മക്കാലു ബരുൺ ദേശീയോദ്യാനം

Coordinates: 27°45′25″N 87°06′49″E / 27.75694°N 87.11361°E / 27.75694; 87.11361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകാലു ബരുൺ ദേശീയോദ്യാനം
Landscape in Makalu Barun National Park
Location in Nepal
LocationNepal
Coordinates27°45′25″N 87°06′49″E / 27.75694°N 87.11361°E / 27.75694; 87.11361
Area1,500 km2 (580 sq mi)
Established1992
Governing bodyDepartment of National Parks and Wildlife Conservation, Ministry of Forests and Soil Conservation
Barun Valley
Rhododendron arboreum – the floral emblem of Nepal

മക്കാലു ബരുൺ ദേശീയോദ്യാനം, നേപ്പാളിലെ ഹിമാലയൻ പർവ്വതപ്രദേശത്തെ എട്ടാമത്തെ ദേശീയ ഉദ്യാനമാണ്. 1992 ൽ സാഗർമാതാ ദേശീയോദ്യാനത്തിന്റെ കിഴക്കോട്ടുള്ള തുടർച്ചയായി ഇത് സ്ഥാപിക്കപ്പെട്ടു. സോളുഖുമ്പു, സംഖുവസഭ ജില്ലകളിലായി ഏകദേശം 1,500 ചതുരശ്ര കിലോമീറ്റർ (580 ചതുരശ്ര മൈൽ) പ്രാദേശിക വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം, ഉഷ്ണമേഖലാ വനങ്ങളും മഞ്ഞ് മൂടിയ കൊടുമുടികളും ഇടകലർന്നതും 8000 മീറ്റർ (26,000 അടി) ഉയരമുള്ളതുമായ ലോകത്തിലെ ഏക സംരക്ഷിത പ്രദേശമാണ്. ദേശീയോദ്യാനത്തിന്റെ തെക്കൻ, തെക്കുകിഴക്കൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ബഫർസോൺ 830 ചതുരശ്ര കിലോമീറ്റർ (320 ചതുരശ്ര മൈൽ) വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.[1]

8,463 മീറ്റർ (27,766 അടി) ഉയരമുള്ളതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പർവ്വതവുമായ മക്കാലു, ചാമലാങ്ങ് (7,319 മീറ്റർ (24,012 അടി), ബാരുൻട്സെ (7,129 മീറ്റർ (23,389 അടി), മേര (6,654 മീറ്റർ (21,831 അടി) എന്നിവ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.  സംരക്ഷിത മേഖല പടിഞ്ഞാറ് നിന്നും കിഴക്കോട്ട്  66 കിലോമീറ്റർ (41 മൈൽ) വരെയും വടക്കുമുതൽ തെക്കോട്ട് 44 കിലോമീറ്റർ (27 മൈൽ) വരെയും നീളുന്നു.  വടക്ക് ഭാഗത്ത് ടിബറ്റ് ഓട്ടോണോമസ് മേഖലയിലെ ഖോമോലാംഗ്മ ദേശീയ പ്രകൃതി സംരക്ഷണ   പ്രദേശവുമായി ഈ ദേശീയോദ്യാനം അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു. ഈ സംരക്ഷിത പ്രദേശം പവിത്രമായ ഹിമാലയൻ ഭൂപ്രദേശത്തിൻറ ഭാഗമാണ്.[2]

1980 കളുടെ തുടക്കത്തിലും മധ്യത്തിലും 'ദ മൌണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട്' (TMI) ഉദ്യോഗസ്ഥർ ബരുൺ താഴ്വരയിലെ ജൈവ സമൃദ്ധിയുടെ അളവു പരിശോധിക്കുന്നതിനു സർവേകൾ പഠനങ്ങൾ നടത്തിയിരുന്നു. ഈ സർവേകളുടെ ഫലം ഒരു പുതിയ സംരക്ഷിത മേഖല സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. ഇതു സംബന്ധമായി ഒരു നിർദ്ദിഷ്ട നിർദ്ദേശം 1985 ൽ രൂപീകരിച്ചു.[3]  1988 ൽ മക്കലൂ-ബരുൺ കൺസർവേഷൻ ഏരിയാ പ്രൊജക്ട് (MBNPCA), ഡിപ്പാർട്ട്‍മെൻറ് ഓഫ് നാഷണൽ പാർക്ക്സ്, ദ മൌണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് (TMI) എന്നീ വകുപ്പുകളുടെ സംയുക്ത സംരംഭമായി ഈ ദേശീയദ്യോനം ആരംഭിച്ചു.[4]

