Jump to content

മക്കെന്നാസ് ഗോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മക്കന്നാസ്സ് ഗോൾഡ്‌
സംവിധാനംജെ. ലീ. തോംസൺ
നിർമ്മാണംകാൾ ഫോർമാൻ
ഡിമിത്രി ടിയോംകിൻ
രചനNovel:
ഹെക്ക് അല്ലെൻ
Screenplay:
കാൾ ഫോർമാൻ
അഭിനേതാക്കൾഗ്രിഗറി പെക്ക്
ഒമർ ഷെരീഫ്
കാമില്ല സ്പാർവ്
ജൂലി ന്യൂമർ
ടെസ് കാസ്സിഡി
ടെല്ലി സവലാസ്
സംഗീതംക്വിൻസി ജോൺസ്
ഛായാഗ്രഹണംജോസഫ് മക്ഡോണാൾഡ്
ചിത്രസംയോജനംബിൽ ലെന്നി
വിതരണംകൊളംബിയ പിക്ചേർസ്
റിലീസിങ് തീയതി10 മെയ് 1969
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$7,000,000
സമയദൈർഘ്യം128 mins.

വെസ്റ്റേൺ വിഭാഗത്തിൽ പെട്ട ഒരു അമേരിക്കൻ ചലച്ചിത്രം ആണ് മക്കെന്നാസ് ഗോൾഡ്‌. 1969-ൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്‌. ഹെക് അലെൻ, വിൽ ഹെൻട്രി എന്ന തൂലികാ നാമത്തിൽ എഴുതിയ ഇതേ പേരിലുള്ള നോവൽ ആണ് ഈ ചലച്ചിത്രത്തിൻറെ ഇതിവൃത്തം. ഗ്രിഗറി പെക്ക് ആണ് ഇതിൽ മക്കെന്ന എന്നാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോൺ കൊളറാഡോയായി ഒമർ ഷെരീഫും ഇഗ്ന ബർഗ്മാനായി കാമില്ല സ്പാർവും വേഷമിട്ടു.

കഥ[തിരുത്തുക]

സ്വർണം എന്ന ലോഹം ഒരു കൂട്ടം മനുഷ്യരിലുണ്ടാക്കുന്ന പ്രലോഭനമാണ് സിനിമയിലെ കഥ.

ഒരു ഐതിഹ്യമനുസരിച്ച് "കാനൻ ഡെൽ ഓറോ" എന്ന സ്ഥലത്ത് വലിയ തോതിലുള്ള സമ്പത്ത് സ്വർണ്ണമായി ഒളിഞ്ഞു കിടക്കുന്നു. അപ്പാച്ചെകളുടെ ആത്മാക്കളാണ് ഈ സമ്പത്തിനു കാവൽ നില്ക്കുന്നതെന്നാണ് പ്രാദേശിക വിശ്വാസം. ആഡംസ് എന്നു പേരുള്ള ഒരു വ്യക്തി തന്റെ ചെറുപ്പകാലത്ത് മറ്റു പലരോടൊപ്പം ഈ സമ്പത്ത് കണ്ടിരുന്നു. പക്ഷേ റെഡ് ഇന്ത്യൻ യോദ്ധാക്കൾ ആഡംസിന്റെ കൂടെയുള്ളവരെ അപായപ്പെടുത്തുകയും ആഡംസിനെ അന്ധനാക്കി മരുഭൂമിയിൽ ഉപേക്ഷിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം പോലീസ് മേധാവിയായ ജോൺ മക്കന്ന (ഗ്രിഗറി പെക്ക്) പ്രയറി ഡോഗ് (എഡ്വാർഡോ സിയാന്നെല്ലി) എന്ന റെഡ് ഇന്ത്യൻ മന്ത്രവാദിയെ തന്നെ ആക്രമിക്കാൻ ശ്രമിക്കവേ വെടിവച്ചു പരിക്കേൽപ്പിച്ചു. മക്കന്ന അയാളെ മരണത്തിൽ നിന്നു രക്ഷിക്കാൻ പിന്നീടു ശ്രമിക്കുന്നുവെങ്കിലും സാധിക്കുന്നില്ല. മരിക്കുന്നതിന് മുന്പ് പ്രയറിഡോഗ് തന്റെ കൈവശമുണ്ടായിരുന്ന നിധി ഒളിഞ്ഞിരിക്കുന്ന സ്ഥലത്തേയ്ക്കു നയിക്കുന്ന പ്രചീനമായ മാപ്പ് മക്കന്നായ്ക്കു നല്കി. മക്കന്നായ്ക്ക് ഇക്കാര്യം വിശ്വസനീയമായി തോന്നിയില്ല. സന്ദേഹമുളവാക്കുന്നതായ ഒരു അറിവായിരുന്നെങ്കിലും കത്തിച്ചു കളയുന്നതിനു മുമ്പ് മക്കന്ന മാപ്പ് ഹൃദിസ്ഥമാക്കിയിരുന്നു.

