉണ്ടായിരുന്ന മഞ്ചിത്തിനെ സഹോദരന്മാർ പ്രോത്സാഹിപ്പിച്ചിരുന്നു. അദേഹം തന്റെ പഠനം 1958-1963 കാലഘട്ടത്തിൽ ന്യൂഡൽഹിയിലെ ആർട്ട്സ് കോളേജിൽ പൂർത്തിയാക്കി. അധ്യാപകരായ സോമനാഥ് ഹോറെ, രാകേഷ് മിശ്ര, ധനരാജ് ഭഗത്ത് ബി.സി.സന്യാൽ എന്നിവർ ഇദ്ദേഹത്തെ ചിത്രകല അഭ്യസിപ്പിച്ചു. രചനകൾ 1964-1971 കാലഘട്ടത്തിൽ ബ്രിട്ടനിൽ സില്ക്ക് സ്ക്രീൻ പൈറ്ററായി ജോലി നോക്കി. പിന്നീട് മഹാഭാരതത്തിലേയും രാമായണത്തിലേയും സൂഫി പുസ്തകങ്ങളിലെ കഥാപാത്ര രചനകളിൽ മുഴുകി.

വ്യക്തിജീവിതം[തിരുത്തുക]

ഭാര്യ ശാരദാ ബാവ, മകൻ രവി ബാവ, മകൾ ഭാവനാ ബാവ. മൂന്ന് വർഷത്തെ കോമ അവസ്ഥക്ക് ശേഷം 2008 ഡിസംബർ 29 അന്തരിച്ചു.

അവാർഡുകളും ബഹുമതികളും[തിരുത്തുക]

  1. 1986 ആദ്യ ഭാരത് ഭവൻ ബിനാലെ പുരസ്ക്കാരം, ഭോപ്പാൽ
  2. 1981 ആൾ ഇന്ത്യ എക്സിബിഷൻ ഓഫ് പേന്റിങ്ങ് ആൻഡ് ഡ്രോയിങ്ങ്, ചത്തീസ്ഗഡ്
  3. 1980-ലളിത കലാ അക്കാഡമി പുരസ്ക്കാരം
  4. 1963 സൈലോസ് പ്രൈസ്[2]

അവലംബം[തിരുത്തുക]

  1. "Painter Manjit Bawa dies at 67". Sify.com. 2008-12-29.
  2. http://www.saffronart.com/artist/ArtistBiography.aspx?artistid=38
"https://ml.wikipedia.org/w/index.php?title=മഞ്ചിത്_ബാവ&oldid=2381642" എന്ന താളിൽനിന്ന് ശേഖരിച്ചത്