മഖ്ബൂൽ അഹമ്മദ് സാബ്രി
ദൃശ്യരൂപം
സാബ്രി ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന പാകിസ്താനിലെ കവ്വാലിഗായകരിൽ ഒരാളായിരുന്നു മഖ്ബൂൽ അഹമ്മദ് സാബ്രി(ജ:12 ഒക്ടോ:1945 – 21 സെപ്റ്റം: 2011) സഹോദരനായ ഗുലാം ഫരീദ് സാബ്രി യോടൊപ്പമാണ് അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിരുന്നത്. [1] പ്രൈഡ് ഓഫ് പെർഫോമൻസ് എന്ന പാക് പുരസ്ക്കാരം 1970 ൽ അഹമ്മദ് സാബ്രിയ്ക്ക് സമ്മാനിയ്ക്കപ്പെട്ടിട്ടുണ്ട്.പിതാവായ ഇനായത്ത് ഹുസൈൻ സാബ്രിയിൽ നിന്നു കവ്വാലി സംഗീതത്തിന്റെയും ഭാരതീയ ക്ലാസിക്കൽ സംഗീതത്തിന്റേയും ആദ്യപാഠങ്ങൾ അഭ്യസിച്ച അഹമ്മദ് സാബ്രി ഫത്തെദിൻ ഖാൻ,രംസാൻ ഖാൻ എന്നിവരിൽ നിന്നും തുടർശിക്ഷണം നേടി. മഖ്ബൂൽ പതിനൊന്നാം വയസ്സിൽ പിതാവിന്റെ സഹായത്തോടെ ഒരു കവ്വാലിഗായകസംഘത്തിനു രൂപം നൽകി പരിപാടി അവതരിപ്പിച്ചുതുടങ്ങി.
ചലച്ചിത്ര രംഗത്ത്
[തിരുത്തുക]പാകിസ്താനി ചലച്ചിത്രങ്ങളിലും അഹമ്മദ് സാബ്രി അഭിനയിച്ചിട്ടുണ്ട്.
- മേരാ കോയി നഹിൻ ഹൈ തേരേ സിവാ
- ഇഷ്ഖ് ഇ ഹബീബ്
- ചന്ദ് സൂരജ്
- ആയേ ഹൈൻ തേരെ ദർ പെ
- ഇൽസം,
- ബിൻ ബാദൽ ബർസാത്
- സർച്ചായ്
- സഹാരേ
- സുൽത്താൻ ഇ ഹിന്ദ്.
അവലംബം
[തിരുത്തുക]- ↑ http://tribune.com.pk/story/259417/maqbool-ahmed-sabris-body-reaches-karachi/, Obituary and Pride of Performance Award info on The Express Tribune newspaper, Published 24 September 2011, Retrieved 12 April 2016