അതിനിടയ്ക്ക്, മെക്സിക്കൻ കുറ്റവാളി ജോൺ കൊളറാഡൊയും (ഒമർ ഷെരീഫ്) സംഘവും സ്വർണ്ണം ഇരിക്കുന്ന സ്ഥലത്തേയ്ക്കു നയിക്കാൻ പര്യാപ്തമായ ആ മാപ്പു ലഭിക്കുന്നതിനായി പ്രയറിഡോഗിനെ പിന്തുടരുന്നുണ്ടായിരുന്നു; അവരെ പിന്തുടർന്ന് യു.എസ്. അശ്വസൈനികരും. മുന്നോട്ടുള്ള യാത്രയിൽ ജോൺ കൊളറാഡൊയും സംഘവും ഹാഡ്ലെബർഗ് എന്ന ആ ടൌണിലെ പഴയ ന്യായാധിപന്റെ വീട് ഒരു ഇടത്താവളമാക്കി. പിന്നീട് അവിടം വിടുന്നതിനു മുമ്പ് അവർ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയും യാത്രയ്ക്കുള്ള ഭക്ഷണം, കുതിരകൾ എന്നിവ അവിടെ നിന്നു തട്ടിയെടുക്കുകയും ചെയ്തു. അതുകൂടാതെ അദ്ദേഹത്തിന്റെ മകൾ ഇന്ഗ ബർഗ്മാനെ (കാമില്ല സ്പാർവ്) തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കൊളറാഡോ കരുതിയത് ഇന്ഗ ന്യായാധിപന്റെ ഭാര്യയാണെന്നാണ്. അശ്വസൈനികുരുടെ പിടിയിലായാൽ ന്യായാധിപന്റെ ഭാര്യയെ ബന്ദിയാക്കിവച്ചു വിലപേശലിനായാണ് ഈ തട്ടിയെടുക്കൽകൂടി ഇതോടൊപ്പം നടത്തിയത്.
പ്രയറിഡോഗിന്റെ മൃതദേഹം മറവുചെയ്യാൻ ശ്രമിക്കവേ കൊളറാഡൊ, മക്കന്നയെ കണ്ടെത്തി. മക്കന്ന മാപ്പ് കത്തിച്ച കളഞ്ഞുവെന്നു മനസ്സിലായ കൊളറാഡൊ തടവുകാരനായി അദ്ദേഹത്തെയും കൂടെക്കൂട്ടി. മാപ്പ് ഇതിനകം ഹൃദിസ്ഥമാക്കിയ മക്കന്ന നിധിയിരിക്കുന്നിടത്തേയ്ക്കു അവരെ നയിക്കുവാൻ നിർബന്ധിതനായിത്തീർന്നു. അവർ പ്രയറിഡോഗിന്റെ മൃതശരീരം കുതിരപ്പുറത്തു കെട്ടിവച്ച് കൊളറാഡോയുടെ പഴയ ഒളിസങ്കേതിത്തിലെത്തിച്ചു. ഈ സംഘം അനേകം കവർച്ചക്കാരും കൊലപാതകികളും നിയമലംഘകരും മറ്റും അടങ്ങിയതായിരുന്നു. സംഘത്തിലെ സാഞ്ചസ് (Keenan Wynn) എന്നയാൾ കൊളറാഡോയുടെ വലംകൈയായിരുന്നു. സംഘത്തിൽ ഏതാനും റെഡ് ഇന്ത്യക്കാരുമുണ്ടായിരുന്നു. കോലംകെട്ട ഒരു അപ്പാച്ചെ പോരാളിയായ ഹചിതയും (Ted Cassidy) റെഡ് ഇന്ത്യാക്കാരോടൊപ്പമുണ്ട്. കൊളറാഡൊയ്ക്കു ഏതാനും വർഷങ്ങൾക്കു മുമ്പ് മക്കന്നായുമായി ചില കണക്കു തീർക്കലുകൾ ബാക്കിയുണ്ട്. അക്കാലത്ത് മാർഷലിന്റെ ഇടപെടലിന്റെ ഫലമായി അയാൾക്ക് അവിടെ നിന്ന് ഓടിപ്പോകേണ്ടി വന്നിരുന്നു. മക്കന്നയുടെ പഴയകാല കാമുകിയായ അപ്പാച്ചെ യുവതി ഹാഷ്കെ (ജൂലിയ ന്യൂമാർ) യും കൊളറാഡോയുടെ സംഘത്തില്ത്തന്നെയുണ്ട്. അടുത്ത ദിവസം രാവിലെ കൊളറാഡോയുടെ പഴയ സുഹൃത്തായ ബെൻ ബക്കർ (Eli Wallach) എന്ന ചൂതാട്ടക്കാരൻ ടൌണിൽ നിന്നുള്ള ഒരു സംഘവുമായെത്തി. അവരും സ്വർണ്ണവേട്ടയ്ക്കിറങ്ങയതായിരുന്നു. ഈ ബെൻ ബക്കറും ഹാഡിൽബർഗിൽ നിന്നള്ളയാള് ആയിരുന്നു. നിധിയെക്കുറിച്ചുള്ള ബെന്നിന്റെ വർത്തമാനം ഒളിഞ്ഞുനിന്നു കേട്ട രണ്ട് ഇംഗ്ലീഷുകാരുമുണ്ട് (Anthony