മഘ്ഫൂർ അഹ്മദ് ആജാസി
Maghfoor Ahmad Ajazi | |
---|---|
ജനനം | Muzaffarpur, India | 3 മാർച്ച് 1900
മരണം | 26 സെപ്റ്റംബർ 1966 Muzaffarpur, India | (പ്രായം 66)
ദേശീയത | Indian |
തൊഴിൽ | Political & social activist |
അറിയപ്പെടുന്നത് | Founder of All-India Jamhur Muslim League & Flag bearer for the cause of Urdu Language |
മഘ്ഫൂർ അഹ്മദ് അജാസി (ജീവിതകാലം : 1900-1966) ബീഹാറിൽ നിന്നുള്ള ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1900 മാർച്ച് 3 ന് ബിഹാറിൽ മുസാഫർപൂർ ജില്ലയിലെ സക്രാ ബ്ലോക്കിലെ ദിഹുലി ഗ്രാമത്തിലാണ് മഘ്ഫൂർ അഹ്മദ് അജാസി ജനിച്ചത്.[1] മൗലവി ഹാഫിസുദ്ദീൻ ഹുസൈനി അദ്ദേഹത്തിന്റെ പിതാവും ഹാജി ഇമാം ബക്ഷ് അദ്ദേഹത്തിന്റെ പിതാമഹനുമായിരുന്നു. ഇവർ രണ്ടുപേരും നാട്ടിലെ ജന്മിമാരായിരുന്നു. അദ്ദേഹത്തിന്റെ മാതാവിന്റെ മഹ്ഫൂസുന്നിസയും മാതാവുവഴിയുള്ള പിതാമഹൻ റെയ്സത് ഹുസൈൻ സീതാമർഹിയിൽ ഒരു അഭിഭാഷകനുമായിരുന്നു.[2]
സ്വാതന്ത്ര്യത്തിനു മുമ്പുള്ള പ്രവർത്തനങ്ങൾ
[തിരുത്തുക]അജാസി പട്നയിലെ ബി.എൻ. കോളേജിലെ പഠനം ഉപേക്ഷിച്ചുകൊണ്ട് മഹാത്മാഗാന്ധിയെ പിന്തുടരുകയും 1921 ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു.[3] അതിനുശേഷം വിദേശ വസ്ത്രങ്ങൾ, ലേഖനങ്ങൾ തുടങ്ങയവ അഗ്നിക്കിരയാക്കുക, ഉപ്പ് നിയമം ലംഘിക്കുക, വ്യക്തിഗത സത്യാഗ്രഹ നടത്തുക സൈമൺ കമ്മീഷൻ പോലെയുള്ളയോടുള്ള എതിർപ്പു പ്രകടിപ്പിക്കുക തുടങ്ങിയവയിലൂടെ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കുചേർന്നു.
അവലംബം
[തിരുത്തുക]- ↑ Sajjad, Mohammad. "Maghfur Aijazi: A freedom-fighter and a builder of Indian democracy". TwoCircles.net. Retrieved 5 March 2015.
- ↑ Bihari Lal Fitrat (1883) AAin-e-Tirhut published from Bahar-e-Kashmir Press, Lucknow, republished with translation by Mahrajdhiraj Kameshwar Singh Kalyani Foundation, Darbhanga-2001
- ↑ The Immortals By Syed Naseer Ahmed -Azad House of Publications, Guntur (AP), 2014