മജ്റൂഹ് സുൽത്താൻപുരി
മജ്റൂഹ് സുൽത്താൻപുരി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | അസ്രാർ ഹുസൈൻ ഖാൻ |
ജനനം | നിസാമാബാദ്, അഅ്സംഗഡ്, ഉത്തർപ്രദേശ്, ഇന്ത്യ | 1 ഒക്ടോബർ 1919
മരണം | 24 മേയ് 2000 മുംബൈ | (പ്രായം 80)
തൊഴിൽ(കൾ) | കവി, ചലച്ചിത്രഗാന രചയിതാവ്, പാട്ടെഴുത്തുകാരൻ |
വർഷങ്ങളായി സജീവം | 1946–2000 |
പ്രസിദ്ധനായ ഒരു ഉർദു കവിയും ഗാനരചയിതാവുമായിരുന്നു മജ്റൂഹ് സുൽത്താൻപുരി (1 ഒക്ടോബർ 1919-24 മെയ് 2000). 1950 കളിലും,1960 കളുടെ ആദ്യത്തിലും ഇന്ത്യൻ സിനിമാസംഗീതരംഗത്ത് ആധിപത്യം പുലർത്തിയ അദ്ദേഹം എഴുത്തുകാരുടെ പുരോഗമന പ്രസ്ഥാനത്തിലെ സുപ്രധാന വ്യക്തിത്വമായിരുന്നു.[1][2][3] . മനോഹരമായ നിരവധി കവിതകൾ രചിച്ചിട്ടുള്ള അദ്ദേഹം ഇരുപതാനൂറ്റാണ്ടിലെ മികച്ച ഒരു ഉർദു കവിയായും വിലയിരുത്തപ്പെടുന്നു.[4][5]
ആറുദശകം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സംഗീത കാവ്യ ജീവിതത്തിനിടയിൽ സംഗീത സംവിധായകരായ നൗഷാദ്, മദന്മോഹൻ,എസ്.ഡി. ബർമ്മൻ റോഷൻ, രവി, ശങ്കർ ജയ്കിഷൻ, ഒ.പി. നയ്യാർ, ഉഷ ഖന്ന, ലക്ഷ്മികാന്ത് പ്യാരിലാൽ, അനുമാലിക്, ആർ.ഡി. ബർമ്മൻ, എ.ആർ. റഹ്മാൻ എന്നീ പ്രശസ്തരും പ്രഗൽഭരുമായ കലാകാരന്മാരുമായി ജോലിചെയ്യാൻ അദ്ദേഹത്തിനു അവസരമുണ്ടായി. 1993 ലെ ദാദ സാഹിബ് ഫാൽകെ അവാർഡ് ആദ്ദേഹത്തിനായിരുന്നു. ഗാനരചയിതാവിനു ലഭിക്കുന്ന ആദ്യത്തെ ദാദ സാഹിബ് ഫാൽകെ ആവാർഡായിരുന്നു അത്.
അവലംബം
[തിരുത്തുക]- ↑ Pauwels, Heidi R. M. (2008). Indian Literature and Popular Cinema. Routledge. p. 210. ISBN 0-415-44741-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Zaheer, Sajjad (2006). The Light. Oxford University Press. ISBN 0-19-547155-5.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Majrooh Sultanpuri Biography downmelodylane.com.
- ↑ Majrooh Sultanpuri: Beyond the chains Archived 2010-07-15 at the Wayback Machine. Screen (magazine).
- ↑ Majrooh Sultanpuri Profile urdupoetry.com.