മക്കൾ മാഹാത്മ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മക്കൾ മാഹാത്മ്യം
വി.സി.ഡി. പുറംചട്ട
സംവിധാനം പോൾസൺ
നിർമ്മാണം അബ്‌ദുൾ ലത്തീഫ്
കഥ സിദ്ദിഖ്-ലാൽ
തിരക്കഥ
അഭിനേതാക്കൾ ഇന്നസെന്റ്
മുകേഷ്
സായി കുമാർ
ജഗദീഷ്
വൈഷ്ണവി
സുചിത്ര
സംഗീതം
ഛായാഗ്രഹണം കെ.പി. നമ്പ്യാന്തിരി
ഗാനരചന പി.കെ. ഗോപി
ചിത്രസംയോജനം ടി.ആർ. ശേഖർ
സ്റ്റുഡിയോ ഷാമ്‌ലി ഇന്റർനാഷണൽ
വിതരണം മുദ്ര ആർട്സ്
റിലീസിങ് തീയതി 1992
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പോൾസന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ജഗദീഷ്, വൈഷ്ണവി, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മക്കൾ മാഹാത്മ്യം. ഷാമ്‌ലി ഇന്റർനാഷണലിന്റെ ബാനറിൽ അബ്‌ദുൾ ലത്തീഫ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മുദ്ര ആർട്സ് ആണ്. ഈ ചിത്രത്തിന്റെ കഥ സിദ്ദിഖ്-ലാലിന്റേതാണ്‌. തിരക്കഥ റോബിൻ സത്യനാഥ് രചിച്ചിരിക്കുന്നു. സംഭാഷണം രചിച്ചത് ജെ. പള്ളാശ്ശേരി.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുകേഷ് മാധവൻകുട്ടി
സായി കുമാർ കൃഷ്ണൻകുട്ടി
ജഗദീഷ് മണികണ്ഠൻ
ഇന്നസെന്റ് കുറുപ്പ് മാഷ്
മാമുക്കോയ ആൻഡ്രു
വൈഷ്ണവി രാധിക
സുചിത്ര അമ്മു
കെ.പി.എ.സി. ലളിത കുഞ്ഞുലക്ഷ്മി ടീച്ചർ
സീനത്ത് സരസ്വതിയമ്മ
സുകുമാരി സുഭദ്രാമ്മ

സംഗീതം[തിരുത്തുക]

പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സജ്‌പോൾ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് എസ്. ബാലകൃഷ്ണൻ.

ഗാനങ്ങൾ
  1. പുലരിയുടെ പല്ലക്ക് വന്നേ – എം.ജി. ശ്രീകുമാർ
  2. വരണ മാല്യം – എം.ജി. ശ്രീകുമാർ
  3. കാത്തിരുന്നേ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  4. കാ‍ത്തിരുന്നേ – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം കെ.പി. നമ്പ്യാന്തിരി
ചിത്രസം‌യോജനം ടി.ആർ. ശേഖർ
ചമയം പി. മണി, മോഹൻദാസ്
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
നൃത്തം സുജാത
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സൂര്യ പീറ്റർ
എഫക്റ്റ്സ് അൻപ്
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മക്കൾ_മാഹാത്മ്യം&oldid=2330731" എന്ന താളിൽനിന്നു ശേഖരിച്ചത്