Jump to content

മഗല്ലനിക് പെൻഗ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഗല്ലനിക് പെൻഗ്വിൻ
San Francisco Zoo
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Sphenisciformes
Family: Spheniscidae
Genus: Spheniscus
Species:
S. magellanicus
Binomial name
Spheniscus magellanicus
(Forster, 1781)
Red area shows range

തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ഒരു പെൻ‌ഗ്വിൻ വിഭാഗമാണ് ആണ് മഗല്ലനിക് പെൻഗ്വിൻ. ഇവ അർജന്റീന, ചിലി, ഫാക്ക്‌ലാൻഡ് ദ്വീപുകൾ എന്നീ രാജ്യങ്ങളുടെ തീരദേശങ്ങളിൽ പ്രജനനം നടത്തുന്നു. ഇവയെ ചില സമയങ്ങളിൽ ബ്രസീലിലേക്കും വടക്ക് എസ്പിരിറ്റോ സാന്റോ വരെയും കാണപ്പെടാറുണ്ട്. ആഫ്രിക്കൻ പെൻ‌ഗ്വിൻ, ഹംബോൾട്ട് പെൻ‌ഗ്വിൻ, ഗാലപാഗോസ് പെൻ‌ഗ്വിനുകൾ എന്നിവയാണ് മഗല്ലനിക് പെൻ‌ഗ്വിനുകളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ. 1520 ൽ ഇവയെ കണ്ടെത്തിയ പോർച്ചുഗീസ് പര്യവേഷകനായ ഫെർഡിനാന്റ് മഗല്ലന്റെ പേരിലാണ് മഗല്ലനിക് പെൻഗ്വിൻ അറിയപ്പെടുന്നത്. ഐ‌യു‌സി‌എൻ‌ സമീപഭാവിയിൽ ഭീഷണിയിൽപ്പെടാവുന്ന വിഭാഗത്തിലാണ് ഈ ഇനത്തെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേകതകൾ

[തിരുത്തുക]

61-76 സെന്റിമീറ്റർ (24–30 ഇഞ്ച്) ഉയരവും 2.7 മുതൽ 6.5 കിലോഗ്രാം വരെ ഭാരം വരുന്ന ഇടത്തരം വലിപ്പമുള്ള പെൻ‌ഗ്വിനുകളാണ് മഗല്ലനിക് പെൻ‌ഗ്വിനുകൾ. ഇവയിലെ ആൺ ഇനം പിടകളേക്കാൾ വലുതാണ്. മഗല്ലാനിക് പെൻ‌ഗ്വിനുകൾ വെള്ളത്തിൽ നിന്നും തങ്ങൾക്ക് ആവശ്യമായ ആഹാരം കണ്ടെത്തുന്നു. കട്ടിൽ ഫിഷ്, കണവ, ക്രിൽ എന്നിവയെയാണ് ഇവറ്റകൾ പ്രധാനമായും ഭക്ഷണമാക്കുന്നത്. പ്രായപൂർത്തിയായ പെൻ‌ഗ്വിനുകൾ ഇരയെ പിടിക്കുന്നതിനായി 20 മീറ്റർ മുതൽ 50 മീറ്റർ വരെ ആഴത്തിൽ മുങ്ങാറുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BirdLife International. (2016). Spheniscus magellanicus. The IUCN Red List of Threatened Species doi:10.2305/IUCN.UK.2016-3.RLTS.T22697822A93642328.en
"https://ml.wikipedia.org/w/index.php?title=മഗല്ലനിക്_പെൻഗ്വിൻ&oldid=3343358" എന്ന താളിൽനിന്ന് ശേഖരിച്ചത്