മഗ്നേലിയം
ദൃശ്യരൂപം
അലൂമിനിയം മഗ്നീഷ്യവുമായി കൂട്ടുചേർന്നുണ്ടാവുന്ന സങ്കരലോഹമാണ് മഗ്നേലിയം. ഇതിൽ വളരെ ചെറിയ അളവിൽ ചെമ്പ്, നിക്കൽ, ടിൻ എന്നിവ കാണാറുണ്ട്.[1] ഘനത്വം കുറഞ്ഞ ഈ ലോഹസങ്കരം പ്രകാശത്തിന്റെയും അൾട്രാവയലറ്റ് വികിരണങ്ങളുടെയും നല്ല പ്രതിഫലകം ആണ്. വിമാനങ്ങളുടെയും വാഹനങ്ങളുടെയും ഘടകഭാഗങ്ങൾ നിർമ്മിക്കാനായി മഗ്നേലിയം വ്യാപകമായി ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Jones, Franklin D. (1954), Engineering Encyclopedia, vol. 2, Industrial Press, p. 782, ISBN 978-1-4067-0137-1.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Making Magnalium
- http://www.thegreenman.me.uk/pro/magnalium.html Archived 2019-08-03 at the Wayback Machine.