മഗ്ദെലന ആൻഡേഴ്സൺ (ജനാധിപത്യസോഷ്യലിസ്റ്റ്)
മഗ്ദലെന ആൻഡേഴ്സൺ | |
![]()
| |
പ്രധാനമന്ത്രി | Stefan Löfven |
---|---|
മുൻഗാമി | Anders Borg |
ജനനം | |
പഠിച്ച സ്ഥാപനങ്ങൾ | |
രാഷ്ട്രീയപ്പാർട്ടി
|
സ്വീഡനിലെഒരു സാമ്പത്തിക വിദഗ്ദ്ധയും, 2014 മുതൽ സ്വീഡിഷ് ധനകാര്യ മന്ത്രിയുമാണ് ഇവ മഗ്ദെലന ആൻഡേഴ്സൺ ഇംഗ്ലീഷ്: Eva Magdalena Andersson (ജനനം:23 ജനുവരി 1967). സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു അംഗമാണ് മഗ്ദെലന ആൻഡേഴ്സൺ. 2012 ഫെബ്രുവരി മുതൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സാമ്പത്തികനയവക്താവായി സേവനം ചെയ്യുന്നുണ്ട്.
ജീവിതരേഖ[തിരുത്തുക]
1992 മുതൽ 1995 വരെയുള്ള കാലങ്ങളിൽ ആൻഡേഴ്സൺ സ്റ്റോക്ക്‌ഹോം സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും സാമ്പത്തിക ശാസ്ത്രം പഠിക്കുകയും അവിയെ നിന്നു തന്നെ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. 1995 ജനുവരി മുതൽ 1995 ജൂൺ വരെയുള്ള കാലയളവിൽ അവൾ ഹാർവാർഡ് സർവകലാശാലയിൽ നിന്നും പരിശീലനം നേടി.
രാഷ്ടീയം[തിരുത്തുക]
1996 മുതൽ 1998 വരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാഷ്ട്രീയ ഉപദേഷ്ടാവായും 1998 മുതൽ 2004 വരെ ആസൂത്രണം ഡയറക്ടറായും ജോലി ചെയ്തു. അവൾ 2004 മുതൽ 2006 വരെ ഫിനാൻസ് മന്ത്രാലയത്തിലെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. 2007 മുതൽ 2009 വരെ മോണ സാലിൻ എന്ന സ്വീഡിഷ് രാഷ്ട്രീയ പാർട്ടി നേതാവിന്റെ ആഭ്യന്തര നയ ഉപദേശയായിരുന്നു. 2009 മുതൽ 2012 വരെ സ്വീഡിഷ് നികുതി ഏജൻസിയുടെ ചീഫ് ഡയറക്ടർ ആയിരുന്നു. റൈൻഫിൽഡെറ്റ് മന്ത്രിസഭ ആണ് മഗ്ദെലന ആൻഡേഴ്സണെ സ്വീഡിഷ് നികുതി ഏജൻസിയുടെ ചീഫ് ഡയറക്ടറായി നിയമിച്ചത്. 2021 നവംബറിൽ, അവർ സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്‌സ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായി നിയമിതയായി, പാർട്ടിയെ നയിക്കുന്ന രണ്ടാമത്തെ വനിതയും, സ്റ്റെഫാൻ ലോഫ്‌വെന്റെ രാജിക്ക് ശേഷം സ്വീഡൻ പ്രധാനമന്ത്രിയായ ആദ്യ വനിതയും.
സാമ്പത്തികശാസ്ത്രത്തിൽ പ്രൊഫസറായ റിച്ചാർഡ് ഫ്രിബെർഗ്ഗിനെയാണ് ആൻഡേഴ്സൺ വിവാഹയെയ്തത്.
അവലംബം[തിരുത്തുക]
- Dagens Nyheter, 5 April 2012, page 21
- CV - Magdalena Andersson at the Swedish Social Democratic Party, läst 2013-11-24