മജോർക്കൻ പേറ്റിച്ചിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മജോ​ർക്കൻ പേറ്റിച്ചിത്തവള
Alytes muletensis.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Binomial name
Alytes muletensis
Alytes muletensis map.png

ഡിസ്കൊഗ്ലൊസ്സിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേറ്റിച്ചിത്തവളയാണ് മജോ​ർക്കൻ പേറ്റിച്ചിത്തവള (ഇംഗ്ലീഷ്:Majorcan Midwife Toad). അലൈറ്റെസ് ജനുസ്സിലുള്ള മജോ​ർക്കൻ പേറ്റിച്ചിത്തവളകളുടെ ശാസ്ത്രീയനാമം അലൈറ്റെസ് മുലെറ്റെൻസിസ്(Alytes Muletensis) എന്നാണ്. ഈയിനം തവളകളെ പ്രധാനമായും കാണൗന്നത് മെഡിറ്ററേനിയൻ കടലിലെ ബലേറിക് ദ്വീപസമൂഹങ്ങളിലെ മജോർക്ക പ്രവിശ്യയിലാണ്. 1977 വരെയുള്ള അറിവനുസരിച്ച് ഈ ജീവി വംശനാശം സംഭവിച്ചു എന്നാണ് വിശ്വസിച്ചിരുന്നത്, എന്നിരുന്നാലും ഇതിനെ കണ്ടെത്തിയതിനു ശേഷം ജീവിച്ചിരിക്കുന്ന ഫോസിലുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വനങ്ങളിൽ കാണാപ്പെടാറുള്ള ഈ തവളകളെ ജെഴ്സിയിലെ ഗെരാൾഡ് ഡുറൽ മൃഗശാലയിൽ പരിപാലിക്കുന്നുണ്ട്. തവളകളുടെ എണ്ണത്തിൽ ഗണ്യമായ നാശം വരാനുള്ള കാരണം ഇവയെ പച്ചത്തവളകളും പാമ്പുകളും ഭക്ഷണമാക്കിയതാണ്.

സ്വഭാവം[തിരുത്തുക]

മറ്റു പേറ്റിച്ചിത്തവളകളെപ്പോലെ ആൺ തവളകളാണ് മുട്ടകൾ പരിപാലിച്ച് വിരിയിച്ചെടുക്കുന്നത്, ഇത് സാധാരണയായി മേയ്-ജൂൺ മാസങ്ങളിലാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൈകാലുകൾക്കും തലയ്ക്കും വലിപ്പകൂടുതലാണ്. മറ്റു ജീവികളിൽ നിന്നും വിപരീതമായി ഇണയ്ക്കു വേണ്ടി പെൺതവളകളാണ് മത്സരിക്കുന്നത്. ഇണചേരാൻ സമയമാകുമ്പോൾ ആൺ തവളകളും പെൺ തവളകളും ഒരു പ്രത്യേക രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കും. ആൺ തവളകളുമായി താരതമ്യം ചെയ്യുമ്പോൾ പെൺ തവളകൾക്കാണ് വലിപ്പം കൂടുതലുള്ളത്. ആൺ തവളകൾക്ക് 34.7 മില്ലി മീറ്ററും, പെൺ തവളകൾക്ക് 38 മില്ലി മീറ്ററുമാണ് വലിപ്പം.

അവലംബം[തിരുത്തുക]

  1. Serra, J.M et al. (2004). Alytes muletensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 2008-03-23.

2.Amphibia Web (February, 2002) http://elib.cs.berkeley.edu/cgi-bin/amphib_query?where-genus=Alytes&where-species=muletensis

3.Open University (February, 2002) http://www.open.ac.uk

4.Froglog IUCN/SSC Declining Amphibian Populations Task Force. August 1994 No. 10 http://www2.open.ac.uk/biology/froglog/FROGLOG-10.html#xtocid235098

5.Durrell Wildlife Conservation Trust (Previously the Jersey Wildlife Preservation Trust) (September, 2002) www.durrellwildlife.org

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]