Quayle and J. Robert Porter) പുതിയതായി എത്തിയ സംഘത്തോടൊപ്പം. പിന്നെ സംഘത്തിലുള്ളവർ ഒരു പത്രാധിപർ (ലീ ജെ. കോബ്ബ്); ഒരു കലവറ സൂക്ഷിപ്പുകാരൻ (Burgess Meredith), തന്റെ വിഹിതമായി കിട്ടുന്ന സ്വർണ്ണം ഉപയോഗിച്ച് ഒരു ആരാധനാലയം പണിയണമെന്നു കണക്കു കൂട്ടി വന്നിരിക്കുന്ന ഒരു വൈദികൻ (Raymond Massey) (ഇദ്ദേഹം സ്വയം വിചാരിച്ചിരിക്കുന്നത് ഈ ഉദ്യമത്തിനു ദൈവം തന്നെ നേരിട്ട് നിയോഗിച്ചതാണെന്നാണ്) പിന്നെയൊരു അന്ധൻ (പഴയ നിധി നേരിട്ടു കണ്ടുവെന്നു വിശ്വസിക്കപ്പെടുന്ന കിളവൻ ആഡംസ് (Edward G. Robinson). കൊളറാഡൊ, ആഡംസിനോട് താൻ സ്വർണ്ണം ഒളിഞ്ഞിരിക്കുന്ന മലയിടുക്കു കണ്ടെത്തിയതും പിന്നീട് അപ്പാച്ചെകളാൽ എങ്ങനെ അന്ധനാക്കപ്പെട്ട് മരുഭൂമിയിൽ ഏകനായി ഉപേക്ഷിക്കപ്പെട്ടുവെന്നുള്ള കഥ മറ്റുള്ളവരോടു പറയുവാൻ പ്രേരിപ്പിച്ചു. ഈ കഥ സംഘാംഗങ്ങളിൽ മാനസിക പിരിമുറുക്കം ഉണ്ടാക്കി. മക്കന്ന ടൌണിൽ നിന്നു വന്ന സംഘത്തെ സർജന്റ് ടിബ്സിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട്ടാളത്തിന്റെ അകമ്പടിയിൽ പോകുവാൻ പ്രേരിപ്പിച്ചുവെങ്കിലും കൊളറാഡൊ അതിന് ഇടങ്കോലിട്ടു. കൊളറാഡോ ടൌണിലെ സംഘത്തോട് അവരുടെ സ്ഥലത്തെ ജഡ്ജ് മരണമടഞ്ഞത് അപകടത്തിലാണെന്നും പ്രയറിഡോഗിനെ വെടിവച്ചു വധിച്ചത് ജോൺമക്കന്ന ആണെന്നു പറഞ്ഞു ധരിപ്പിക്കുകയും തങ്ങളുടെ പിന്നാലെ തന്ന തുടരുവാൻ നിർദ്ദേശിക്കുയും ചെയ്തു. കുതിരപ്പട്ടാളം തമ്പടിച്ചിരിക്കുന്നതിനു സമീപം കൊളറാഡോയുടെ സംഘം കടന്നു പോയി. അവസാന വിശ്രമസ്ഥലമായ വെള്ളച്ചാട്ടത്തിനു സമീപം അവരെത്തിച്ചേർന്നു. അവിടെവച്ച് കുതിരപ്പട്ടാളം അവരെ പതിയിരുന്നാക്രമിക്കുകയും മക്കന്ന, കൊളറാഡൊ, ഇന്ഗ, ഹാഷ്-കെ, ഹചിത, ഏതാനും ചില സംഘാംഗങ്ങൾ ഒഴികെയുള്ളവരുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും അവർ കുതിരപ്പടയാളികളുടെ കയ്യാൽ കൊല്ലപ്പെടുകയും ചെയ്തു. കുതിരപ്പട്ടാളത്തിന് അമേരിക്കൻ ഇന്ത്യാക്കാരിൽ നിന്ന് കൊള്ളക്കാരുടെ എല്ലാ വിവരങ്ങളും ലഭിച്ചത്. അമേരിക്കൻ ഇന്ത്യൻസിനു നിധി മറ്റുള്ളവരുടെ കണ്ണില്പെടാതെ സൂക്ഷിക്കേണ്ടതുമുണ്ടായിരുന്നു. ഈ ആക്രമണത്തിനിടെ പ്രയറിഡോഗിന്റെ മൃതശരീരം എവിടെയോ നഷ്ടമായി. ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട ബാക്കി നിധിവേട്ട സംഘാംഗങ്ങൾ മലയിടുക്കിനു സമീപം തമ്പടിച്ചു. ഈ സമയം ഇന്ഗ മക്കന്നായുമായി പ്രണയത്തിലായി. അസൂയാലുവായ ഹാഷ്-കെ ഇന്ഗയെ നദിയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും മക്കന്നയുടെ ഉദ്യമത്തിൽ ഇന്ഗ രക്ഷപ്പെടുത്തപ്പെടുകയും ചെയ്തു.

