മക്കൾ നീതി മയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മക്കൾ നീതി മയ്യം
Makkal Needhi Maiam
மக்கள் நீதி மய்யம்
People’s Justice Centre
ചുരുക്കപ്പേര്MNM
പ്രസിഡന്റ്കമൽ ഹാസൻ
സ്ഥാപകൻകമൽ ഹാസൻ
രൂപീകരിക്കപ്പെട്ടത്21 ഫെബ്രുവരി 2018 (6 വർഷങ്ങൾക്ക് മുമ്പ്) (2018-02-21)
മുഖ്യകാര്യാലയംമധുര, തമിഴ്നാട്, ഇന്ത്യ
പ്രത്യയശാസ്‌ത്രംദ്രാവിഡിയനിസം[1]
രാഷ്ട്രീയ പക്ഷംCentrism[2]
ECI പദവിഅംഗീകാരം ലഭിച്ചിട്ടില്ല
തിരഞ്ഞെടുപ്പ് ചിഹ്നം
വെബ്സൈറ്റ്
www.maiam.com

തെന്നിന്ത്യൻ ചലച്ചിത്രതാരം കമൽ ഹാസൻ രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ് മക്കൾ നീതി മയ്യം (തമിഴ്: மக்கள் நீதி மய்யம்).[3] 'ജനങ്ങളുടെ നീതികേന്ദ്രം' എന്നാണ് ഈ പേരിന്റെ അർത്ഥം.[4] 2018 ഫെബ്രുവരി 21-ന് മധുരയിൽ വച്ച് കമൽ ഹാസൻ തന്നെയാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. വെളുത്ത പശ്ചാത്തലത്തിൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും പാർട്ടി ചിഹ്നം ആലേഖനം ചെയ്ത പതാകയും അന്ന് പുറത്തിറക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തെ സൂചിപ്പിക്കുന്ന ആറു കൈകളും അതിനു മധ്യത്തിൽ ഒരു നക്ഷത്രവുമാണ് പാർട്ടി ചിഹ്നം.[5] ഇതിൽ മൂന്നുവീതം കൈകൾ ചുവപ്പ്, വെളുപ്പ് നിറങ്ങളിലാണ്. ചേർത്തുപിടിച്ച ആറു കൈകൾക്കു നടുവിൽ കറുത്ത പശ്ചാത്തലത്തിലാണ് നക്ഷത്രത്തിന്റെ സ്ഥാനം.[6]

ചരിത്രം[തിരുത്തുക]

കമൽ ഹാസൻ

ചലച്ചിത്രതാരങ്ങളായ കമൽ ഹാസന്റെയും രാഷ്ട്രീയപ്രവേശം സംബന്ധിച്ചുള്ള വാർത്തകൾ 2017 മുതൽ തന്നെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമൽ ഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം പാർട്ടി രൂപംകൊള്ളുന്നത്. ഡി.എം.കെ. - ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് കമൽ ഹാസന്റെ പാർട്ടി പ്രഖ്യാപനം.[7] പാർട്ടി രൂപീകരണത്തിനു മുന്നോടിയായി 'നാളൈ നമതു' (നാളെ നമ്മുടേത്) എന്ന പേരിൽ ഒരു ജാഥയും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.[8] 2018 ഫെബ്രുവരി 21-ന് മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ രാമേശ്വരത്തുള്ള വീട്ടിൽ നിന്നാരംഭിച്ച ജാഥ രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് മധുരയിലെ ഒത്തക്കട മൈതാനത്ത് അവസാനിക്കുകയും അവിടെ വച്ച് മക്കൾ നീതി മയ്യം പാർട്ടി രൂപീകരിക്കുന്നതായി കമൽ ഹാസൻ പ്രഖ്യാപിക്കുകയും ചെയ്തു.[4][9]

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് മക്കൾ നീതി മയ്യത്തിന്റെ രൂപീകരണം നടന്നത്.[3] കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി രൂപീകരണത്തെ പിന്തുണച്ചിരുന്നു.[4] തമിഴ്നാട്ടിലെ ഭരണപക്ഷമായ എ.ഐ.എ.ഡി.എം.കെ.യിലെ പ്രവർത്തകരെയും ബി.ജെ.പി. പ്രവർത്തകരെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പാർട്ടിയുടെ പ്രഖ്യാപനച്ചടങ്ങു നടന്നത്.[4]

അവലംബം[തിരുത്തുക]

  1. "Kamal Haasan Names New Political Party Makkal Needhi Maiam; Says 'No Left Or Right, I'm Centre'". Ndtv.com. Retrieved 2018-02-23.
  2. Anupa Kujur. "Five key promises Kamal Haasan made at launch of new party Makkal Needhi Maiam". Moneycontrol.com. Retrieved 2018-02-23.
  3. 3.0 3.1 "മക്കൾ നീതി മയ്യം'; കമൽഹാസൻ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു". ദേശാഭിമാനി ദിനപത്രം. 2018-02-22. Archived from the original on 2018-02-23. Retrieved 2018-02-23.
  4. 4.0 4.1 4.2 4.3 "മക്കൾ നീതി മയ്യം' കമൽഹാസന്റെ പുതിയ പാർട്ടി". മാതൃഭൂമി ദിനപത്രം. 2018-02-21. Archived from the original on 2018-02-23. Retrieved 2018-02-23.
  5. "മക്കൾ നീതി മയ്യം' കമലിന്റെ പാർട്ടി; വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി പ്രഖ്യാപനം". മലയാള മനോരമ. 2018-02-21. Archived from the original on 2018-02-23. Retrieved 2018-02-23.
  6. "മക്കൾ നീതി മയ്യം'; കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു". മാധ്യമം ദിനപത്രം. 2018-02-21. Archived from the original on 2018-02-23. Retrieved 2018-02-23.
  7. "കമലിന്റെ പാർട്ടി, മക്കൾ നീതി മയ്യം". മലയാള മനോരമ. 2018-02-22. Archived from the original on 2018-02-23. Retrieved 2018-02-23.
  8. "ജനമായിരങ്ങളൾ സാക്ഷി; ഉലകനായകന്റെ 'മക്കൾ നീതി മയ്യം' പിറന്നു". മലയാള മനോരമ. 2018-02-22. Archived from the original on 2019-12-21. Retrieved 2018-02-23.
  9. "മക്കൾ നീതി മയ്യം', ജനസാഗരത്തെ സാക്ഷിയാക്കി കമല്ഹാസ്സൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു". റിപ്പോർട്ടർ ടി.വി. 2018-02-21. Archived from the original on 2018-02-23. Retrieved 2018-02-23.
"https://ml.wikipedia.org/w/index.php?title=മക്കൾ_നീതി_മയ്യം&oldid=3788434" എന്ന താളിൽനിന്ന് ശേഖരിച്ചത്