മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ മക്രേരി ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് മക്രേരി സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രം. ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയും ശ്രീരാമദാസനായ ഹനുമാൻസ്വാമിയുമാണ് പ്രധാനപ്രതിഷ്ഠകൾ. ഇവിടത്തെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് ഹനുമാനാണെന്നാണ് സങ്കല്പം. ഏറെക്കാലം ജീർണ്ണാവസ്ഥയിൽ കിടന്ന ഈ ക്ഷേത്രം, സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. ഉപദേവതകളായി ഗണപതി, മഹാവിഷ്ണു, ഭഗവതി എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും ദർശനം നടത്തണം എന്നാണ് ചിട്ട. തന്മൂലം 'ഗുരുവായൂരിന് മമ്മിയൂർ പോലെ, തിരുനെല്ലിയ്ക്ക് തൃശ്ശിലേരി പോലെ, പെരളശ്ശേരിയ്ക്ക് മക്രേരി' എന്നൊരു വാമൊഴിയുമുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

പെരളശ്ശേരി ക്ഷേത്രവുമായി ബന്ധപ്പെട്ട അതേ ഐതിഹ്യം തന്നെയാണ് മക്രേരി ക്ഷേത്രത്തിനും.

ഐതിഹ്യം[തിരുത്തുക]