ഈ സമയം സർജന്റ് ടിബ്സ് തന്റെ കമാൻഡിംഗ് ഓഫീസർക്ക് പുതിയ സംഭവവികാസങ്ങൾ തുടർച്ചയായി അറിയിച്ചുകൊണ്ടിരുന്നു. അന്തിമമായി പട്ടാളസംഘത്തിന്റെ അംഗസംഖ്യ ടിബ്സ് ഉൾപ്പെടെ 3 പേരായി ചുരുങ്ങിയിരുന്നു. ടിബ്സിന്റെ ശ്രദ്ധ പാളിക്കുന്നതിനായി ഇന്ഗയെ ടിബ്സിന്റെ സംഘത്തിലേയ്ക്കു് അയച്ചു. ടിബ്സ് അതിനിടെ തന്റെ സംഘത്തിലെ മറ്റു രണ്ടു പേരുടെയും കഥ കഴിച്ചു. അതിനു ശേഷം ഇന്ഗയെ മക്കന്നയുടെ സംഘത്തിലേയ്ക്കു തിരിച്ചയയ്ക്കുകയും കിട്ടുന്ന സ്വർണ്ണത്തിന്റെ വിഹിതത്തിന് ആവശ്യമുന്നയിക്കുകയും ചെയ്തു. അതിനിടെ റെഡ് ഇന്ത്യക്കാരുമായി അപകടം പതിയിരിക്കുന്ന ജലപാതം കുറുകെ കടക്കുന്നതിനിടയിൽ വെടിവെപ്പുണ്ടാകുകയും ചെയ്തു. സംഘം മാപ്പിൽ അടയാളപ്പെടുത്തിയിരുന്ന ഉലയുന്ന പാറയുടെ (Shaking Rock) സമീപം എത്തുകയും നിർദ്ദിഷ്ട ദിവസത്തെ സൂര്യോദയത്തിനായി കാക്കുകയും ചെയ്തു. കൊടുമുടിയുടെ അഗ്രത്തിന്റെ നിഴൽ അന്തിമമായി മലയിടുക്കിലെ ഗുഹയുടെ മറഞ്ഞിരിക്കുന്ന പ്രവേശന കവാടത്തിലെത്തിലേയ്ക്കു കേന്ദ്രീകരിച്ച സമയം നേരത്തേ ഇങ്ങനെയുള്ള എല്ലാറ്റിലും അവിശ്വാസം പ്രകടിപ്പിച്ചിരുന്ന മക്കന്ന നിധിയെക്കുറിച്ചുള്ള ഐതിഹ്യത്തിൽ ഒടുവിൽ വിശ്വാസം കൊണ്ടു. നിധിവേട്ടക്കാർ മലയിടുക്കിനുള്ളിൽ താമസംവിനാ പ്രവേശിക്കുകയും ശുദ്ധ സ്വർണ്ണത്തിന്റെ അതിവിശാലമായ ശേഖരം കണ്ട് അന്തം വിടുകയും ചെയ്തു. നോക്കുന്നിടത്തെല്ലാം സ്വർണ്ണക്കട്ടികൾ മാത്രം. സ്വർണ്ണ വേട്ടക്കാർ തങ്ങളാൽ കഴിയുന്നത്ര സ്വർണ്ണം ചാക്കുകളിലും മറ്റു വാരി നിറയ്ക്കുവാൻ ആരംഭിച്ചു. മറ്റുള്ളവർ സ്വർണ്ണം സംഭരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഹാഷ്-കെ ഇന്ഗയെ കൊല്ലുവാൻ ശ്രമിക്കുകയും ആ ഉദ്യമത്തിൽ ഹാഷ്-കെ വീണു മരിക്കുകയും ചെയ്തു. മറ്റുള്ളവർ സ്വർണ്ണ ശേഖരം കയ്യടക്കുന്നതിന്റെ ആഹ്ലാദത്തിൽ ആയിരുന്നു. കൊളറാഡൊ സംഘത്തിലുള്ള മറ്റെല്ലാവരെയും വധിക്കുമെന്നു ബോദ്ധ്യമുള്ളതിനാൽ മക്കന്നായും ഇന്ഗയും പർവ്വത ശിഖരത്തിലേയ്ക്കു കയറി രക്ഷപെടാനുള്ള ഉദ്യമത്തിലായി. ടിബ്സ് കുതിരജീനിയുടെ സഞ്ചികളിൽ കഴിയുന്നത്ര സ്വർണ്ണക്കട്ടകൾ നിറയ്ക്കുന്ന ഉദ്യമത്തിൽ മുഴുകിയ സമയത്ത് ഹചിത ഒരു കൈക്കോടാലി കൊണ്ടെറിഞ്ഞ് ടിബ്സിനെ വധിച്ചു.

