മജീതിയ വേജ്ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷേമത്തിനായി അവിഷകരിക്കപ്പെട്ട കേന്ദ്ര ഗവൺമെന്റ് പദ്ധതിയാണ് മജീതിയ വേജ്ബോർഡ്. പത്രസ്ഥാപനങ്ങളിലെ വർക്കിംഗ് ജേണലിസ്റ്റുകൾക്കും നോൺ ജേണലിസ്റ്റുകൾക്കും അടിസ്ഥാന ശമ്പളത്തിൽ രണ്ടര മുതൽ മൂന്നു വരെ മടങ്ങു വേതനവർധന നിർദ്ദേശിക്കുന്ന പുതുക്കിയ വേജ്‌ബോർഡ് റിപ്പോർട്ട് ചെയർമാൻ ജസ്റ്റീസ് ജി. എസ്. മജീതിയ കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. പത്രപ്രവർത്തകരുടെയും പത്ര ജീവനക്കാരുടെയും ശമ്പള പരിഷ്കരണത്തിനായുള്ള മജീതിയ വേജ് ബോർഡ് ശുപാർശകളിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് 2011 സെപ്തംബർ 21 ന് സുപ്രീംകോടതി ഉത്തരവിറക്കി.[1] 2011 ഒക്ടോബർ 25 പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.[2] പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിനു ശിപാർശകൾ സമർപ്പിക്കാൻ മൂന്നുവർഷം മുമ്പാണു കേന്ദ്രസർക്കാർ ജസ്റ്റീസ് മജീതിയ അധ്യക്ഷനായി വേജ്‌ബോർഡ് രൂപീകരിച്ചത്.[3] മജീതിയ വേജ്ബോർഡ് പരിഷ്കാരങ്ങൾ നടപ്പാക്കിയ ആദ്യത്തെ മലയാളദിനപത്രമാണ് മാധ്യമം ദിനപത്രം.[4]

നിർദ്ദേശങ്ങൾ[തിരുത്തുക]

സർക്കാറിന് മുമ്പിൽ സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങൾതാഴെ പറയുന്നവയായിരുന്നു. ജീവനക്കാരുടെ വിരമിക്കൽ പ്രായം 65 ആയി നിശ്ചയിക്കുക. പുതിയ വേജ്് ബോർഡ് റിപ്പോർട്ടനുസരിച്ചു കാറ്റഗറി ഒന്നിൽ വരുന്ന പത്രസ്ഥാപനങ്ങളിലെ തുടക്കക്കാരന് അടിസ്്ഥാനശമ്പളമായി 9,000 രൂപയും സീനിയർ തലത്തിൽ 25,000 രൂപയും. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനു സ്ഥിരം തർക്കപരിഹാര ട്രൈബ്യൂണൽ സ്ഥാപിക്കുക. ഡിഎ ഓരോവർവും ജൂലൈ ഒന്നിനും ജനുവരി ഒന്നിനും അനുവദിക്കണം. വീട്ടുവാടക, യാത്രാബത്ത, രാത്രിബത്ത തുടങ്ങിയ ആനുകൂല്യങ്ങൾ പുതുക്കാനും നിർദ്ദേശമുണ്ട്. എക്‌സ്, വൈ, സെഡ് മേഖലകളിൽ നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് വീട്ടുവാടക ഇനത്തിൽ യഥാക്രമം 30%, 20%, 10% വർധനയാണു ശിപാർശ ചെയ്തിരിക്കുന്നത്. ഇതേ രീതിയിൽ നിയമിക്കപ്പെടുന്നവർക്കു യാത്രാബത്ത ഇനത്തിൽ 20%,1 0%, 5% വർധനയും ശിപാർശ ചെയ്തിട്ടുണ്ട്. മലയോര മേഖലകളിൽ ജോലി ചെയ്യുന്നവർക്കു 1000 രൂപയും ക്ലാസ് ഒന്നുമുതൽ നാലുവരെ വിഭാഗങ്ങളിൽവരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വൈദ്യസഹായ ആനുകൂല്യം പ്രതിമാസം 1000 രൂപ, 500 രൂപ നിരക്കുകളിൽ അനുവദിക്കാനും നിർദ്ദേശിക്കുന്നു. എന്നാൽ ഇഎസ്‌ഐയുടെ പരിധിയിൽ വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 60 കോടി രൂപയ്ക്കുമേൽ വരുമാനമുള്ള വാർത്താ ഏജൻസികളെ ഉയർന്ന വരുമാനമുള്ള പത്രസ്ഥാപനങ്ങളുടെ അതേ തലത്തിലേക്കു മാറ്റിയിട്ടുണ്ട്. ഇപ്പോൾ പിടിഐ ഒന്നാംസ്ഥാനത്തും യുഎൻഐ രണ്ടാമതുമാണ്.[5]

നടപ്പിലാക്കിയ പത്രങ്ങൾ[തിരുത്തുക]

ഇന്ത്യയിൽ മജീതിയ ശുപാർശ നടപ്പാക്കിയ ആദ്യത്തെ ദിനപത്രമാണ് ആസാം ട്രൈബൂൺ. മലയാളത്തിൽ ആദ്യത്തെതും ഇന്ത്യയിൽ രണ്ടാമത്തെതും മാധ്യമം ദിനപത്രമാണ്. 2010 ജൂലൈ 1 മുതൽ മുൻകാല പ്രാപല്യത്തോടെയാണ് മാധ്യമം ശിപാർശ നടപ്പാക്കിയത്.[6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മജീതിയ_വേജ്ബോർഡ്&oldid=2284832" എന്ന താളിൽനിന്ന് ശേഖരിച്ചത്