Jump to content

മച്ചോയ് ഹിമാനി

Coordinates: 34°14′06″N 75°35′02″E / 34.23500°N 75.58389°E / 34.23500; 75.58389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മച്ചോയ് ഹിമാനി
TypeMountain glacier
LocationDrass, Ladakh, India
Coordinates34°14′06″N 75°35′02″E / 34.23500°N 75.58389°E / 34.23500; 75.58389
Length9 കിലോമീറ്റർ (6 മൈ)


വടക്ക് കിഴക്കൻ ഹിമാലയൻ പർവതനിരയിലെ 9 കിലോമീറ്റർ നീളമുള്ള ഹിമാനിയാണ് മച്ചോയ് ഹിമാനി[1] ഇത് ദ്രാസിൽ നിന്ന് 30 കിമി പടിഞ്ഞാറും സൊനാമാർഗിൽ നിന്ന് 8 കിമി കിഴക്കുമായി നാഷണൽ ഹൈവേ 1ഡി യുടെ തെക്കൻ ഭാഗത്താണ്. ഇത് ശരാശരി 4800 മീറ്റർ ഉയരത്തിലാണ്


ഹിമാനിയുടെ കിഴക്കേ അറ്റത്ത് 5458 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മച്ചോയ് കൊടുമുടിയാണ് ഹിമാനിയുടെ പേരിലുള്ള ഏറ്റവും ഉയർന്ന കൊടുമുടി. പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധ് നദിയുടെയും കിഴക്കോട്ട് ഒഴുകുന്ന ദ്രാസ് നദിയുടെയും ഉറവിടമാണ് ഈ ഹിമാനികൾ. [2]

മറ്റ് പല ഹിമാലയൻ ഹിമാനികളും പൊലെ ഈ ഹിമാനിയും ആഗോളതാപനം മൂലം ഭയാനകമായ തോതിൽ ഉരുകുകയാണ്. [3]

പരാമർശങ്ങൾ

[തിരുത്തുക]
  1. "Machoi glacier" (PDF). Archived from the original (PDF) on 2013-12-11. Retrieved 2012-04-26.
  2. "Jammu Kashmir Geography Rivers". mapsofindia.com. Archived from the original on 19 July 2012. Retrieved 2012-04-26.
  3. "Himalayan glaciers melting". rediff.com. Archived from the original on 4 January 2012. Retrieved 2012-04-26.

പുറംകണ്ണികൾ

[തിരുത്തുക]

 

"https://ml.wikipedia.org/w/index.php?title=മച്ചോയ്_ഹിമാനി&oldid=3571046" എന്ന താളിൽനിന്ന് ശേഖരിച്ചത്