കൊളറാഡൊ, ഹചിതയെ വെടിവയ്ക്കുവാൻ ശ്രമിച്ചെങ്കിലും തലേ രാത്രിതന്നെ ഹചിത കൊളറാഡോയുടെ തോക്കിലെ തിരകൾ നീക്കം ചെയ്തിരുന്നതിനാൽ ഫലവത്തായില്ല. തലേ രാത്രി അപ്പാച്ചെ ആത്മാക്കൾ ഹചിതയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ സ്വർണ്ണം കവരാൻ എത്തിയവരെ എല്ലാവരെയും കൊന്നൊടുക്കുവാൻ നിർദ്ദേശിച്ചതായി ഹചിത ആവകാശപ്പെട്ടു. ഹചിത കൊളറാഡോയെ വധിക്കാൻ ഉദ്യമിച്ചപ്പോൾ കൊളറാഡൊ അതിവേഗം തന്റെ കുപ്പായത്തിന്റെ കീശയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഹചിതയെ ഇല്ലായ്മ ചെയ്തു. മലയിടുക്കിനുള്ളിൽ പലയിടങ്ങളിൽ അപ്പാച്ചെ യോദ്ധാക്കളുമായി സംഘട്ടനം നടന്നുകൊണ്ടിരിക്കെ വെടിയൊച്ചയുടെയും കോലാഹലത്തിന്റെയും ഫലമായി മലയിടുക്കിനുള്ളിലേയ്ക്കു മുകളിൽ നിന്നു ഭീമൻ പാറകൾ ഇടിഞ്ഞുവീഴാൻ തുടങ്ങി. അപ്പാച്ചെ യോദ്ധാക്കൾ ജീവനും കൊണ്ട് പുറത്തേയ്ക്ക് ഓടി. മക്കന്ന, കൊളറാഡൊ, ഇന്ഗ എന്നിവർ മാത്രം കഷ്ടിച്ചു രക്ഷപെട്ടു മലയിടുക്കിനു പുറത്തെത്തി. മുഴുവൻ സ്വർണ്ണവും പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീട് അടയാളം പോലും ശേഷിപ്പിക്കാതെ മണ്ണിനടിയിൽ മറഞ്ഞു. ഇളകുന്ന പാറയുടെ തകർച്ചയോടെ മലയിടുക്കിന്റെ പതനം പൂർണ്ണമായി.

