മഖാൻലാൽ ചതുർവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പണ്ഡിറ്റ് മഖാൻലാൽ ചതുർവേദി
ജനനം(1889-04-04)4 ഏപ്രിൽ 1889
Babai, Central Provinces, ബ്രിട്ടീഷ് രാജ്
മരണം30 ജനുവരി 1968(1968-01-30) (പ്രായം 78)
ഭോപ്പാൽ, മധ്യപ്രദേശ്‌, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽകവി, എഴുത്തുകാരൻ, നാടകകൃത്ത്, പത്രപ്രവർത്തകൻ
പുരസ്കാര(ങ്ങൾ)1955: സാഹിത്യ അക്കാദമി
രചനാകാലംChhayavaad
വിഷയംഹിന്ദി

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ദേശീയ പോരാട്ടത്തിൽ പങ്കുവഹിച്ച പത്രപ്രവർത്തകനായിരുന്നു പണ്ഡിറ്റ് ജി എന്ന് അറിയപ്പെടുന്ന പണ്ഡിറ്റ് മഖാൻലാൽ ചതുർവേദി (1889 ഏപ്രിൽ 4 - 1968 ജനുവരി 30). കവി, എഴുത്തുകാരൻ, നാടകകൃത്ത് എന്നി മേഖലകളിലും അദ്ദേഹം അറിയപ്പെടുന്നു. 1955 ൽ ഹിം തറിംഗിനി എന്ന കൃതിക്ക് ഹിന്ദിയിൽ അദ്ദേഹത്തിന് ആദ്യത്തെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] 1963 ൽ സിവിലിയൻ ബഹുമതിയായി അദേഹത്തിന് പത്മഭൂഷൺ ഭാരത സർക്കാർ നൽകി ആദരിച്ചു.[2]

ആദ്യകാലജീവിതം[തിരുത്തുക]

മധ്യപ്രദേശിലെ ഖന്ധ്വ ജില്ലയിൽ ഖണ്ട്വ ഗ്രാമത്തിലാണ് ചതുർവേദി 1889 ഏപ്രിൽ 4 ന് ജനിച്ചത്. 16 വയസ്സുള്ളപ്പോൾ സ്കൂൾ അധ്യാപകനായി.[3][4] പിന്നീട്, പ്രഭ, പ്രതാപ്, കർമ്മവീ എന്നി പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായിരുന്നു. ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ ഇദ്ദേഹം പലതവണ തടവിലായിരുന്നു.

കൃതികൾ[തിരുത്തുക]

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ് "വേണു ലോ ഗുഞ്ഞേ ധരാ",ഹിം കിർതിനി , ഹിം തറിംഗിനി (ഹിന്ദി: हिम तरंगिणी), കാലഘട്ടം (ഹിന്ദി: युग चरण), സാഹിത്യ ദേവത (ഹിന്ദി: साहित्य देवता). അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കവിതകളാണ് ദീപ് സെ ദീപ് ജലെ (ഹിന്ദി: दीप से दीप जले), കൈസ ഛാന്ധ് ബനാ ദേറ്റി ഹയ് (ഹിന്ദി: कैसा छन्द बना देती है), പുഷ്പ് കി അഭിലാഷ് (ഹിന്ദി: पुष्प की अभिलाषा).[5]

ഓർമ[തിരുത്തുക]

പണ്ഡിറ്റ് ജിയുടെ ഓർമ്മയിൽ 1987 മുതൽ മധ്യപ്രദേശ് സാഹിത്യ അക്കാദമി (മധ്യപ്രദേശ് കൾച്ചറൽ കൌൺസിൽ) വാർഷിക 'മഖാൻലാൽ ചതുർവേദി സമാറോഹ്' സംഘടിപ്പിക്കുന്നു.[6]

1992ൽ മധ്യപ്രദേശ്‌ നിയമസഭ സ്ഥാപിച്ച  ഭോപ്പാലിലെ മഖാൻലാൽ ചതുർവേദി രാഷ്ട്രീയ പത്രകരിത വിശ്വവിദ്യാലയ എന്ന ഒരു പൊതു സർവകലാശാലകി അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[7][8]

അവലംബം[തിരുത്തുക]

  1. Sahitya Akademi Awards 1955-2007 ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 15 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2015.
  3. Personalities Of District PANDIT MAKHANLAL CHATURVEDI at Official website of Khandwa district.
  4. Profile www.shayeri.net.
  5. Poems by Makhanlal
  6. Madhya Pradesh Sahitya Academi ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  7. About Pt. Makhanlal Chaturvedi ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  8. Foundation day speech G.N. Ray, Official website of Press Council of India.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഖാൻലാൽ_ചതുർവേദി&oldid=2866199" എന്ന താളിൽനിന്ന് ശേഖരിച്ചത്