1991 ൽ MBNPCA ഔദ്യോഗികമായി ഗസറ്റ് ചെയ്യപ്പെട്ടു. അക്കാലത്ത് സംരക്ഷണ മേഖലയിലെ 12 വില്ലേജ് ഡവലപ്മെൻറ് കമ്മിറ്റികളിലായി ഷെർപ, റായ്, ഗുരുങ്ങ്, തമാങ്, മഗർ, നെവാർ, ബ്രാഹ്മിൻ, ഛെത്രി തുടങ്ങിയ വംശീയ സമൂഹത്തിൽപ്പെട്ടവരും കർഷികവൃത്തി നയിക്കുന്നവരുമായ ഏകദേശം 32,000 പേർ താമസിച്ചുവരുന്നുണ്ടായിരുന്നു. ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനു പ്രാധാന്യം നൽകിക്കൊണ്ട്, ഒരു നൂതവും സാമൂഹ്യാധിഷ്ഠിതവുമായ സംരക്ഷണ സമീപനം പ്രാദേശിക സമൂഹങ്ങളുമായി ഒത്തുചേർന്ന് കൈക്കൊള്ളുന്നതിനു തീരുമാനിക്കപ്പെട്ടു. നിയമാനുസൃതമായി വനപ്രദേശങ്ങൾ സ്ഥായിയായ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് നിയമപരമായ അവകാശങ്ങൾ ഉള്ള കമ്മ്യൂണിറ്റി ഫോറസ്റ്റ് ഉപയോക്തൃ ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെട്ടു. പ്രാദേശിക ജനവിഭാഗങ്ങൾക്ക് ജീവിക്കുവാനുള്ള മറ്റ സാഹചര്യങ്ങൾ സംജാതമാക്കുവാനും പകരമുള്ള അവസരങ്ങൾ വികസിപ്പിക്കുന്നതിനുമായി എക്കോടൂറിസം പ്രോത്സാഹിപ്പിക്കുകയും അതേസമയം ഇത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാതെയിരിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു.

മനുഷ്യജീവിതത്തിന് ഭീഷണിയുള്ള അങ്ങേയറ്റത്തെ കേസുകൾ ഒഴികെ, അപൂർവവും നിലനിൽപ്പിനു ഭീഷണിയുള്ളതുമായ വന്യമൃഗങ്ങളെ വേട്ടയാടുന്നതും കെണിവച്ചു പിടിക്കുന്നതും MBNPCA കർശനമായി നിരോധിച്ചിരിക്കുന്നു. കാട്ടുമൃഗങ്ങൾ കർഷകരുടെ വസ്തുവകകളും കൃഷയും നശിപ്പിച്ചാൽ അവർക്ക് നഷ്ടപരിഹാം നൽകുന്നതിനുള്ള ഒരു വ്യവസ്ഥ ഉണ്ടായിരുന്നു.[5]

1999-ൽ പരിരക്ഷിത മേഖല ഒരു ബഫർ സോണായി പരിവർത്തനം ചെയ്യപ്പെട്ടു.[6] ബഫർ സോൺ മാനേജ്മെൻറിൻറെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വനപ്രദേശങ്ങളുടെ സംരക്ഷണം, വന്യജീവികൾ, സാംസ്കാരിക വിഭവങ്ങൾ എന്നിവയ്ക്കു മുൻഗണന നൽകപ്പെട്ടു. മറ്റ് പ്രകൃതി വിഭവങ്ങളുടെ പരിരക്ഷയ്ക്കും ബദൽ ഊർജ്ജത്തിന്റെ വികസനത്തിനും മുൻഗണന നൽകപ്പെടുകയും ചെയ്തു.[7]

അവലംബം[തിരുത്തുക]

  1. Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites Archived 2011-07-26 at the Wayback Machine.. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, Nepal. ISBN 978-92-9115-033-5
  2. DNPWC (2012). "Sacred Himalayan Landscape". Kathmandu: Department of National Parks and Wildlife Conservation, Government of Nepal. Archived from the original on 2013-06-12. Retrieved 2017-11-17.
  3. Taylor-Ide, D. and T. B. Shrestha (1985). "The Makalu-Barun Park: a proposal". People and Protected Areas in the Hindu Kush-Himalaya: International Workshop on the Management of National Parks and Protected Areas in the Hindu Kush-Himalaya. Kathmandu, Nepal: King Mahendra Trust for Nature Conservation. pp. 129–132. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
  4. Jha, S. G. (2003). Linkages between biological and cultural diversity for participatory management: Nepal’s experiences with Makalu-Barun National Park and buffer zone Archived 2011-07-22 at the Wayback Machine.. Journal of the National Science Foundation of Sri Lanka 31 (1&2): 41–56.
  5. Mehta, J. N. and S. R. Kellert (1998). Local attitudes toward community-based conservation policy and programmes in Nepal: a case study in the Makalu-Barun Conservation Area. Environmental Conservation 25 (4): 320–333.
  6. Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites Archived 2011-07-26 at the Wayback Machine.. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, Nepal. ISBN 978-92-9115-033-5
  7. Heinen, J. T. and J. N. Mehta (2000). Emerging Issues in Legal and Procedural Aspects of Buffer Zone Management with Case Studies from Nepal. Journal of Environment and Development 9 (1): 45–67.