തൊട്ടു മുമ്പ് നടന്ന സംഭവവികാസങ്ങളിൽ അസ്തപ്രജ്ഞനായിപ്പോയ കൊളറാഡൊ തന്നെ പിന്തുടരാൻ പാടില്ല എന്ന നിഷ്കർഷയോടെയും സ്വർണ്ണം നഷ്ടമായ നിരാശയോടെയും അവിടം വിട്ടു പോയി. മക്കന്നയും ഇന്ഗയും കുതിരപ്പുറമേറി മുന്നോട്ടു യാത്രയാകവേ, സാർജന്റ് ടിബ്സ് ശേഖരിച്ച സ്വർണ്ണക്കട്ടികൾ മുഴുവനുമടങ്ങിയ സഞ്ചികൾ അവരോടൊപ്പം അവർ പോലുമറിയാതെ മക്കന്നായുടെ കുതിരപ്പുറത്തെ സഞ്ചിയിലുള്ളതായി ക്യാമറ പ്രേക്ഷകർക്കു കാണിച്ചു തരുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ഗ്രിഗറി പെക്ക് മാർഷൽ‌ സാം മക്കന്ന
കാമില്ല സ്പാർവ് ഇന്ഗ ബർഗ്മാൻ
ഒമർ ഷെരീഫ് ജോൺ കൊളറാഡൊ
കീനാൻ വൈൻ സാഞ്ചസ്
ടെല്ലി സവലാസ് സാർജൻറ് ടിബ്സ്
ടെഡ് കാസ്സിഡി ഹചിത
ജൂലിയ ന്യൂമാർ ഹാഷ്കെ
എലി വല്ലാച്ച് ബെൻ ബക്കർ
ലീ ജെ. കോബ്ബ് എഡിറ്റർ
റെയ്മണ്ട് മാസ്സേ ദ പ്രീച്ചർ
എഡ്വാർഡ് ജി. റോബിൻസൺ കിഴവൻ ആഡംസ്
ബർഗ്രസ് മെറെഡിത് സ്റ്റോർ കീപ്പർ
എഡ്വാർഡോ സിയാനെല്ലി പ്രയറി ഡോഗ്
ആന്റണി ക്വയൽ വയസായ ഇംഗ്ലീഷ്കാരൻ
ഡിക് പീബഡി അവില
റൂഡി ഡിയാസ്  ബെഷ്
റോബർട്ട് ഫിലിപ്സ്  മങ്കി
ഷെല്ലി മോറിസൺ ദ പിമ സ്ക്വോ
ജെ. റോബർട്ട് പോർട്ടർ  യുവ ഇംഗ്ലീഷ്കാരൻ
ജോൺ ഗാർഫീൽഡ്, ജൂണിയർ ആഡംസ് ബോയ്
പെപെ കല്ലഹാൻ  ലഗുണ
മെഡെലെയ്ൻ ടെയ്‍ലർ ഹോംസ് ഓൾഡ് അപ്പാച്ചെ വുമൺ
ഡ്യൂക്ക് ഹൊബ്ബീ ലെഫ്റ്റനന്റ്
ട്രെവർ ബാർഡെറ്റ് ജഡ്ജ് ബർഗ്മാൻ (uncredited)
വിക്ടർ ജോറി ദ നരേറ്റർ

ട്രാക്കുകൾ[തിരുത്തുക]

Track listing
# ഗാനം ദൈർഘ്യം
1. "Overture"   4:36
2. "Old Turkey Buzzard"   2:46
3. "Canon Del Oro"   5:13
4. "Waterhole Trek"   2:37
5. "Reve Parisien"   2:40
6. "Old Turkey Buzzard (Instrumental version)"   2:30
7. "Soul Full Of Gold"   2:40
8. "Main Title"   3:00
9. "Apache Camp"   4:36
10. "Massacre Montage"   2:42
11. "Old Turkey Buzzard (Spanish version)"   1:30
12. "Finale"   2:47
ആകെ ദൈർഘ്യം:
37:37

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മക്കെന്നാസ്_ഗോൾഡ്&oldid=3536073" എന്ന താളിൽനിന്ന് ശേഖരിച്ചത്