മങ്കൊമ്പ് ശിവശങ്കരപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മങ്കൊമ്പ് ശിവശങ്കരപ്പിള്ള
മങ്കൊമ്പ് ശിവശങ്കരപ്പിള്ള .png
മങ്കൊമ്പ് ശിവശങ്കരപ്പിള്ള
ജനനം1922
കുട്ടനാട്, ആലപ്പുഴ, കേരളം
മരണം2014 മാർച്ച് 20
ചെങ്ങന്നൂർ
ദേശീയതഇന്ത്യൻ
തൊഴിൽകഥകളി കലാകാരൻ
ജീവിത പങ്കാളി(കൾ)സരസ്വതിയമ്മ.
കുട്ടി(കൾ)
എസ്. രാധാകൃഷ്ണൻ നായർ
എസ്. ശ്രീകുമാരൻ നായർ
എസ്. മധുസൂദനൻ നായർ

കഥകളിയുടെ തെക്കൻചിട്ടയിലെ ആചാര്യനായിരുന്നു പ്രൊഫ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള (1922 - 20 മാർച്ച് 2014). കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർരത്‌ന അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മങ്കൊമ്പ് ഗ്രാമത്തിൽ പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി അഭ്യസനം തുടങ്ങി. ആദ്യഗുരു പേരമ്മയുടെ ഭർത്താവായ കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി. തുടർന്ന് ഗുരുചെങ്ങന്നൂരിന്റെ ശിഷ്യനായി. നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ളയിൽ നിന്നും കഥകളിയുടെ ശാസ്ത്രം, സാഹിത്യം, രസാഭിനയം എന്നിവയിൽ പ്രത്യേകശിക്ഷണം ലഭിച്ചു. മങ്കൊമ്പിന്റെ സീതാസ്വയംവരത്തിലെ പരശുരാമൻ, ഹരിചന്ദ്രചരിതത്തിലെ വിശ്വാമിത്രൻ, സന്താനഗോപാലത്തിലെയും രുക്മിണിസ്വയംവരത്തിലെയും ബ്രാഹ്മണൻ, കർണശപഥത്തിലെ കുറത്തി, നിഴൽകുത്തിലെ മലയത്തി തുടങ്ങിയ വേഷങ്ങൾ പ്രസിദ്ധങ്ങളാണ്. കളിയരങ്ങിൽ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. [1] കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഫെലോഷിപ്പോടു കൂടി സഹോദരൻ പ്രൊഫ. സി.കെ. ശിവരാമൻപിള്ളയുമായി ചേർന്ന് രചിച്ച "കഥകളി സ്വരൂപം' പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നാണ്. ഗുരുഗോപിനാഥിന്റെ നൃത്തകലാലയത്തിലും മൃണാളിനി സാരാഭായിയുടെ ദർപ്പണയിലും പ്രവർത്തിച്ചു. 1966ൽ കലാമണ്ഡലം തെക്കൻ കളരിയിൽ ശിഖണം തുടങ്ങിയപ്പോൾ അവിടെ ആശാനായി. കേരളസംഗീതനാടക അക്കാദമി ജനറൽ കൌൺസിൽ അംഗമായിരുന്നു.[2]

കൃതികൾ[തിരുത്തുക]

  • "കഥകളി സ്വരൂപം' (പ്രൊഫ. സി.കെ. ശിവരാമൻപിള്ളയുമായി ചേർന്ന് രചിച്ചു)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള കലാമണ്ഡലത്തിന്റെ പുരസ്‌കാരം (1984)
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം (1985)
  • കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം (1989)
  • കേന്ദ്ര സംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ്
  • കേരള സർക്കാറിന്റെ കഥകളി പുരസ്കാരം
  • കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർരത്‌ന അവാർഡ്

അവലംബം[തിരുത്തുക]

  1. "കഥകളി ആചാര്യൻ മങ്കൊമ്പ് ശിവശങ്കരപ്പിള്ള അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 21 മാർച്ച് 2014.
  2. "മങ്കൊമ്പ് ശിവശങ്കരപ്പിള്ള". www.kathakali.info. ശേഖരിച്ചത് 21 മാർച്ച് 2014.